വീട്ടിൽ രണ്ട് മരണമാണ്; ഇത്തവണ വിഷുവില്ല; പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടതിനെക്കുറിച്ച് സലിം കുമാർ

കോമഡി വേഷങ്ങൾ ചെയ്ത് പിന്നീട് സീരയസായ വേഷങ്ങളിലെത്തി പ്രേക്ഷകരെ അമ്പരപ്പിച്ച ഒട്ടനവധി കലാകാരൻമാർ മലയാളത്തിലുണ്ട്. കോമഡി ചെയ്യുന്നവർക്ക് യഥാർത്ഥത്തിൽ എല്ലാ റോളുകളും ചെയ്യാൻ പറ്റുമെന്നാണ് ഫിലിം മേക്കേർസ് പറയാറുള്ളത്. സ്ക്രീനിൽ ചെയ്ത ഫലിപ്പിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ളത് കോമഡിയാണെന്നും ഇവരഭിപ്രായപ്പെടുന്നു. ഇന്ദ്രൻസ്, കലാഭവൻ മണി, സുരാജ് വെഞ്ഞാറമൂട്, കൽപ്പന തുടങ്ങിയവർ ആദ്യ കാലത്ത് കോമഡി വേഷങ്ങളാണ് ചെയ്തതെങ്കിൽ പിന്നീടിവർ സീരിയസ് വേഷങ്ങൾ ചെയ്ത് വിസ്മയിപ്പിച്ചു.

ഇത്തരത്തിൽ കരിയർ ​ഗ്രാഫിൽ വലിയ മാറ്റം സംഭവിച്ച നടനാണ് സലിം കുമാർ. സലിം കുമാർ ചെയ്ത വെച്ച കോമഡി വേഷങ്ങൾ ഇപ്പോഴും എവർഗ്രീൻ കോമഡി രംഗങ്ങളായി നിലനിൽക്കുന്നു. കലാഭവൻ മിമിക്രി ട്രൂപ്പിൽ നിന്നാണ് സലിം കുമാർ സിനിമയിലേക്ക് എത്തുന്നത്. ട്രോളുകളിലും മീമുകളിലും കൂടുതലും കാണുന്നത് സലിം കുമാറിന്റെ പഴയ കോമഡി സീനുകളും ഭാവങ്ങളുമാണ്.

അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലാണ് വൈകാരികമായി തൊട്ട ഒരു കഥാപാത്രം സലിം കുമാർ ചെയ്ത് ജനശ്രദ്ധയിലേക്ക് കൊണ്ടു വരുന്നത്. സലിം കുമാറിനെ അത് വരെ അത്തരത്തിലുള്ള റോളുകളിൽ പ്രേക്ഷകർ കണ്ടിരുന്നില്ല. പിന്നീട് ആദാമിന്റെ മകൻ അബു എന്ന സിനിമയ്ക്ക് ശേഷം സലിം കുമാറിനെ തേടി പ്രശംസകളുടെ വലിയൊരു നിര തന്നെയെത്തി.

സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും സലിം കുമാറിന് ലഭിച്ചിട്ടുണ്ട്. സീരിയസ് വേഷങ്ങൾ ചെയ്തതോടെ നടനെ കുറേക്കാലത്തേക്ക് കോമഡി വേഷങ്ങളിൽ കാണാതെയുമായി. ഇതിനിടെ ആരോ​ഗ്യ പ്രശ്നങ്ങളും സലിം കുമാറിനെ ബാധിച്ചു. നാളുകളായി സിനിമാ രം​ഗത്ത് സജീവമല്ല സലിം കുമാർ.

Salim Kumar

ഇപ്പോഴിതാ തന്റെ കുടുംബത്തെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് സലിം കുമാർ. ഇത്തവണ തനിക്കും കുടുംബത്തിനും വിഷു ആഘോഷമില്ലെന്ന് സലിം കുമാർ വ്യക്തമാക്കി. എന്റെ വീട്ടിൽ രണ്ട് മരണങ്ങളാണ് നടന്നത്. എന്റെ സഹോദരനും സഹോദരിയും. രണ്ട് പേരും മരിച്ചതിനാൽ വിഷു ഇല്ല, സലിം കുമാർ പറഞ്ഞു.

ബിഹൈന്റ്വുഡ്സിൽ തന്റെ വീട് പരിചയപ്പെടുത്തിക്കൊണ്ട് സംസാരിക്കുകയായിരുന്നു സലിം കുമാർ. തമാശ കേട്ടിട്ടും ചിരിക്കാതെ നിന്ന് ആളുകളെ താൻ‌ ഇളിഭ്യരാക്കിയിട്ടുണ്ടെന്നും സലിം കുമാർ പറഞ്ഞു. അടുത്ത മാസം തന്റെ ജീവിതാനുഭവങ്ങളുമായി പുസ്തകം പുറത്തിറങ്ങുമെന്നും സലിം കുമാർ വ്യക്തമാക്കി. ഈശ്വരാ വഴക്കില്ലല്ലോ എന്നാണ് പുസ്തകത്തിന്റെ പേര്.

ലാഫിം​ഗ് വില്ല എന്നാണ് സലിം കുമാറിന്റെ വീടിന്റെ പേര്. അടുത്തിടെ നൽകിയ അഭിമുഖത്തിൽ വീടിന് ഈ പേരിട്ടതിനെക്കുറിച്ചത് സലിം കുമാർ സംസാരിച്ചിരുന്നു, ഞാൻ സിനിമയിൽ നിന്നും ചിരിപ്പിച്ചുണ്ടാക്കിയ പൈസ കൊണ്ടുള്ള വീടാണിത്. അതിനോടുള്ള നന്ദി രേഖപ്പെടുത്താൻ വേണ്ചിയാണ് വീടിനിങ്ങനെ പേരിട്ടത്. മനസ്സമാധാനം ഉള്ള വീടാണിത്. സിനിമയിൽ നിന്ന് കിട്ടിയ കാശ് കൊണ്ട് ഒരുപാട് കാര്യങ്ങൾ ചെയ്തു.

Salim Kumar

അതിൽ നന്നായി എന്ന് ആളുകൾ പറഞ്ഞത് വീട് മാത്രമാണെന്നും ബാക്കിയെല്ലാം പൊളിഞ്ഞ് പോയെന്നുമാണ് സലിം കുമാർ പറഞ്ഞത്. ആരോ​ഗ്യ പ്രശ്നങ്ങൾ സലിം കുമാറിനെ ഏറെ തളർത്തിയിരുന്നു. മാനസികമായി തളർന്ന ഈ കാലത്ത് അമൃതാനന്ദമയിയാണ് തനിക്ക് ആശ്വാസം പകർന്നതെന്നും സലിം കുമാർ അന്ന് തുറന്ന് പറഞ്ഞു.

അച്ഛനും അമ്മയും മരിച്ച് പോയി. ഭാര്യക്കും മക്കൾക്കുമാെഴിച്ച് വേറെ ആർക്കും തന്നെ വേണ്ടാതായെന്നും അന്ന് തന്നെ വേണം എന്ന് പറഞ്ഞ് ആശ്വസിപ്പിച്ചത് അമൃതാനന്ദമയിയാണെന്നും സലിം കുമാർ ഓർത്തു.

Read more about: salim kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X