'ജയൻ ദുരന്തം ആവർത്തിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് പ്രശ്നമുണ്ടാക്കി, ലാലേട്ടൻ‌ പക്ഷെ സമ്മതം പറഞ്ഞു'; രൂപേഷ്

മോഹൻലാലിന്റെ എക്കാലത്തേയും മികച്ച ഹിറ്റുകളിലൊന്ന് മാത്രമല്ല മലയാള സിനിമയിലെ ട്രെൻഡ് സെറ്ററും കൂടിയായിരുന്നു സ്‍ഫടികം. ഭദ്രൻ ആയിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. 1995 മാര്‍ച്ച് 30നാണ് സ്‍ഫിടികം മലയാളികള്‍ക്ക് മുന്നിലെത്തിയത്.

ഇപ്പോഴിതാ സ്‍ഫടികമെന്ന ചിത്രം പുതിയ കാലത്തിന്റെ എല്ലാ സാങ്കേതിക വിദ്യകളോടെയും വീണ്ടും റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. ഫെബ്രുവരി 9ന് 4കെ ഡോൾബി അറ്റ്‍മോസ് ദൃശ്യശ്രാവ്യ ചാരുതയോടെ ചിത്രം 150ൽ പരം തിയേറ്ററുകളിലാണ് സിനിമ വീണ്ടും റീ റിലീസ് ചെയ്യപ്പെടുക.

ചിത്രത്തിലെ ചില കഥാപാത്രങ്ങൾ അവതരിപ്പിച്ച പല താരങ്ങളും ഇന്ന് ജീവിച്ചിരിപ്പില്ല. പക്ഷെ അവരെല്ലാം എല്ലാക്കാലവും മലയാളി മനസിൽ തങ്ങി നിൽക്കുന്നവരാണ്. ചിത്രത്തിൽ മോഹൻലാലിന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് നടനും സംവിധായകനുമായ രൂപേഷ് പീതാംബരൻ ആയിരുന്നു.

രൂപേഷിന്റെ അച്ഛനും സിനിമാ മേഖലിയിൽ പ്രവർത്തിച്ചിരുന്നയാളാണ്. അങ്ങനെയാണ് രൂപേഷിനെ സംവിധായകൻ ഭദ്രൻ കാണുകയും തോമസ് ചാക്കോയെ അവതരിപ്പിക്കാൻ തെരഞ്ഞെടുക്കുകയും ചെയ്തത്.

ഇനി ഒരു ജയൻ ദുരന്തം ആവർത്തിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് പ്രശ്നമുണ്ടാക്കി

ഇപ്പോഴിത സ്ഫടികം സിനിമയുടെ ഭാ​ഗമായപ്പോഴുള്ള തന്റെ അനുഭവം കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് രൂപേഷ് പീതാംബരൻ. 'പാലക്കാട് പാറമടയിലാണ് ലോറിക്ക് തീപിടിക്കുന്ന രം​ഗം ചിത്രീകരിച്ചത്.'

'പുതിയ ലോറി ഷോറൂമിൽ‌ നിന്നും കൊണ്ട് വന്നശേഷം അതിന്റെ എഞ്ചിൻ അഴിച്ചുമാറ്റി. പുറകിൽ മുഴുവൻ പെട്രോൾ ബോംബ് നിറച്ച് പുറത്തേക്ക് വലിയ തിരിയിട്ട് വെച്ചിരിക്കുകയാണ്. ലാലേട്ടൻ വണ്ടിയിൽ കയറി ഇരിപ്പുണ്ട്. ആളുകൾ പുറകിൽ നിന്ന് തള്ളിയാൽ മാത്രമെ വണ്ടി നീങ്ങു.'

ലാലേട്ടൻ‌ പക്ഷെ സമ്മതം പറഞ്ഞു

'തിലകൻ അങ്കിൾ അടക്കം എല്ലാവരും സെറ്റിലുണ്ടായിരുന്നു. അന്ന് എല്ലാവരും പെട്രോൾ ബോംബ് വണ്ടിയിൽ നിറച്ചിരിക്കുന്നത് കണ്ട് മോഹൻലാലിനെ അതിനുള്ളിൽ ഇരുത്തി ഷൂട്ട് ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞു.'

