മരണം വരെ അമ്മയുടെ മകനായി ജീവിക്കണം; ഈശ്വരൻ ഇല്ലെന്ന് പറഞ്ഞു, ഇന്ന് മാതാ അമൃതാനന്ദമയി ഭക്തനായി സലീംകുമാർ‌‍!

By Desk

മാതാ അമൃതാനന്ദമയിയുമായി വളരെ വർഷത്തെ ബന്ധമുള്ളയാളാണ് നടൻ മോഹൻലാൽ. അമ്മയുടെ പിറന്നാൾ ആഘോഷത്തിന് സ്ഥിരം സാന്നിധ്യമായി താരം ഉണ്ടാകാറുണ്ട്. മാതാ അമൃതാനന്ദമയിയുടെ പേരിൽ വളരെ അധികം വിമർശനം താരത്തിന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ താനും മാതാ അമൃതാനന്ദമയിയുടെ ഭക്തരിൽ ഒരാളാണെന്ന് പറയുകയാണ് സലിംകുമാർ.

ഇരുട്ടില്‍ നിന്നിരുന്ന തന്നെയും കുടുംബത്തേയും വെളിച്ചത്തിലേക്ക് കൊണ്ടുവന്നത് അമ്മയാണെന്ന് അമ്മയുമായുള്ള തന്‍റെ സവിശേഷബന്ധത്തെ കുറിച്ച് സംസാരിക്കവെ സലിംകുമാർ പറഞ്ഞു. ബന്ധുക്കൾ പോലും കയ്യൊഴിഞ്ഞൊരു സമയത്ത് താങ്ങായത് അമ്മയാണെന്നും നടൻ പറയുന്നു. വളരെ വളരെ സന്തോഷത്തിലാണ് ഞാൻ. അമ്മയെ ഓരോ പ്രാവശ്യവും ഞാൻ കാണാൻ വരുന്നത് എന്റെ ഡീസൽ തീരുമ്പോഴാണ്.

Salim Kumar
Photo Credit: Salim Kumar / Mata Amritanandamayi

ഡീസൽ തീർന്ന് നിൽക്കുമ്പോൾ ഞാൻ നേരെ അമ്മയുടെ അടുത്ത് വരും. ഡീസൽ അടിച്ചിട്ട് ഞാൻ പോകും. വളരെ അധികം മാനസീകവ്യഥ അനുഭവിക്കുന്ന സമയങ്ങളിൽ ഞാൻ ഓടി അമ്മ എവിടെയായിരുന്നാലും അടുത്ത് വന്ന് കണ്ട് തിരിച്ച് പോകും. ആ തിരിച്ച് പോക്ക് നിറഞ്ഞ മനസോടും സന്തോഷത്തോടും കൂടിയാകും. എന്നും അങ്ങനെയാണ്. സലിം കുമാർ ഇങ്ങനെ ഞെളി‍ഞ്ഞ് നിന്ന് പ്രസം​ഗിക്കാൻ ഒരേയൊരു കാരണക്കാരിയേയുള്ളു അത് അമ്മയാണ്.

കാരണം മൂന്ന്, നാല് വർഷങ്ങൾക്ക് മുമ്പ് ഞാൻ ഒരു മാരക രോ​ഗത്തിന് അടിമയായിരുന്നു. ഞാൻ ഒരുപാട് സഹായിച്ച എന്റെ ബന്ധുക്കൾ പോലും എന്നെ കയ്യൊഴിഞ്ഞൊരു സമയം ഉണ്ടായിരുന്നു. അന്ന് എനിക്ക് അമ്മയുമായി അത്ര ബന്ധമില്ല. അങ്ങനെ ഒരിക്കൽ ഡോക്ടർമാർ പറഞ്ഞു അമ്മയെ ഒന്ന് പോയി കാണണമെന്ന്.

