twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആ നടിയെ ഹോട്ടലിൽ നിന്നും പിടികൂടി, വളരെ വിഷമിച്ചു; അതോടെ നാടക ട്രൂപ്പ് നിർത്തിയെന്ന് സലിം കുമാർ

    |

    മലയാള സിനിമയിൽ കോമഡി വേഷങ്ങളിൽ കണ്ട് പരിചയിച്ച നടൻമാർ പിന്നീട് സീരിയസ് കഥാപാത്രങ്ങളിലേക്ക് മാറി പ്രേക്ഷകരെ അമ്പരപ്പിച്ച ഒരുപാട് സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രൻസ്, സലിം കുമാർ തുടങ്ങിയവർ ഇതിന് ഉദാഹരണം ആണ്. ജ​ഗദീഷ്, ജ​ഗതി തുടങ്ങിയവർ തുടക്ക കാലം മുതലേ സീരയസ്, കോമഡി വേഷങ്ങൾ മാറി മാറി ചെയ്തിരുന്നു.

    എന്നാൽ സലിം കുമാറിന്റെയുൾപ്പെടെ പെട്ടെന്നുള്ള മാറ്റം പ്രേക്ഷകർക്ക് പുതുമയുള്ളതായി. ആദ്യ കാലത്ത് സ്ഥിരം കോമഡി വേഷങ്ങൾ ചെയ്ത സലിം കുമാർ സീരിയസ് ആയ വേഷങ്ങൾ ചെയ്ത് നിരവധി പുരസ്കാരങ്ങൾ നേടി. ആദാമിന്റെ മകൻ അബു എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും സലിം കുമാറിന് ലഭിച്ചു.

    Also Read: 99 ശതമാനം ചെയ്താലും ആ ഒരു ശതമാനത്തിൽ കുറ്റം പറയും; ബാലചന്ദ്ര മേനോനെക്കുറിച്ച് ഭാര്യ പറഞ്ഞത്Also Read: 99 ശതമാനം ചെയ്താലും ആ ഒരു ശതമാനത്തിൽ കുറ്റം പറയും; ബാലചന്ദ്ര മേനോനെക്കുറിച്ച് ഭാര്യ പറഞ്ഞത്

    ട്രോളുകളിലും മീമുകളിലും സലിം കുമാർ വർഷങ്ങൾക്ക് മുമ്പ് ചെയ്ത കോമഡി

    നടനെ കുറേക്കാലത്തേക്ക് കോമഡി വേഷങ്ങളിൽ കാണാതെയുമായി. അതേസമയം മുൻപ് സലിം കുമാർ ചെയ്ത വെച്ച കോമഡി വേഷങ്ങൾ ഇപ്പോഴും ജനപ്രിയ കോമഡി രംഗങ്ങളായി നിലനിൽക്കുന്നു. ട്രോളുകളിലും മീമുകളിലും സലിം കുമാർ വർഷങ്ങൾക്ക് മുമ്പ് ചെയ്ത കോമഡി രം​ഗങ്ങളും ഡയലോ​ഗുകളും ഉപയോ​ഗിക്കുന്നു എന്നതും ശ്രദ്ധേയമാണ്.

    നല്ല ആർട്ടിസ്റ്റുകളും ടെലിവിഷനിലേക്ക് പോയി

    Also Read: മറ്റ് പുരുഷന്മാരില്‍ നിന്നും തന്റെ ഭര്‍ത്താവ് വ്യത്യസ്തനാണ്; വിഘ്‌നേശിന്റെ സ്വഭാവത്തെ കുറിച്ച് നയൻതാര പറഞ്ഞത്Also Read: മറ്റ് പുരുഷന്മാരില്‍ നിന്നും തന്റെ ഭര്‍ത്താവ് വ്യത്യസ്തനാണ്; വിഘ്‌നേശിന്റെ സ്വഭാവത്തെ കുറിച്ച് നയൻതാര പറഞ്ഞത്

    വർഷങ്ങൾക്ക് മുമ്പ് ആരതി തിയറ്റേഴ്സ് എന്ന നാടക ട്രൂപ്പ് സലിം കുമാർ തുടങ്ങിയിരുന്നു. ഇത് പിന്നീട് പൂട്ടിയതിനെ പറ്റി സംസാരിച്ചിരിക്കുകയാണ് സലിം കുമാർ. സൈന സൗത്ത് പ്ലസിനോടാണ് പ്രതികരണം.

