ആദ്യം കൈവിട്ടുപോയി, സുകുമാരന്‍ ചേട്ടന് പേരുദോഷം കേള്‍പ്പിക്കാതെ ചെയ്‌തെന്ന് വിശ്വസിക്കുന്നു: സായികുമാര്‍

ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകര്‍ നെഞ്ചിലേറ്റിയിരിക്കുകയാണ് സിബിഐ 5-നെ. സേതുരാമയ്യരായുള്ള മമ്മൂട്ടിയുടെ അഞ്ചാം അവതാരപ്പിറവിയെ ഇരുകൈകളും നീട്ടി സ്വീകരിച്ച പ്രേക്ഷകര്‍ ചിത്രത്തിന്റെ കഥയും കഥാപാത്രങ്ങളും ഏറെ മികച്ചതെന്ന് അഭിപ്രായപ്പെടുന്നു. മികച്ച പ്രതികരണം സ്വന്തമാക്കി തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന സിബിഐ 5-നെക്കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിലെ അഭിനേതാവ് സായികുമാര്‍.

സിബിഐ 5-ല്‍ സത്യദാസായി ഒരിക്കല്‍ കൂടി അഭിനയിക്കാന്‍ കഴിഞ്ഞത് സുകുമാരന്‍ എന്ന അതുല്യ നടന്റെ അനുഗ്രഹം ഒപ്പമുള്ളതുകൊണ്ടാണെന്ന് സായികുമാര്‍ പറയുന്നു. സുകുമാരനോടൊപ്പം അഭിനയിക്കാനും അനുജനെപ്പോലെ ഒപ്പം കൂടി അദ്ദേഹത്തിന്റെ ജീവിതത്തോട് കൂടുതല്‍ ചേര്‍ന്ന് നില്‍ക്കാനും കഴിഞ്ഞതുകൊണ്ടാണ് സത്യദാസിനെ മികവോടെ അവതരിപ്പിക്കാനായതെന്നും സായികുമാര്‍ പറഞ്ഞു. സിബിഐ അഞ്ചാം ഭാഗത്തിലെ അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമായി തിരുവനന്തപുരം പ്രസ് ക്ലബില്‍ നടന്ന സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഥ കേട്ടപ്പോള്‍ ഓടാന്‍ തോന്നി

സ്വീകരണത്തില്‍ സംസാരിച്ച സായികുമാറിന്റെ വാക്കുകളിങ്ങനെ: 'സിബിഐ സീരീസില്‍ അഞ്ചു ഭാഗങ്ങള്‍ വന്നതില്‍ രണ്ടെണ്ണത്തിലാണ് എനിക്ക് അവസരം കിട്ടിയത്. അഭിനയിക്കാന്‍ ചെന്നപ്പോഴാണ് കാര്യങ്ങള്‍ കൈവിട്ടുപോയത്. ലൊക്കേഷനില്‍ ചെന്നപ്പോഴാണ് ഞാനറിയുന്നത് സുകുമാരന്‍ ചേട്ടന്‍ തകര്‍ത്ത് അഭിനയിച്ചിട്ടു പോയ കഥാപാത്രത്തിന്റെ മകനെയാണ് ചെയ്യേണ്ടതെന്ന്. ആ വഴി ഓടാനാണ് ആദ്യം തോന്നിയത്. സുകുവേട്ടന്‍ ശരീരവും ശബ്ദവും നോട്ടവുമൊക്കെ അതുപോലെ അഭിനയിക്കണം. ഞാന്‍ അതൊക്കെ എവിടെ നിന്നുകൊണ്ടുവരുമെന്ന് എനിക്കൊരു പിടിയും കിട്ടിയില്ല.

ഞാന്‍ ഓടിച്ചെന്നു സ്വാമിയോട് ചോദിച്ചു, സ്വാമി, സുകുവേട്ടന്‍ പറയുന്ന പോലെ ആണോ സ്വാമി സ്‌ക്രിപ്റ്റിലും എഴുതുന്നതെന്ന്. ''പോടാ അവിടുന്ന്. ഞാന്‍ ഒരുത്തനും വേണ്ടി എഴുതാറില്ല. ഞാന്‍ എഴുതുന്നത് അവന്‍ അവന്റെ രീതിയില്‍ പറയുന്നു''. ഇതായിരുന്നു സ്വാമിയുടെ മറുപടി. അതോടുകൂടി എന്റെ ഗ്യാസ് വീണ്ടും പോയി.