എന്തെങ്കിലും സഹായത്തിന് വേണ്ടിയാണ് അവർ ചെന്ന് കാണണമെന്ന് പറഞ്ഞത്. എനിക്ക് വല്ലാത്ത മാനസീക ബുദ്ധിമുട്ടായിരുന്നു അമ്മയെ കാണാൻ വരുമ്പോൾ എങ്ങനെയാണ് ഇതുവരെ കാണാത്ത ഒരാളോട് സഹായം ചോ​ദിക്കുകയെന്ന്. അത്... വേണ്ട അമ്മയെ ഒന്ന് കാണാമെന്ന് പറഞ്ഞാണ് ഞാൻ വന്നത്. അങ്ങനെ ഞാൻ ചെന്നു അമ്മ എന്നോട് ചോ​ദിച്ചു എന്താ മോനെ വന്നതെന്ന്.

അന്ന് എനിക്ക് 45 വയസ് മാത്രമെയുള്ളു. അമൃതയിലെ രജിസ്റ്ററിൽ പക്ഷെ എനിക്ക് 59 വയസായിരുന്നു. അമ്മേ എന്റെ വയസ് 45 ആണ്. അമൃതയിലെ രജിസ്റ്ററിൽ അത് 59 ആണ്. അതൊന്ന് മാറ്റി തരണമെന്ന് ഞാൻ അമ്മയോട് പറഞ്ഞു. അമ്മ അന്ന് ഒരു കൊച്ചുകുട്ടിയെപ്പോലെ പൊട്ടിച്ചിരിച്ചു. അതിനുശേഷം അമ്മ പറഞ്ഞു ധൈര്യമായി പോയി ഓപ്പറേഷൻ ചെയ്യൂ മകനെ... നിന്നെ എനിക്ക് വേണമെന്ന്.

Salim Kumar
Photo Credit: Salim Kumar / Instagram

അങ്ങനെ എന്നോട് ആരെങ്കിലും ലോകത്ത് പറഞ്ഞിട്ടുണ്ടെങ്കിൽ അത് അമ്മ മാത്രമാണ്. ഇരുട്ടിൽ നിന്നിരുന്ന എന്നേയും കുടുംബത്തേയും വെളിച്ചത്തിലേക്ക് കൊണ്ടുവന്നത് അമ്മ തന്നെയാണ്. ജീവിതം മുഴുവൻ ഞാൻ അമ്മയോട് കടപ്പെട്ടിരിക്കുന്നു. മരണം വരെ അമ്മയുടെ മകനായിട്ട് ജീവിക്കണം എന്ന് തന്നെയാണ് എന്റെ ​ആ​ഗ്രഹം. അമ്മ അതിന് എന്നെ അനു​ഗ്രഹിക്കും എന്ന് ഉറപ്പുണ്ട്. ഞാൻ ഒന്നും ശ്രദ്ധിക്കുകയില്ല.

അമ്മ ഉള്ളിടത്തോളം കാലം എനിക്കൊന്നും ശ്രദ്ധേക്കേണ്ട കാര്യമില്ലെന്നും സലീംകുമാർ പറയുന്നു. തനിക്ക് ഈശ്വര വിശ്വാസമില്ലെന്ന് പലപ്പോഴായി തുറന്ന് പറഞ്ഞിട്ടുള്ളയാളാണ് നടൻ. അങ്ങനൊരാൾ എങ്ങനെ ആൾദൈവത്തിനെ പിൻതാങ്ങുന്നുവെന്ന തരത്തിലാണ് വീഡിയോ വൈറലായതോടെ ഉയരുന്ന വിമർശനങ്ങൾ. ദൈവം ഇല്ലെന്ന് പറഞ്ഞ് നടന്ന ആളാണ് അമൃതാനന്ദമയിയെ പുകഴ്ത്തുന്നത് എന്നാണ് ചിലർ കുറിച്ചത്.

ദൈവത്തെ വലിയ വിശ്വാസമില്ലാത്ത അമ്പലത്തിൽ പോകാത്ത മനുഷ്യനായിരുന്നു. ദൈവം നേർവഴി കാണിച്ചു, ഒരിക്കലെങ്കിലും അമൃത ആശുപത്രിയുടെ പടി കടന്ന് ചെന്നിട്ടുണ്ടെങ്കിൽ പിന്നീടൊരിക്കലും മനുഷ്യനായി പിറന്ന ആരും അമൃതാനന്ദമയിയെ കളിയാക്കുകയില്ല എന്നിങ്ങനെയാണ് സലിംകുമാറിനെ അനുകൂലിച്ച് വന്ന കമന്റുകൾ.

More from Filmibeat

Read more about: salim kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X