അമ്മ മരിച്ച് പോയെന്ന് അനിയന് ഇനിയും അറിയില്ല, അവന്‍ തിരിക്കും, സാജന്‍ പള്ളുരുത്തി പറയുന്നു

മിമിക്രി വേദികളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് സാജന്‍ പളളുരുത്തി. സിനിമയിലും താരം കോമഡി വേഷത്തില്‍ പ്രത്യക്ഷപ്പെടാറുണ്ട്. കുട്ടികളും കുടുംബപ്രേക്ഷകരും ഒരുപോലെ നടനെ ഇഷ്ടപ്പെടുന്നുണ്ട്,

ഇപ്പോഴിത സോഷ്യല്‍ മീഡിയയിലും സിനിമ കോളങ്ങളിലും വൈറല്‍ ആവുന്നത് സഹോദരനെ കുറിച്ച് നടന്‍ പറഞ്ഞ വാക്കുകളാണ്. അമൃത ടിവി സംപ്രേക്ഷണം ചെയ്യുന്ന പറയാം നേടാം എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് ഭിന്ന ശേഷിക്കാരനായ സഹോദരനെ കുറിച്ച് പറഞ്ഞത്. അച്ഛനും അമ്മയും മരിച്ചത് ഇപ്പോഴും അനിയന് അറിയില്ലെന്നും സഹോദരന്റെ വിശേഷം പങ്കുവെച്ച് കൊണ്ട് പറഞ്ഞു

സഹോദരനെ കുറിച്ച്

നടന്റെ വാക്കുകള്‍ ഇങ്ങനെ... 'പ്രായം അന്‍പതിനോട് അടുക്കാറായെങ്കിലും കുട്ടികളുടെ മനസ്സാണ് സഹോദരന്. ഇപ്പോഴും ഭക്ഷണം വാരികൊടുക്കുകയും കുളിപ്പിയ്ക്കുകയും എല്ലാം വേണം. അമ്മയും അച്ഛനും മരിച്ച കാര്യം ഒന്നും ഇപ്പോഴും അവന്‍ അറിയില്ല. ഇപ്പോഴും അമ്മ എവിടെ പോയി എന്ന് ചോദിക്കും. കൂടാതെ ഭക്ഷണം കഴിക്കാന്‍ കൊടുക്കുമ്പോള്‍ ആദ്യം അച്ഛനും അമ്മയും കഴിച്ചോ എന്നാണ് ആദ്യ ചോദിക്കുന്നത്, സാജന്‍ പറയുന്നു.

അമ്മയെ കുറിച്ച്

'ഈ രണ്ട് ദിവസം മുന്‍പ് പോലും അമ്മയെ കുറിച്ച് ചോദിച്ചിരുന്നു. കുളിപ്പിക്കുമ്പോഴായിരുന്നു തിരക്കിയത്. അമ്പലത്തില്‍ പോയി എന്ന പറഞ്ഞതോടെ അത് വിശ്വസിച്ചു. അത് അവന്‍ വിശ്വസിക്കും അമ്മയുടെ സ്ഥാനത്ത് നിന്നാണ് എന്റെ ഭാര്യ അവനെ നോക്കുന്നത്'; നടന്‍ അഭിമുഖത്തിലൂടെ വ്യക്തമാക്കി.

'അമ്മ മരിച്ചിട്ട് പതിനാല് കൊല്ലമായി. ബിപി കൂടിയിട്ടാണ് മരിക്കുന്നത്. അമ്മയുടെ അവസാനകാലം വരെ അനിയെ കുറിച്ചുള വേദനയായിരുന്നു അമ്മയ്ക്ക്. നാല് വര്‍ഷം മുന്‍പാണ് അച്ഛന്‍ മരിക്കുന്നത്. 9 വര്‍ഷമായി കിടപ്പിലായിരുന്നു. ഒരു അകത്ത് അച്ഛനും, മറ്റേ അകത്ത് അനിയനും കിടപ്പിലായ സമയത്ത് ഒന്‍പത് വര്‍ഷത്തോളം ഞാന്‍ എല്ലാത്തില്‍ നിന്നും ബ്രേക്ക് എടുത്തു'; സജാന്‍ കൂട്ടിച്ചേര്‍ത്തു.

