ഒരാളെ ദ്രോഹിക്കാനും അപഹസിക്കാനും അങ്ങനെ ചെയ്യുന്നത് ശരിയല്ല, ഹാസ്യ പരിപാടികളെക്കുറിച്ച് സലിം കുമാര്‍

യൂത്തും കുടുംബ പ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് സലിംകുമാർ. മിമിക്രിയിൽ നിന്ന് സിനിമയിൽ എത്തിയ താരം കോമഡി വേഷങ്ങളിലായിരുന്നു ആദ്യകാലത്ത് തിളങ്ങി നിന്നത്. പിന്നീട് ശക്തമായ കഥാപാത്രങ്ങളിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു. കോമഡിയും സീരിയസ് കഥാപാത്രങ്ങളും ഒരുപോലെ താരത്തെിന്റെ കൈകളിൽ ഭഭ്രമാണ്. ഇപ്പോഴിത സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് ഹാസ്യ പരിപാടികളിലെ ബോഡി ഷെയിമിങ്ങിനെ കുറിച്ചാണ്. ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

salim kumar

നടന്റെ വാക്കുകൾ ഇങ്ങനെ..."അതിനെ ബോഡി ഷെയിമിങ് എന്നു പറയാന്‍ പറ്റില്ല. ഒരു പരിപാടി വിജയത്തിലെത്തിക്കാന്‍ സ്വയം വില്‍പ്പന ചരക്കാക്കുകയാണ്. ഞാന്‍ തന്നെയായിരിക്കും 'നിങ്ങള്‍ എന്നെ വച്ച് ഡയലോഗ് ഇട്ടോ' എന്ന് പറയുന്നത്. ചിരിയുണ്ടാക്കണം എന്നത് മാത്രമാണ് ആ സമയത്തെ ചിന്ത. പരസ്പര ധാരണയുടെ പുറത്താണ് അങ്ങനെയെല്ലാം പറയുന്നത്. ഇന്നു അസഹിഷ്ണുത പൊതുവേ കൂടുതലായതു കൊണ്ടാണ് അതു തെറ്റാണെന്നു തോന്നുന്നത്. വൈകല്യമുള്ള ഒരാളെ കളിയാക്കുന്നത് ശരിയല്ല. ഒരാളെ ദ്രോഹിക്കാനും അപഹസിക്കാനും അങ്ങനെ ചെയ്യുന്നതും ശരിയല്ലെന്നും സലിംകുമാർ പറഞ്ഞു.

കൂടാതെ സിനിമ തിരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡത്തെ കുറിച്ചും സലിംകുമാർ അഭിമുഖത്തിൽ പറഞ്ഞിരുന്നു.സിനിമ തെരഞ്ഞെടുക്കുന്നതിന്റെ പ്രധാന മാനദണ്ഡം എന്തെങ്കിലും ഒരു പുതിയ അറിവ് ലഭിക്കണം. അതൊരു പാട്ടോ, കഥയോ, ഡയലോഗോ എന്തുമാകാം. എന്നെ അത്ഭുതപ്പെടുത്തുന്ന ഒരു പുതുമ അതിലുണ്ടാകണം.

ഇപ്പോള്‍ നിങ്ങള്‍ ചിന്തിക്കും സലിം കുമാര്‍ ചെയ്യുന്ന സിനിമയിലൊന്നും ഇങ്ങനെ കാണാറില്ലല്ലോ എന്ന്. പക്ഷേ എനിക്ക് പ്രതീക്ഷിക്കാമല്ലോ. ആ പ്രതീക്ഷയാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. ലാല്‍ ജോസിന്റെ സിനിമ 'മ്യാവൂ' എന്ന ചിത്രത്തില്‍ അഭിനയിച്ചു കഴിഞ്ഞു. മമ്മൂട്ടി ചിത്രം വണ്‍', ഫഹദ് പാസിൽ ചിത്രം മാലിക്', 'രമേഷ് ആന്‍ഡ് സുമേഷ്' എന്നീ സിനിമകളാണ് പുറത്തുവരാനുള്ളത്. വൺ ചിത്രീകരണം പൂർത്തിയായിട്ടുണ്ട്.

Read more about: salim kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X