'കാരണം ഇനി ഒരു ജയൻ ദുരന്തം ആവർത്തിക്കാൻ അനുവദിക്കില്ലെന്നാണ് എല്ലാവരും പറഞ്ഞത്. മോഹൻലാൽ അത്ര അപകടകരമായ അവസ്ഥയിൽ ഇരുന്ന് രം​ഗം ചിത്രീകരിക്കുന്നതിനെതിരെ എല്ലാവരും പ്രശ്നമുണ്ടാക്കി. അപ്പോൾ ഭദ്രൻ അങ്കിൾ ലാൽ‌ അങ്കിളിനോട് ഒരു ചോദ്യം ചോദിച്ചു.'

ലാലേട്ടൻ ഒരിക്കലും നോ പറയാറില്ല

'ലാൽ നിനക്ക് ഇത് ചെയ്യാൻ പറ്റുമോയെന്ന്. ഉടനെ ലാലേട്ടൻ ഒക്കെ പറഞ്ഞ് ഷൂട്ടിനായി വണ്ടിയിൽ ഇരുന്നു. റിസ്കി ഷോട്ടുകൾ ചെയ്യാൻ ലാലേട്ടനെ കഴിഞ്ഞെ മറ്റാരും ഉള്ളു. ആനപ്പുറത്ത് നിന്ന് ലാലേട്ടൻ ചാടുന്ന രം​ഗം പെർഫക്ഷന് വേണ്ടി പന്ത്രണ്ട് തവണ ഷൂട്ട് ചെയ്തു.'

'അതിൽ ലാലേട്ടന്റെ കാലിന് ഫ്രാക്ചറായി. രണ്ട് മൂന്ന് മാസം കഴിഞ്ഞാണ് പിന്നീട് ഷൂട്ടിങ് നടന്നത്. പരിക്ക് പറ്റിയാലും ലാലേട്ടൻ അതൊരു വലിയ സംഭവമാക്കി കാണിക്കില്ല. ലാലേട്ടൻ ഒരിക്കലും നോ പറയാറില്ല. ചെയ്യാൻ പറ്റുന്ന എല്ലാ സീനുകളും അദ്ദേഹം ചെയ്യും.'

ലോറിക്ക് ഒരു സൈഡിൽ നിന്നും തീ പിടിക്കുന്നു

'പെട്രോൾ ബോംബ് നിറച്ച ലോറിക്ക് ഒരു സൈഡിൽ നിന്നും തീ പിടിക്കുന്നുണ്ട്. ലാലേട്ടൻ അപ്പോഴും വാഹനം ഓടിക്കുകയാണ്. എല്ലാവരും നോക്കുന്നത് ഭദ്രൻ അങ്കിളിനേയാണ്. അ​ദ്ദേഹം ജംമ്പ് പറഞ്ഞാലെ ലാലേട്ടൻ ചാടു.'

'കറക്ട് സമയം ആയപ്പോൾ ഭദ്രൻ അങ്കിൾ ജംമ്പ് പറഞ്ഞു ലാലേട്ടൻ ചാടി. പക്ഷെ ലോറി പൊട്ടിതെറിച്ചില്ല. ഇരുപത് സെക്കന്റ് കഴിഞ്ഞ ശേഷമാണ് ലോറി പൊട്ടിതെറിച്ചത്. അന്ന് അ‍ഞ്ച് കാമറ വെച്ചാണ് ആ രം​ഗം ഷൂട്ട് ചെയ്തത്. കാരണം അത്രത്തോളം എക്സ്പെൻസീവ് ഷോട്ടായിരുന്നു.'

ചൂരൽ കൊണ്ട് അടികിട്ടി

'അതുപോലെ തന്നെ തിലകൻ അങ്കിൾ എന്നെ അടിച്ചത് ഒറിജിനൽ ചൂരൽ വെച്ചാണ്. ആദ്യം ഭദ്രൻ അങ്കിൾ ഇക്കാര്യം പറഞ്ഞപ്പോൾ‌ തിലകൻ അങ്കിളിന് സമ്മതമായിരുന്നില്ല.'

അന്ന് ചൂരൽ കൊണ്ട് അടികിട്ടി മുടന്തിയാണ് ഞാൻ വീട്ടിൽ പോയത്. ഭദ്രൻ അങ്കിളിന് എപ്പോഴും ഒറിജിനാലിറ്റി വേണം' രൂപേഷ് പീതാംബരൻ പറഞ്ഞു.

More from Filmibeat

Read more about: roopesh peethambaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X