സംഗീത മേഖലയ്ക്ക് 'ഭീഷണിയായി' സൈജു കുറുപ്പിന്റെ ഗാനം, പാട്ട് ഏറ്റെടുത്ത് സിനിമ ലോകം

രാജ്യ മുഴുവനും ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിൽ സർക്കാരിനോടൊപ്പം സിനിമ താരങ്ങളും പങ്കുചേർന്നിരിക്കുകയാണ്. സർക്കാരിന്റേയും ആരോഗ്യ പ്രവർത്തകരുടേയും നിർദ്ദേശ പ്രകാരം എല്ലാവരും വീട്ടിൽ തന്നെ ഒതുങ്ങി കൂടിയിരിക്കുകയാണ്. ഷൂട്ടിങ് സെറ്റുകളിൽ നിന്ന് അടുത്ത സെ്റ്റിലേയ്ക്ക് പായുന്ന ഇവരുടെ ലോക്ക് ഡൗൺ ജീവിതം ഏറെ രസകരമാണ്.

saiju kurup

ഒരു കൂട്ടർ പാചക പരീക്ഷണവുമായ മുന്നോട്ട് പോകുമ്പോൾ മറ്റു ചിലർ കുടുംബത്തോടൊപ്പം ആഘോഷിക്കുകയാണ്. എന്നാൽ നടൻ സൈജു കുറുപ്പിന്റെ ലോക്ക് ഡൗൺ ദിനം സംഗീതത്തിനോടൊപ്പമാണ്. തന്റെ ഉള്ളിലുള്ള ഗായകനെ പൊടിതട്ടിയെടുക്കുകയാണ്. ചിരിപ്പിക്കാനും ഭയപ്പെടുത്താനും മാത്രമല്ല സംഗീതത്തിലും താൻ പിന്നിലല്ലെന്ന് താരം തെളിയിച്ചിരിക്കുകയാണ്. പാട്ട് പാടുന്ന വീഡിയോ സൈജു തന്നെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിട്ടുണ്ട്. മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.

സൈജുവിന്റെ പാട്ട് പ്രേക്ഷകർ മാത്രമല്ല മലയാള സിനിമ ലോകവും ഏറ്റെടുത്തിട്ടുണ്ട്. ജോബി കസ്മെ എന്ന ഹിന്ദി ഗാനമാണ് താരം പാടുന്നത്. പാട്ട് പാടുന്ന വീഡിയോ രസകരമായ കുറിപ്പോടെയാണ് താരം പങ്കുവെച്ചിരിക്കുന്നത്. പാട്ട് കേട്ട വൈഫ് : ഇനി എന്നാ സൈജു ഷൂട്ട് തുടങ്ങുന്നേ ?
ഇവൻ സംഗീത മേഖലയ്ക്കും ഒരു ഭീഷണി ആണ് എന്ന കമന്റ് നിരോധിച്ചിരിക്കുന്നു 'എന്നാണ് സൈജുവിന്റെ ക്യാപ്ഷൻ.. .

ഒരു വാക്ക് എന്നോട് പറയാമായിരുന്നില്ലേ എന്ന് ഗായികനും സംഗീത സംവിധായകനുമായ സുരജ് എസ് കുറുപ്പ് കമന്റിൽ ചോദിക്കുന്നുണ്ട്. ഇത്രയും ധൈര്യം ഇതിനു മുൻപ് ഞാൻ ചാൾസ്‌ ശോഭാരാജിൽ മാത്രമേ കണ്ടിട്ടുള്ളൂവെന്ന് മിഥുന്‍ മാനുവല്‍ തോമസ് പറയുന്നു. എന്തായാലും താരത്തിന്റെ പാട്ട് വൈറലായിരിക്കുകയാണ്. മികച്ച കമന്റുകളാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്.

പോയവർഷം മികച്ച നിരവധി കഥാപാത്രങ്ങളായിരുന്നു സൈജു കുറുപ്പ് അവതരിപ്പിച്ചത്. നെഗറ്റീവ വേഷത്തിൽ നിന്ന് കോമഡിയിലേയ്ക്കും പിന്നീട് മികച്ച സ്വഭാവ നടനായും താരത്തിന് തിളങ്ങാൻ കഴിഞ്ഞിരുന്നു. വ്യത്യാസ്തമായ കഥപാത്രങ്ങളിലാണ് താരം അധികവും പ്രത്യക്ഷപ്പെടാറുള്ളത്.

സൈജു കുറുപ്പിന്റെ പാട്ട്

More from Filmibeat

Read more about: saiju kurup coronavirus
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X