'എവിടെയൊക്കെ തട്ടിപ്പുണ്ടോ അവിടെയൊക്കെ പോയി, ലിവർ ട്രാൻസ്പ്ലാന്റ് ചെയ്യാൻ മടിയായിരുന്നു'; സലിം കുമാർ!

കരള്‍ മാറ്റി വെയ്ക്കുന്ന ശസ്ത്രക്രിയക്ക് ഓപ്പറേഷന്‍ തിയറ്ററിലേക്ക് ഡോക്ടര്‍മാര്‍ക്കൊപ്പം ചിരിച്ച് വര്‍ത്തമാനം പറഞ്ഞ് നടന്നുപോയ ആളാണ് നടൻ സലിം കുമാർ. ഓപ്പറേഷനോടുള്ള ഭയം കാരണം പാരമ്പര്യ വൈദ്യന്മാരുടെ അടുത്തായിരുന്നു അസുഖത്തിന്റെ ആദ്യ ഘട്ടത്തിൽ സലിം കുമാർ ചികിത്സ തേടിയിരുന്നത്.

എന്നാൽ ഒരു ശതമാനം പോലും അസുഖം കുറഞ്ഞില്ലെന്ന് മാത്രമല്ല അവസ്ഥ കൂടുതൽ പേടിപ്പെടുത്തുന്ന നിലയിലേക്ക് മാറുകയും ചെയ്തു. ലിവർ ട്രാൻസ്പ്ലാന്റ് ചെയ്യുന്നില്ലെന്ന് തീരുമാനിച്ചത് കാരണം എവിടെയൊക്കെ തട്ടിപ്പുണ്ടോ അവിടെയൊക്കെ പോയി താൻ ചികിത്സ തേടുന്ന സാഹ​ചര്യമുണ്ടായിരുന്നുവെന്നും സലിം കുമാർ‌ പറയുന്നു.

അര്‍ബുദത്തിനും കരള്‍ രോഗത്തിനുമുള്ള അശാസ്ത്രീയ ചികിത്സയുടെ ദൂഷ്യഫലങ്ങള്‍ കൊച്ചി അമൃത ആശുപത്രിയില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് സലിം കുമാർ‌ വെളിപ്പെടുത്തിയത്. അമൃത ആശുപത്രിയില്‍ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ ആരംഭിച്ചതിന്റെ ഇരുപതാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അമൃതസ്പര്‍ശം പരിപാടിയിലായിരുന്നു സ്വജീവിതത്തിലുണ്ടായ അനുഭവങ്ങള്‍ സലിം കുമാർ പങ്കിട്ടത്.

Salim Kumar

അനുഭവം പങ്കുവെച്ച് സലിം കുമാർ പറഞ്ഞ് ഇങ്ങനെയാണ്... 'മ‍ഞ്ഞപ്പിത്തം പലർക്കും വരുന്ന അസുഖമാണ്. മഞ്ഞപ്പിത്തമാണെന്ന് പറഞ്ഞാൽ പലരും നമ്മളെ വൈദ്യന്റെ അടുത്തേക്ക് പറഞ്ഞ് വിടും. മഞ്ഞപ്പിത്തം പലവിധമുണ്ട്. ചിലത് വൈദ്യരുടെ കഴിവിന് അപ്പുറമാണ്. അത് തിരിച്ചറിയണം അല്ലെങ്കിൽ അവസാനം വൈദ്യൻ ലിവറൊക്കെ തകർത്തിട്ട് കയ്യൊഴിയും.'

'ഞാൻ അനുഭവിച്ചത് മറ്റൊരാളും അനുഭവിക്കരുതെന്നും', സലിം കുമാർ‌ അനുഭവം വിവരിച്ച് പറയുന്നു. 'എനിക്ക് ലിവർസിറോസിസാണെന്ന് കണ്ടെത്തി. ഞാൻ‌ സർച്ച് ചെയ്തപ്പോൾ ലിവർ ട്രാൻസ്പ്ലാന്റ് മാത്രമെ വഴിയുള്ളു. അത് ചെയ്യുന്നില്ലെന്ന് ഞാൻ തീരുമാനിച്ചു. പിന്നെ ഒരു സുഹൃത്ത് വഴി ഒറ്റപ്പാലത്തുള്ള ഒരു വൈദ്യനെ കാണാൻ പോയി. 51 ദിവസത്തിനുള്ളിൽ ലിവർസിറോസിന് മാറ്റി തരുമെന്ന് അയാൾ പറഞ്ഞു.'