സുകുവേട്ടന്‍ പറയുന്ന ചില കാര്യങ്ങള്‍ ഉണ്ടല്ലോ 'ഞാനീ പറയുന്നത്' എന്നൊക്കെ, അത് ഒന്നു കിട്ടുമോ എന്ന് ചോദിച്ചപ്പോള്‍ അതും കിട്ടിയില്ല. പിന്നെ എനിക്കൊരു ഭാഗ്യമുണ്ടായിരുന്നത്, സുകുവേട്ടന്റെ അവസാന നാളുകളില്‍ ഒരുപാട് ചിത്രങ്ങളില്‍ അദ്ദേഹത്തിന്റെ അനിയനായി അഭിനയിക്കാന്‍ സാധിച്ചു എന്നുള്ളതാണ്. അതുകൊണ്ടുതന്നെ ഏതു സമയത്തും സുകുവേട്ടന്റെ കൂടെ നടക്കാന്‍ പറ്റുന്ന, മുറിയുടെ വാതിലില്‍ മുട്ടാതെ കയറിച്ചെല്ലാന്‍ പറ്റുന്ന ഒരു ബന്ധം ഉണ്ടായിരുന്നു.

സുകുമാരനുമായി അടുത്ത ബന്ധം

അദ്ദേഹം സംസാരിക്കുന്ന രീതി ഏകദേശം എനിക്ക് അറിയാമായിരുന്നു. അദ്ദേഹത്തിന്റെ അനുഗ്രഹം കൊണ്ടാണെന്നു തോന്നുന്നു, അത് മനസ്സിലുള്ളതുകൊണ്ട് സിബിഐ നാലാം ഭാഗം ചെയ്യാന്‍ കഴിഞ്ഞു. അത് ചെയ്തു തീര്‍ത്ത ആശ്വാസത്തില്‍ ഇരിക്കുമ്പോഴാണ് സ്വാമിയും മധുച്ചേട്ടനും വിളിച്ചിട്ട് പറയുന്നത് വീണ്ടും സുകുമാരന്‍ വേണമെന്ന്.

അദ്ദേഹത്തിന്റെ അനുഗ്രഹം കൊണ്ടുതന്നെയാണ് എനിക്ക് ഈ സീരിസില്‍ അഭിനയിക്കാന്‍ പറ്റിയത്. അദ്ദേഹത്തിന് പേരുദോഷം കേള്‍പ്പിക്കാതെ എനിക്ക് ചെയ്യാന്‍ സാധിച്ചു എന്നാണ് വിശ്വാസം. ആ വിശ്വാസത്തിലാണ് എന്റെ മുന്നോട്ടുള്ള പോക്ക്.

മമ്മൂട്ടിയ്‌ക്കൊപ്പം

സിബിഐയില്‍ അഭിനയിക്കുമ്പോള്‍ അടുത്ത ഷോട്ട് എന്തുചെയ്യും, എങ്ങനെ ചെയ്യും എന്ന് ആലോചിച്ചു ചിന്തിച്ചാണ് മുഴുവന്‍ സമയവും ഞാനിരിക്കുന്നത്. ഓപ്പോസിറ്റ് നില്‍ക്കുന്നത് മമ്മൂക്കയാണ്, അദ്ദേഹത്തോട് പറയുമ്പോള്‍ മമ്മൂക്ക പറയും, ''അങ്ങേര് വളരെ കൃത്യമായിട്ട് പറയുന്ന ആളാണ്, ശകലം തെറ്റിക്കഴിഞ്ഞാല്‍ മൊത്തം പോക്കാവും.'' അതുകേള്‍ക്കുന്നതോടെ പേടി കൂടും. ഈ പേടി ഉള്ളില്‍ ഉള്ളതുകൊണ്ട് സുന്ദരമായ നിമിഷങ്ങളൊന്നും എനിക്ക് ഷൂട്ടിനിടെ കാണാന്‍ സാധിച്ചില്ല.

സിനിമ തിയറ്ററില്‍ വന്നതിനുശേഷമാണ് ആ സുന്ദര മുഹൂര്‍ത്തങ്ങള്‍ കാണാന്‍ സാധിച്ചത്. അതിന് അവസരം ഒരുക്കിത്തന്ന മധു ചേട്ടനും എസ്.എന്‍. സ്വാമി സാറിനും മമ്മൂക്കയ്ക്കും കൂടെ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നു. ഒപ്പം സുകുമാരന്‍ സാറിന്റെ ആത്മാവിനും നന്ദി.' സായികുമാര്‍ പറയുന്നു.

More from Filmibeat

Read more about: cbi 5 mammootty saikumar sukumaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X