ചെയ്യാവുന്നതൊക്കെ ചെയ്തിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു; അവസാനം ആ ശീലവും നിര്‍ത്തി; സലിം കുമാര്‍
മലയാള സിനിമയില്‍ ഒത്തിരി നല്ല കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച നടനാണ് സലിം കുമാര്‍. ഇന്നും സിനിമയില്‍ സജീവമായ സലീം കുമാര്‍ ഇടക്കാലത്ത് ആരോഗ്യ പ്രശ്‌നങ്ങളാല്‍ വലഞ്ഞ ആളായിരുന്നു. ഇപ്പോള്‍ വീണ്ടും പൂര്‍ണ അവസ്ഥയിലേക്ക് എത്തിയ സലിം കുമാര്‍ സിനിമകളില്‍ സജീവമാണ്.
സന്ദേശം എന്ന സിനിമയില്‍ ഒരു ചെറിയ വേഷം ചെയ്തുകൊണ്ടാണ് സലിം കുമാര്‍ മലയാള സിനിമയിലേക്ക് ചുവടുവെക്കുന്നത്. തുടര്‍ന്ന് ഇഷ്ടമാണ് നൂറുവട്ടം, മന്നാടിയാര്‍ പെണ്ണിന് ചെങ്കോട്ട ചെക്കന്‍, അടുക്കള രഹസ്യം അങ്ങാടി പാട്ട്, ന്യൂസ് പേപ്പര്‍ ബോയ്, മൈ ഡിയര്‍ കുട്ടിച്ചാത്തന്‍, മന്ത്രിക്കൊച്ചമ്മ, ഗ്രാമപഞ്ചായത്ത്, കിന്നാര തുമ്പികള്‍, തുടങ്ങിയ സിനിമകളില്‍ തുടക്ക കാലത്ത് അഭിനയിച്ച സലിം കുമാര്‍ പിന്നീട് കല്യാണ രാമന്‍, പട്ടണത്തില്‍ സുന്ദരന്‍, ഈ പറക്കും തളിക തുടങ്ങി ചിരിയുടെ മാലപ്പടക്കം തന്നെ തീര്‍ത്ത സിനിമകളില്‍ അഭിനയിച്ചു.