അനിയന്‍  ഭാഗ്യം

'അമ്മ മരിച്ചിട്ട് പതിനാല് കൊല്ലമായി. ബിപി കൂടിയിട്ടാണ് മരിക്കുന്നത്. അമ്മയുടെ അവസാനകാലം വരെ അനിയെ കുറിച്ചുളള വേദനയായിരുന്നു അമ്മയ്ക്ക്. നാല് വര്‍ഷം മുന്‍പാണ് അച്ഛന്‍ മരിക്കുന്നത്. 9 വര്‍ഷമായി കിടപ്പിലായിരുന്നു. ഒരു അകത്ത് അച്ഛനും, മറ്റേ അകത്ത് അനിയനും കിടപ്പിലായ സമയത്ത് ഒന്‍പത് വര്‍ഷത്തോളം ഞാന്‍ എല്ലാത്തില്‍ നിന്നും ബ്രേക്ക് എടുത്തു'; സജാന്‍ കൂട്ടിച്ചേര്‍ത്തു.


അനിയന്‍ തനിയ്‌ക്കൊരു ബാധ്യതയില്ലെന്നും സാജന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്. 'അനിയന്‍ ഒരിക്കലും എനിക്കൊരു ഭാരമല്ല, എന്റെ ഭാഗ്യമാണ്. അവനെ പോലെയുള്ളവര്‍ ദൈവ തുല്യരാണ്. അങ്ങനെ ഒരാള്‍ വീട്ടില്‍ ഉണ്ടാവുക എന്നാല്‍ വലിയ സങ്കടമാണ്, എന്നാല്‍ അത്തരം വീടുകളില്‍ എന്നും ഒരു ഐശ്വര്യം ഉണ്ടാവും. എന്റെ അമ്മ പറയും, അവന്റെ ബുദ്ധിയും കഴിവും കൂടെയാ എനിക്ക് കിട്ടിയത് എന്ന്. അത് ഞാനും വിശ്വസിയ്ക്കുന്നു'; സാജന്‍ പറഞ്ഞ് നിര്‍
ത്തി.

വ്യാജ മരണ വാര്‍ത്ത

വ്യാജ മരണ വാര്‍ത്ത പ്രചരിച്ചതിനെ കുറിച്ചും അഭിമുഖത്തില്‍ പറയുന്നുണ്ട്. ഷോയില്‍ കൂടെയെത്തിയ സാജന്റെ ഭാര്യയാണ് ഇക്കാര്യം പറഞ്ഞത്.

'ഒരു ദിവസം ഷൂട്ടിംഗ് സെറ്റില്‍ നിന്നാണ് ഇദ്ദേഹം ഇക്കാര്യം വിളിച്ച് പറയുന്നത്. കുഴപ്പമൊന്നുമില്ല, ഞാന്‍ ലൊക്കേഷനില്‍ എത്തിയെന്ന് സാജന്‍ ചേട്ടന്‍ വിളിച്ച് പറഞ്ഞിരുന്നു. പക്ഷേ വീട്ടിലേക്ക് ഓരോരുത്തരായി വന്ന് കൊണ്ടിരിക്കുകയാണ്. വരുന്നവര്‍ക്കൊന്നും എന്നോട് ചോദിക്കാന്‍ പറ്റുന്നില്ല. ചിലര്‍ വീട്ടില്‍ വന്നിട്ട് എത്തി നോക്കിയിട്ടൊക്കെ പോവുന്നുണ്ട്'.

'ഇതെന്താണെന്ന് എനിക്കാദ്യം മനസിലായില്ല. പിന്നെ ചേട്ടന്‍ തന്നെ വിളിച്ച് പറഞ്ഞപ്പോഴാണ് ആളുകള്‍ വീട്ടിലേക്ക് വന്നത് എന്തിനായിരുന്നെന്ന് മനസിലായത്', ഭാര്യ ആ സംഭവം പങ്കുവെച്ച് കൊണ്ട് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X