'പറമ്പ് വിറ്റ കാശിന് വരെ ചികിത്സ, റിസൽട്ട് നെ​ഗറ്റീവാണെന്ന് ഭാര്യയോട് പറയുന്നതാണ് ഏറ്റവും വലിയ വിഷമം'

പാഷണം ഷാജിയെന്ന സാജു നവോദയയുടെ ഏറ്റവും വലിയ ആ​ഗ്രഹമാണ് ഒരു കുഞ്ഞിന് ജന്മം നൽകുക എന്നത്. വർഷങ്ങളായി അതിനുള്ള ചികിത്സയിലാണ് സാജുവും ഭാര്യ രശ്മിയും. ഏറെ പ്രതീക്ഷയോടെ ചികിത്സയ്ക്ക് വിധേയയായശേഷം റിസൽട്ട് നെ​ഗറ്റീവാണെന്ന് അറിയുന്നതും അത് ഭാര്യയോട് പറയുന്നതുമാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വിഷമഘട്ടമെന്ന് സാജു പറയുന്നു. നടി വീണ നായരുടെ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഭാര്യയെ കുറിച്ചും തന്റെ ഏറ്റവും വലിയ വിഷമത്തെ കുറിച്ചും നടൻ മനസ് തുറന്നത്.

എന്നെ ജീവിതത്തിൽ ഒത്തിരിപ്പേർ പറ്റിച്ചിട്ടുണ്ട്. എനിക്ക് പലരും പണി തന്നിട്ടുണ്ട്. അക്കാര്യങ്ങൾ വീണ്ടും വീണ്ടും പേരെടുത്ത് പറയാൻ ഞാൻ ആ​ഗ്രഹിക്കുന്നില്ല. പൈസയുടെ കാര്യത്തിൽ ആണെങ്കിലും എന്തിൽ ആണെങ്കിലും ഞാൻ പറ്റിക്കപ്പെടുകയാണെന്ന് എനിക്ക് അറിയാം. അപ്പോഴും ഞാൻ ചിരിച്ചുകൊണ്ട് നിൽക്കും. അതിലൊന്നും കുഴപ്പമില്ല.

Saju Navodaya
Photo Credit: Saju Navodaya / Instagram

ലൈഫിൽ എപ്പോഴും ചിരിക്കാനാണ് ഇഷ്ടം. എന്തിനാണ് ഈ കുറഞ്ഞ സമയത്ത് കരഞ്ഞും പിഴിഞ്ഞും ഇരിക്കുന്നത്. നോർമലി ഭാര്യമാർ സപ്പോർട്ട് ചെയ്യുന്നത് പോലെയല്ല എന്റെ ഭാര്യ എന്നെ പിന്തുണയ്ക്കുന്നത്. പ്രൊഫഷണലിയും അല്ലാതെയും ഒരുപാട് പിന്തുണയ്ക്കുന്ന പങ്കാളിയാണ് രശ്മി. അവളെ കുറിച്ച് ഒറ്റ വാക്കിൽ എങ്ങനെയാണ് പറയുന്നത്... പൊതുവെ എല്ലാവരും പറയും ഭാര്യ എന്റെ ബാക്ക് ബോണാണെന്ന്. പക്ഷെ രശ്മി എന്റെ ഫുൾ ബോണാണ്.

ഞങ്ങൾ രണ്ടുപേരും കൂടിയാണ് നാടകം ചെയ്യുന്നത്. ഇപ്പോൾ ചക്കപ്പറമ്പിലെ വിശേഷങ്ങൾ എന്നൊരു നാടകം ഞങ്ങൾ ചെയ്യുന്നുണ്ട്. എനിക്ക് വിഷമം തോന്നുന്ന ചില നിമിഷങ്ങളുണ്ട്. ഞാനും രശ്മിയും ഐവിഎഫ് ട്രീറ്റ്മെന്റ് ചെയ്യുന്നുണ്ട്. കുട്ടികളുണ്ടാകാനുള്ള ട്രീറ്റ്മെന്റ് ചെയ്ത് കഴിയുമ്പോൾ രശ്മിക്ക് പതിനാല് ദിവസം റെസ്റ്റെടുക്കണം.

