രണ്ട് സ്ത്രീകളുടെ മുന്നിലാണ് ഞാൻ സങ്കടം പറഞ്ഞ് കരഞ്ഞത്; ഭാര്യ എനിക്ക് വേണ്ടി മരിച്ച് ജീവിക്കുന്നു, സലിം കുമാർ
മലയാള സിനിമയിലെ ഹാസ്യനടന്മാരില്‍ പ്രധാനിയാണ് നടന്‍ സലിം കുമാര്‍. കോമഡി വേഷങ്ങളാണ് താരത്തിന് ജനപ്രീതി നേടി കൊടുത്തത്. യഥാര്‍ഥ ജീവിതത്തിലും നര്‍മ്മത്തിന്റെ ഭാഷയില്‍ സംസാരിക്കാറുള്ള താരം അടുത്തിടെ പറഞ്ഞ ചില കാര്യങ്ങള്‍ വലിയ രീതിയില്‍ ചര്‍ച്ചയായി മാറിയിരുന്നു.
എല്ലായിപ്പോഴും ഭാര്യ സുനിതയെ ജീവിതത്തില്‍ ചേര്‍ത്ത് പിടിച്ചിട്ടുള്ള ആളാണ് സലിം കുമാര്‍. ഭാര്യയെ പറ്റി ഇടയ്ക്ക് വാചാലനാവുന്ന താരം വീണ്ടും സമാനമായ രീതിയിലൊരു പോസ്റ്റുമായി എത്തിയിരിക്കുകയാണ്. അന്താരാഷ്ട്ര വനിതാദിനത്തിന്റെ ആശംസകള്‍ അറിയിച്ച് എത്തിയ താരത്തിന്റെ വാക്കുകളാണ് ഇപ്പോള്‍ വൈറലാവുന്നത്.
സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പില്‍ ഇതുവരെയുള്ള തൻ്റെ ജീവിതത്തിൽ താന്‍ സങ്കടങ്ങള്‍ പറഞ്ഞ് കരഞ്ഞിട്ടുള്ള രണ്ട് സ്ത്രീകളെ പറ്റിയാണ് സലിം സൂചിപ്പിച്ചിരിക്കുന്നത്. അവരിലൊരാൾ തനിക്ക് വേണ്ടി ജീവിച്ച് മരിച്ച് പോയെന്നും മറ്റൊരാൾ ഇപ്പോഴും എനിക്ക് വേണ്ടി മരിച്ച് ജീവിക്കുകയാണെന്നും താരം പറയുന്നു. സലിം കുമാറിൻ്റെ പോസ്റ്റിൻ്റെ പൂർണരൂപം വായിക്കാം...

'ജീവിതത്തില്‍ ഞാന്‍ എന്റെ സങ്കടങ്ങള്‍ പറഞ്ഞു കരഞ്ഞിട്ടുള്ളത് രണ്ടു സ്ത്രീകളുടെ മുന്നില്‍ മാത്രമാണ്. അതിലൊന്ന് എനിക്കായ് ജീവിച്ചു മരിച്ചു പോയ എന്റെ അമ്മയാണ്. മറ്റൊന്ന് എനിക്കായ് മരിച്ചു ജീവിക്കുന്ന എന്റെ ഭാര്യയാണ്. മറ്റുള്ളവരുടെ മുന്‍പില്‍ ഒന്ന് സങ്കടപ്പെടാന്‍ പോലും വിട്ടു കൊടുക്കാത്ത ഇവരാണ് എന്റെ ശക്തി..
ഇന്നീ വനിതാ ദിനത്തിലോര്‍ക്കാന്‍ ഇവരല്ലാതെ മറ്റാര്.. ഈ ദിനം എന്റെ അമ്മയുടേതാണ്. എന്റെ ഭാര്യയുടെയാണ്... ഹാപ്പി വിമന്‍സ് ഡേ..' എന്നുമാണ് സലിം കുമാര്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.
മുന്‍പും ഭാര്യയെ കുറിച്ച് തുറന്നെഴുത്തുമായി സലിം കുമാര്‍ രംഗത്ത് വന്നിരുന്നു. കഴിഞ്ഞ വര്‍ഷത്തെ വിവാഹ വാര്‍ഷികത്തിന് സോഷ്യല്‍ മീഡിയയിലൂടെ നീണ്ടൊരു കുറിപ്പ് തന്നെ താരം എഴുതിയിരുന്നു. 1996 സെപ്റ്റംബര്‍ പതിനാലിനായിരുന്നു സലിം കുമാറും സുനിതയും വിവാഹിതരാവുന്നത്. പിന്നീട് രണ്ട് ആണ്‍മക്കളുടെ മാതാപിതാക്കളുമായി.
'കല്യാണം കഴിക്കുന്നുണ്ടെങ്കില്‍, അത് യാതൊരു വേലയും കൂലിയും ഇല്ലാത്ത, ഈ മിമിക്രിക്കാരനെ മാത്രമായിരിക്കും' എന്ന ഈ സ്ത്രീയുടെ അപകടകരമായ ആ ദൃഢനിശ്ചയത്തിന് ഇന്ന് 24 വയസ്സ് പൂര്‍ത്തീകരിക്കുകയാണ്. ഒരുപാട് തവണ മരിച്ചു പുറപ്പെട്ടു പോകാന്‍ തുനിഞ്ഞ എന്നെ ഇവിടെ പിടിച്ചു നിര്‍ത്തിയതും ഇവരുടെ മറ്റൊരു ദൃഢനിശ്ചയം തന്നെയാണ്. എങ്ങനെ നന്ദി പറയണം എന്നറിയില്ലെന്നാണ്', സലിം കുമാര്‍ മുന്‍പ് പറഞ്ഞിരുന്നത്.