    'മിമിക്രി സ്റ്റേജ് വിട്ട് ടെലിവിഷനിലേക്ക് ചേക്കേറി. നല്ല ആർട്ടിസ്റ്റുകളും ടെലിവിഷനിലേക്ക് പോയി. പിന്നീട് ഞാൻ വിളിച്ചത് മോശം ആർട്ടിസ്റ്റുകളെ ആയിരുന്നു. മിമിക്രി നിർത്താം എന്ന് കരുതി. അപ്പോൾ ഓഫീസ് വെറുതെ കിടക്കുകയാണ്. നാടകം തുടങ്ങാം എന്ന് കരുതി'

    കൊടുങ്ങല്ലൂരിൽ നിന്നും എനിക്കൊരു കോൾ വരുന്നു

    'നാടകം തുടങ്ങല്ലേ എന്ന് എല്ലാവരും പറഞ്ഞു. പക്ഷെ ഞാൻ തുടങ്ങി. എന്റെ നാടക ട്രൂപ്പിന് ആദ്യത്തെ വർഷമൊന്നും ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. എല്ലാം നല്ല ആളുകളായിരുന്നു. അവസാന വർ‌ഷം ആയപ്പോൾ സ്വൽപ്പം കുഴപ്പങ്ങൾ കാണിച്ചു. അതൊരു നടി ആയിരുന്നു. ഒരു ദിവസം ഞാൻ ഷൂട്ടിം​ഗിന് നിൽക്കുമ്പോൾ കൊടുങ്ങല്ലൂരിൽ നിന്നും എനിക്കൊരു കോൾ വരുന്നു'

     എല്ലാ നടിമാരും അങ്ങനെയൊന്നുമല്ല

    'ലൈറ്റ് ഓപ്പറേറ്ററെയും നടിയെയും ദുർനടപ്പിന് ഹോട്ടലിൽ നിന്ന് പിടിച്ചു എന്ന് പറഞ്ഞു. എനിക്ക് വല്ലാത്ത സങ്കടമായി. എന്നെയാണ് ആദ്യം വിളിക്കുന്നത്. അപ്പോൾ ആ പൊലീസുകാരൻ എന്ത് വിചാരിച്ച് കാണും. അത് വരെ ഒരു കുഴപ്പവും ഇല്ലായിരുന്നു. എല്ലാ നടിമാരും അങ്ങനെയൊന്നുമല്ല. ഈ പെണ്ണ് മാത്രമാണ്. അവർക്ക് ഭർ‌ത്താവും കുട്ടികളും ഉണ്ട്. ആ സംഭവം എന്റെ മനസ്സിനെ വല്ലാതെ ബാധിച്ചു. സലിം കുമാറിന്റെ ട്രൂപ്പ് എന്ന് എല്ലാവരും പറയുന്നു'

    ഇപ്പോൾ ഓഫീസിൽ എന്റെ ഡ്രെെവർമാർ താമസിക്കുന്നു

    'അങ്ങനെയാണ് നിർത്തിയത്. മാനസികമായി വളരെ വിഷമം തോന്നി നിർത്തിയതാണ്. പിന്നെ ആ പെണ്ണ് വന്നില്ല. നാടകം മുടങ്ങി. പുതിയ ആളെ വെച്ചു. അങ്ങനെ പല പല പ്രശ്നങ്ങൾ ആയി. അങ്ങനെ നിർത്തി. ഇപ്പോൾ ഓഫീസിൽ എന്റെ ഡ്രെെവർമാർ താമസിക്കുന്നു,' സലിം കുമാർ പറഞ്ഞു.

    സ്റ്റേജ് പ്രോ​ഗ്രാമുകൾ ഇല്ലാതായതോടെ മിമിക്രി കലാകാരൻമാർക്ക് പ്രതിസന്ധി ആണെന്നും സലിം കുമാർ‌ ചൂണ്ടിക്കാട്ടി. പലരും ടെലിവിഷനിൽ പരിപാടികൾ അവതരിപ്പിക്കുന്നുണ്ടെങ്കിലും വലിയ വരുമാനം ഇല്ലെന്നും മിക്കവരും മറ്റ് ജോലികൾ ചെയ്യുകയാണെന്നും സലിം കുമാർ പറഞ്ഞു.

    Read more about: salim kumar
    English summary
    Actor Salim Kumar Open Up About Plight Of His Drama Group; Reveals An Unpleasant Incident
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X