ബെഡ് റെസ്റ്റാണ് അനക്കമുണ്ടാവില്ല. പിന്നീട് പതിനഞ്ചാം ദിവസം നമ്മൾ റിസൽട്ട് വാങ്ങാനായി പോകും. അവിടെ വെച്ച് നെ​ഗറ്റീവാണെന്ന് അറിയും. അറിഞ്ഞശേഷം പതിനാല് ദിവസമായി ഈ റിസൽട്ടിന് വേണ്ടി വെയിറ്റ് ചെയ്ത് കിടക്കുന്ന ഭാര്യയോട് ഞാൻ വന്ന് റിസൽട്ട് നെ​ഗറ്റീവാണെന്ന് പറയണം. റിസൽട്ട് അറിഞ്ഞ് ഞാൻ വിഷമിക്കുകയാണ്. മാത്രമല്ല ഭാര്യയോട് ഞാൻ ഇത് പറയുകയും വേണം. എൻ്റെ ജീവിതത്തിലെ ഏററവും വലിയ വിഷമം അതാണ്.

എന്തുണ്ടായാലും ആണുങ്ങൾ കരയില്ല അവർ പിടിച്ച് നിന്നോളുമെന്ന് ആളുകൾ പറയും. പക്ഷെ ഇവരുടെ ഉള്ളിലും വലിയൊരു വിഷമം കാണും. മകന്റെ മരണ വാർത്ത ആദ്യം പറയുക അച്ഛനോടാണ്. അമ്മ വിഷമിക്കുമെന്ന് കരുതി ആദ്യം അറിയിക്കില്ല. അച്ഛൻ എല്ലാ കാര്യങ്ങളും അവിടെ നിന്ന് ചെയ്യുന്നുണ്ടാകും.

Saju Navodaya
Photo Credit: Saju Navodaya / Instagram

പക്ഷെ ഉള്ള് കത്ത് എരിയുകയാകും. അമ്മയ്ക്ക് കരഞ്ഞ് തീർക്കാൻ അവസരം കിട്ടും. അച്ഛൻ എല്ലാവരും പോയി ഒറ്റയ്ക്ക് ആകുമ്പോഴാണ് കരഞ്ഞ് തീർക്കുന്നത് എന്നതാണ് സത്യം. കുഞ്ഞുങ്ങളില്ലാത്തവർക്ക് വേണ്ടിയുള്ള ആശുപത്രിയിൽ പോയി നോക്കണം. അതാണ് അതിലും രസം. ഒരു ​ദിവസം ഞങ്ങൾ മണ്ണാറശാലയിൽ പോയി ഉരുളി കമിഴ്ത്തി. അന്ന് ഞങ്ങളുടെ മുന്നിൽ വന്ന് ഒരു കപ്പിൾ പ്രാർത്ഥിച്ചു.

ചേട്ടന് അറുപതിന് അടുത്തും ചേച്ചിക്കും അതിനോട് അടുത്തും പ്രായമുണ്ടാകും. അവരും മക്കളുണ്ടാകാൻ പ്രാർത്ഥിക്കാൻ വന്നതാണ്. ഞാൻ അന്ന് എനിക്ക് കുഞ്ഞുണ്ടാവാൻ അല്ല അവർക്ക് കുഞ്ഞുണ്ടാവാനാണ് പ്രാർത്ഥിച്ചത്. രശ്മിയും അവർക്ക് വേണ്ടിയാണ് പ്രാർത്ഥിച്ചത്. ​​ഗവൺമെന്റ് പോലും വന്ധീകരണത്തിന് വേണ്ടിയുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. പക്ഷെ കുഞ്ഞുങ്ങൾ ഉണ്ടാകാനുള്ള ഒരു ട്രീറ്റ്മെന്റ് സെന്റർ തുടങ്ങിയിട്ടില്ല.

പ്രൈവറ്റ് ആശുപത്രികളിൽ വലിയ തുക അടച്ചാണ് പലരും ചികിത്സ ചെയ്യുന്നത്. പറമ്പ് വിറ്റ കാശുമായി ചികിത്സയ്ക്ക് എത്തിയവരെ ഞാൻ കണ്ടിട്ടുണ്ട്. ഭയങ്കര കോസ്റ്റ്ലിയാണ് ചികിത്സ എന്നും സാജു നവോദയ പറയുന്നു. കുഞ്ഞുണ്ടാകാത്തതിന്റെ പേരിൽ തന്റെ വീട്ടുകാർ ഇന്നേവരെ വേദനിപ്പിച്ചിട്ടില്ലെന്നും സാജു പറഞ്ഞു.

More from Filmibeat

Read more about: saju navodaya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X