ഇത്രയും നീണ്ട വര്‍ഷങ്ങള്‍ക്കിടയില്‍ ഞങ്ങള്‍ തമ്മില്‍ ഒന്ന് വഴക്കിട്ടതായി ഓര്‍ക്കുന്നില്ല. അഥവാ ഉണ്ടെങ്കില്‍ തന്നെ അതിനൊന്നും പത്തു മിനിറ്റിന്റെ ആയുസു പോലും ഉണ്ടായിട്ടില്ല. തന്റെ ജീവിതത്തില്‍ ഇവിടെ വരെ എത്തിച്ചതില്‍ പ്രധാനികള്‍ രണ്ടു സ്ത്രീകളാണ്. ഒന്ന് എന്റെ അമ്മ കൗസല്ല്യ, പിന്നെ എന്റെ ഭാര്യ സുനിത എന്നാണ് ഭാര്യയെയും അമ്മയെ കുറിച്ചും നടന്‍ തുറന്ന് പറഞ്ഞിട്ടുള്ളത്.
മിമിക്രി ട്രൂപ്പുകൡൂടെയാണ് സലിം കുമാര്‍ എന്ന നടന്റെ തുടക്കം. കൊച്ചിന്‍ കലാഭവനിലൂടെ മിമിക്രി ജീവിതം തുടങ്ങിയ താരം 'ഇഷ്ടമാണ് നൂറുവട്ടം' എന്ന സിനിമയിലാണ് ആദ്യമായി അഭിനയിക്കുന്നത്. തെങ്കാശി പട്ടണത്തിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ പിന്നീട് സിനിമയില്‍ അവസരങ്ങള്‍ കൂടുതലായി ലഭിച്ചു. ഹാസ്യം വളരെ മനോഹരമായി അവതരിപ്പിക്കുന്നതാണ് സലിം കുമാറിന്റെ പ്രത്യേകത.
എന്നാല്‍ പ്രേക്ഷകരെ പോലും അമ്പരിപ്പിക്കുന്ന ചില വേഷങ്ങളും താരം ചെയ്തിട്ടുണ്ട്. ആദാമിന്റെ മകന്‍ അബു, അച്ഛനുറങ്ങാത്ത വീട് തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങളൊക്കെ ഇതിന് ഉദ്ദാഹരണങ്ങളാണ്. ഇപ്പോള്‍ നടന്‍ എന്നതിലുപരി സംവിധായകന്‍, നിര്‍മാതാവ് എന്നിങ്ങനെയുള്ള വിവിധ മേഖലകളില്‍ സലിം കുമാര്‍ കഴിവ് തെളിയിച്ച് കഴിഞ്ഞു.
മേ ഹൂം മൂസ എന്ന സിനിമയാണ് അവസാനമായി സലിം കുമാറിന്റേതായി തിയറ്ററുകൡലേക്ക് എത്തിയത്. അഡ്വ. മനോഹരന്‍ എന്ന പ്രധാനപ്പെട്ട റോളാണ് താരം അവതരിപ്പിച്ചിരുന്നത്. ഇനി കെങ്കേമം എന്നൊരു സിനിമ കൂടി വരാനിരിക്കുകയാണ്.


Click it and Unblock the Notifications