'നിർമലാനന്ദ​ഗിരി എന്നാണ് അദ്ദേഹത്തിന്റെ പേര്. കഞ്ഞിയിലിട്ട് കഴിക്കാൻ ഒരു മരുന്ന് തന്നു. ജീവിക്കാൻ മോഹം ഓപ്പറേഷൻ ചെയ്യാൻ പേടി. അതുകൊണ്ടാണ് വൈദ്യന്മാരെ ആശ്രയിച്ചത്. അയാൾ തന്ന മരുന്ന് കഴിച്ചിട്ട് മാറ്റം ഉണ്ടായില്ല. പിന്നെ മോഹനൻ വൈദ്യരെ കാണാൻ പോയി. എല്ലാ ഡോക്ടർമാരെയും വെല്ലുവിളിക്കുന്ന വൈദ്യരാണ് അദ്ദേഹം.'

'അവിടെ നിന്നും കുറേ മരുന്നും ജൈവവളത്തിൽ ഉത്പാദിപ്പിച്ച നെല്ലും ചേനയുമൊക്കെ തന്നു. കൂടെ പശു കഴിക്കുന്ന പുല്ലും കഴിക്കാൻ തന്നു. ഇതോടെ ബ്ലെഡ് ശർദ്ദിക്കാൻ തുടങ്ങി. അകത്ത് കിടന്നതും അകത്തെ കുടൽ മാല വരെയും പുറത്ത് വന്നു. ഞാൻ അയാളെ വിളിച്ച് കാര്യം പറഞ്ഞപ്പോൾ വേ​ഗം ആശുപത്രിയിൽ‌ കൊണ്ടുപൊക്കോളാൻ പറഞ്ഞു.'

Salim Kumar

'പിന്നെ മലയാറ്റൂര് ഒരു വൈദ്യനെ കാണാൻ പോയി. 500 തേങ്ങയുടെ വെള്ളം കുറുക്കി ലേഹ്യം പോലെയാക്കി കഴിക്കാൻ പറഞ്ഞു. ഭാര്യ രാവിലെ മുതൽ രാത്രി വരെ ഇരുന്നാണ് അത് ഉണ്ടാക്കിയത്. ഞാൻ അത് കഴിച്ചതോടെ ഛർദ്ദി കൂടി. ഇത്തരത്തിൽ മനുഷ്യനെ പറ്റിക്കുന്ന നിരവധി പാരമ്പര്യ വൈദ്യന്മാരുണ്ട്. അതുപോലെ ഒരു ഡോക്ടർ ഇം​ഗ്ലീഷ് മരുന്നെന്ന വ്യാജേന കരൾ രോ​ഗത്തിന് ചികിത്സിക്കുന്നുണ്ട്.'

'സിദ്ദിഖ് ഇക്ക അത് കഴിച്ചിരുന്നു. എവിടെ ഒക്കെ തട്ടിപ്പുണ്ടോ അവിടെ ഒക്കെ ഞാൻ പോയിട്ടുണ്ട് ഈ അസുഖത്തിന് ചികിത്സിക്കാൻ. ഒരു മാസത്തെ മരുന്നിന് മുപ്പതിനായിരം രൂപ വരെയാണ് അവർ ഈടാക്കുന്നത് അനുഭവം വിവരിച്ച്', സലിം കുമാർ പറഞ്ഞു. ലിവര്‍ സീറോസിസ് തനിക്ക് പാരമ്പര്യമായി കിട്ടിയ അസുഖമാണെന്ന് ​ഗോസിപ്പുകൾ പലതും വന്നപ്പോൾ തന്നെ സലിം കുമാർ വ്യക്തമാക്കിയിരുന്നു.

More from Filmibeat

Read more about: salim kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X