അച്ഛനുറങ്ങാത്ത വീട്, ആദാമിന്റെ മകന്‍ അബു, പത്തേമാരി തുടങ്ങിയ ചിത്രങ്ങളില്‍ വളരെ ഗൗരവമേറിയ കഥാപാത്രങ്ങള്‍ ചെയ്ത് മലയാളികളെ ഞെട്ടിക്കുകയും ചെയ്തിരുന്നു സലിം കുമാര്‍. ഇപ്പോഴിതാ താന്‍ ചെറുപ്പം തൊട്ട് ശീലിച്ച ബീഡി വലിയും തന്റെ ആരോഗ്യ കാരണങ്ങളാല്‍ ഒഴിവാക്കിയെന്ന് പറയുകയാണ് സലിം കുമാര്‍.
മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിനൊപ്പമുള്ള പരിപാടിയില്‍ നടനും സംവിധായകനുമായ ബിബിന്‍ ജോര്‍ജിനൊപ്പമാണ് സലിം കുമാറും ഉണ്ടായിരുന്നത്. താന്‍ ആര് പറഞ്ഞാലും കേള്‍ക്കില്ലായിരുന്നുവെന്നും സലിം കുമാര്‍ പറയുന്നു.
താന്‍ ആര് പറഞ്ഞാലും കേള്‍ക്കില്ല. തന്നോട് താന്‍ തന്നെ ഒരു കാര്യം പറഞ്ഞാലും കേള്‍ക്കില്ല, പിന്നെയല്ലേ ഭാര്യ പറഞ്ഞിട്ടെന്നും സലിം കുമാര്‍ പറയുന്നു. എനിക്ക് ശരിക്കും അസുഖം വന്ന് ഇരിക്കാനല്ല ഇഷ്ടം. പക്ഷെ സംഭവിച്ചു കൊണ്ടിരിക്കുന്നത് അതാണ്. കള്ളുകുടി മാത്രമല്ല, ബീഡി വലിയും നിര്‍ത്തി.
ഇത് കേട്ടപ്പോള്‍, ബിബിന്‍ ജോര്‍ജ് സത്യമാണോ എന്ന് സലിം കുമാറിന്റെ ഭാര്യയോട് ചോദിച്ച് ഉറപ്പുവരുത്തുന്നുണ്ട്. സത്യമാണെന്ന് അറിഞ്ഞപ്പോള്‍ അത് കൈയ്യടി നല്‍കേണ്ട കാര്യമാണെന്നും പറയുന്നുണ്ട്. മുമ്പ് സ്‌നേഹത്തോടെ ഇത് പറയുമ്പോഴും കുറെ പറയുമ്പോള്‍ സലീമേട്ടന്റെ മുഖം മാറുന്നത് കാണുമ്പോള്‍ ചോദിക്കുന്നത് നിര്‍ത്താറുണ്ടെന്നും ബിബിന്‍ പറഞ്ഞു.
ശരീരത്തില്‍ ഒരു മരുന്നും ഏല്‍ക്കാത്തതാണ് ബീഡി വലി നിര്‍ത്താന്‍ കാരണമെന്ന് സലിം കുമാര്‍ പറഞ്ഞു. ചെയ്യാവുന്നതൊക്കെ ചെയ്തിട്ടുണ്ട്. നേരത്തെ പ്രശ്‌നങ്ങളുള്ള ഭാഗങ്ങള്‍ ഒഴിച്ചാല്‍ പുതുതായി പ്രശ്‌നങ്ങള്‍ ഒന്നും ശരീരത്തിലില്ല. കുഴപ്പമുള്ള ഭാഗങ്ങള്‍ വേറെയുണ്ട്. വലിക്കുന്നതാണ് കണ്ടിട്ട് ആകെ പ്രശ്‌നമായിട്ട് തോന്നുന്നത്. അത് കൂടി നിര്‍ത്തിക്കോളാന്‍ പറഞ്ഞു. വലി നിര്‍ത്തിയപ്പോള്‍ എഴുന്നേറ്റ് നില്‍ക്കാന്‍ സാധിക്കുന്നുണ്ടെന്നും സലിം കുമാര്‍ പറഞ്ഞു.
അവാര്‍ഡ് കമ്മിറ്റിക്കെതിരെ മുമ്പ് താന്‍ കേസ് കൊടുത്തിട്ടുണ്ട്. അത് തന്റെ സിനിമ കണ്ടിട്ടില്ല എന്ന് പറഞ്ഞതിനെതിരെയാണ് കേസ് കൊടുത്തത്. ഹൈക്കോടതിയിലാണ് കേസ് കൊടുത്തത്. അതിന് മാത്രമായി ഒരു വക്കീലിനെയും വെച്ചിട്ടുണ്ട്. ഇപ്പോഴും കേസിന് പോയാല്‍ എനിക്ക് തന്നെയായിരിക്കും വിജയമെന്നും സലിം കുമാര്‍ പറഞ്ഞു.

അതേസമയം താന്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും സലിം കുമാര്‍ പറഞ്ഞു. തനിക്ക് ബോളിവുഡിലൊന്നും ആരെയും അറിയില്ലെന്നും ആകെ അറിയുന്നത് അമിതാഭ് ബച്ചനെയും ഷാരൂഖ് ഖാനെയുമാണെന്നും സലിം കുമാര്‍ പറഞ്ഞു. സലിം കുമാറും അക്ഷയ് കുമാറും തമ്മില്‍ ബന്ധമുണ്ടോ എന്ന ഗൂഗിള്‍ സെര്‍ച്ച് ചോദ്യത്തോട് മറുപടി പറയുകയായിരുന്നു സലിം കുമാര്‍.
നടിമാരില്‍ ദീപിക പദുക്കോണിനെയും ഹേമമാലിനിയെയും ഐശ്വര്യ റായിയെയുമൊക്കെയാണ് അറിയുക. അല്ലാതെ ആരെയും അറിയില്ലെന്നും സലിം കുമാര്‍ പറഞ്ഞു.


Click it and Unblock the Notifications