പെങ്ങള്‍ പ്രേമിച്ചയാളുടെ കൂടെ പോയതോടെ വീട്ടിലെ നാരകം വെട്ടി! ചെറുപ്പത്തിലെ കഷ്ടപ്പാടിനെ പറ്റി സലീം കുമാര്‍

നടനും സംവിധായകനുമായ സലീം കുമാര്‍ തന്റെ ജീവിതത്തിലെ രസകരമായ സംഭവങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. അത്തരത്തില്‍ ചെറുപ്പക്കാലത്ത് തന്റെ വീട്ടിലുണ്ടായിരുന്ന ദാരിദ്ര്യത്തെയും കഷ്ടപ്പാടിനെ പറ്റിയും പറഞ്ഞ ചില കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരിക്കുകയാണിപ്പോള്‍.

ജോലി പോയതോടെ അച്ഛന്‍ ദുരിതത്തിലായതിനെ പറ്റിയും അതിന്റെ പേരില്‍ വീട്ടില്‍ നിന്നും ചില മരങ്ങള്‍ മുറിച്ച് മാറ്റിയതിനെ പറ്റിയുമാണ് പുതിയൊരു വീഡിയോയില്‍ നടന്‍ പറഞ്ഞിരിക്കുന്നത്. കൗമുദി മൂവീസിന് നല്‍കിയ റിപ്പോര്‍ട്ടിലൂടെയായിരുന്നു രസകരമായ അനുഭവകഥ നടന്‍ പങ്കുവെച്ചത്.

salim-kumar

അച്ഛന്റെ ബിസിനസും മറ്റ് വരുമാനങ്ങളുമൊക്കെ നിലച്ച സമയമായിരുന്നു അത്. ചായക്കച്ചവടം തുടക്കം മുതല്‍ ഒടുക്കം വരെ നഷ്ടമായിരുന്നു. അതുപോലെ ഞങ്ങള്‍ ജീവിച്ച് പോന്നിരുന്ന ബിസിനസ് കയറ് കച്ചവടമായിരുന്നു. ആ ജോലി നഷ്ടമായതോടെ അച്ഛന്റെ വരുമാനം എന്നന്നേക്കുമായി നിലച്ചു. ഞങ്ങളുടെ കുടുംബത്തിന്റെ കഷ്ടകാലവും ആരംഭിച്ചു. അച്ഛനൊരു ചാരുകസേരയിലിങ്ങനെ ഇരിക്കും. അവസാനം വരെ അതിലങ്ങനെ കിടക്കുമായിരുന്നു. അതുപോലൊന്ന് ഞാനും സൂക്ഷിച്ചിട്ടുണ്ട്.

ആ സമയത്ത് എന്റെ പെങ്ങള്‍ മറ്റേ പുള്ളിയുടെ കൂടെ പ്രേമിച്ച് ഒൡച്ചോടി പോയ സമയമാണ്. അങ്ങനൊരു ദിവസം അച്ഛന്റെ കൂട്ടുകാരനായ കൊച്ചുരാമന്‍ വീട്ടില്‍ വന്നു. അവര്‍ ഒരുപാട് കാര്യങ്ങള്‍ സംസാരിക്കുന്നുണ്ട്. അവരുടെ സംസാരം ഞാനും കേള്‍ക്കുന്നുണ്ട്. അച്ഛന്റെ കൂട്ടുകാരന്‍ നോക്കുമ്പോള്‍ ഒരു നാരകം മുറ്റത്ത് നില്‍ക്കുന്നുണ്ട്. അത് നിറയെ പൂവിട്ട് നില്‍ക്കുകയാണ്. അതിലുണ്ടാവുന്ന നാരങ്ങയാണ് ഞങ്ങള്‍ അച്ചാറിട്ട് ഉപയോഗിച്ചിരുന്നത്.

salim-kumar

അത് കണ്ടതും അദ്ദേഹം അച്ഛനോട് പറഞ്ഞു, 'നാരി നടിച്ചടം, നാരകം നിന്നിടം, നാരായണക്കല്ല് പറിക്കും' എന്നാണ് ചൊല്ല്. കൂട്ടുകാരന്റെ വാക്ക് അച്ഛന് വേദവാക്യമാണ്. നാരകം നട്ടിടത്ത് പെണ്ണ് നടിക്കും. അതിനെയങ്ങ് വെട്ടി കളയാന്‍ പറഞ്ഞു. കേട്ട പാതി കേള്‍ക്കാത്ത പാതി ഒരുപാട് നാരങ്ങ ഉണ്ടാവുന്ന ആ നാരകം വെട്ടിക്കളഞ്ഞു. ഞങ്ങളെല്ലാവര്‍ക്കും സങ്കടമായി.

അമ്മ എന്നോട് പറഞ്ഞു നിന്റെ പെങ്ങള്‍ ഒളിച്ചോടി പോയതിന് ആ നാരകം എന്ത് പിഴച്ചുവെന്ന് നിന്റെ അച്ഛനോട് പറയാന്‍. അച്ഛന്‍ കൂട്ടുകാരന്റെ വാക്ക് മാത്രമേ കേട്ടുള്ളു. ആ നാരകം വെട്ടിക്കളഞ്ഞിട്ടും അച്ഛന്റെ കടമൊന്നും തീര്‍ന്നില്ല. കാരണം വരുമാനമില്ലായിരുന്നു. പട്ടിണിയില്ലെങ്കിലും വീട്ടില്‍ ദാരിദ്ര്യമായിരുന്നു. ഭക്ഷണത്തിന്റെ കാര്യത്തില്‍ ഇന്ന് വരെ യാതൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല.

പിന്നെയൊരു ദിവസം അച്ഛന്റെ കൂട്ടുകാരന്‍ വീണ്ടും വന്നപ്പോഴുണ്ട് കടപ്ലാവ് നില്‍ക്കുന്നത് കണ്ടു. അത് നിന്നാലും ദോഷമാണെന്നും കടം കയറി മുടിയുമെന്നും പറഞ്ഞു. അതോടെ ആ മരത്തിന്റെ കാര്യവും ക്ലോസായി. ഇയാള്‍ വരുന്നുണ്ടെന്ന് കേള്‍ക്കുമ്പോള്‍ അമ്മയ്ക്ക് ഭ്രാന്തായി തുടങ്ങി. കാരണം അമ്മ നട്ട ഓരോന്നായി മുറിച്ച് കളയുകയാണ്. എന്തായാലും കൂട്ടുകാരന്‍ പറഞ്ഞതൊക്കെ ചെയ്തിട്ടും അച്ഛന്റെ കടം മാത്രം കുറഞ്ഞില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X