For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുരേഷ് ഗോപിക്കെതിരെയുള്ള പ്രചരണത്തിന് താന്‍ പോകില്ല, കാരണം വെളിപ്പെടുത്തി സലീം കുമാർ

  |

  പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സലിംകുമാർ. ആരാധകരുമായും സഹപ്രവർത്തകരുമായും വളരെ അടുത്ത ബന്ധമാണ് സലീം കുമാറിനുളളത്. മിമിക്രിയിലൂടെ കലാരംഗത്ത് സജീവമായത്. തുടക്കത്തിൽ ഹാസ്യ പ്രധാനമായ വേഷങ്ങളിലായിരുന്നു നടൻ എത്തിയിരുന്നത്. പിന്നീട് ലാൽ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെ നടന്റെ മറ്റൊരു മുഖം പ്രേക്ഷകർക്ക് മുന്നിൽ കാണിച്ചു തരുകയായിരുന്നു. ആദാമിന്റെ മകൻ അബുവിലൂടെ ദേശീയ തലത്തിൽ തന്നെ നടൻ ശ്രദ്ധിക്കപ്പെടുകയായിരുന്നു.

  salim kumar- suresh gopi

  വ്യക്തമായ രാഷ്ട്രീയമുള്ള ആളാണ് സലീം കുമാർ. എന്നാൽ രാഷ്ട്രീയവും സൗഹൃദവും രണ്ടായിട്ടാണ് നടൻ കാണുന്നത്. വ്യക്തമായ രാഷ്ട്രീയമുണ്ടെങ്കിലും സുഹൃത്തുക്കള്‍ക്കെതിരെ രാഷ്ട്രീയപ്രചരണത്തിന് പോകാറില്ലെന്നാണ് സലീം കുമാർ പറയുന്നത്. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിന് നൽകിയ അഭിമുഖത്തിലാണ് ഇത്താക്കാര്യം പറയുന്നത്. രാഷ്ട്രീയകാരണം കൊണ്ട് താന്‍ ഒരു കമ്യൂണിസ്റ്റുകാരനേയോ ഒരു ബി.ജെ.പിക്കാരനെയോ ദ്രോഹിക്കില്ലെന്നും അവരെ ശത്രുക്കളായി കാണുകയുമില്ലെന്നും താരം പറയുന്നുണ്ട്. സലീം കുമാറിന്റെ വാക്കുകൾ ഇങ്ങനെ...

  അമ്മയുടെ മരണ വിവരം അറിയാൻ ടിപ്സ് കൊടുക്കേണ്ട ഗതികേട് വന്നു, ആ സംഭവത്തെ കുറിച്ച് മണിയൻപിള്ള രാജു

  രാഷ്ട്രീയം സിനിമയെ ബാധിക്കാറുണ്ടോ എന്ന ചോദ്യത്തിനായിരുന്നു സലീം കുമാർ മറുപടി നൽകിയത്. 'രാഷ്ട്രീയ എന്നത് എന്റെ അസ്തിത്വമാണ്. ഞാനൊരു കോണ്‍ഗ്രസുകാരനാണ് എന്ന് പറയുന്നതുകൊണ്ട് ഇവിടെ കുഴപ്പമുണ്ടാകുമെന്നോ കേരളം ഇടിഞ്ഞുപൊളിഞ്ഞു വീഴുമെന്നോ അല്ലെങ്കില്‍ എനിക്ക് സിനിമയില്‍ ചാന്‍സ് ഇല്ലാതാകുമെന്നോ എന്നൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല.

  രാഷ്ട്രീയകാരണം കൊണ്ട് ഞാന്‍ ഒരു കമ്യൂണിസ്റ്റുകാരനേയോ ഒരു ബി.ജെ.പിക്കാരനെയോ ദ്രോഹിക്കില്ല. അവരെ ശത്രുക്കളായി കാണുകയുമില്ല. അവരെന്റെ സുഹൃത്തുക്കള്‍ തന്നെയാണ്. മഹാരാജാസില്‍ പഠിക്കുമ്പോള്‍ അവിടെ ഉള്ള എല്ലാവരും എസ്.എഫ്.ഐക്കാരായിരുന്നു.അമല്‍നീരദ്, അന്‍വര്‍, ആഷിഖ് അബു, രാജീവ് രവി അങ്ങനെ എല്ലാവരും എസ്.എഫ്.ഐയുടെ ആളുകളായിരുന്നു. അവരുമൊക്കെയായി ഇപ്പോഴും ഞാന്‍ സൗഹൃദത്തിലാണ്. സുഹൃത്തുക്കളെ സുഹൃത്തുക്കളായി കാണാനും രാഷ്ട്രീയത്തെ രാഷ്ട്രീയമായി കാണാനും എനിക്കറിയാം.

  സാമന്തയുടെ പുതിയ തീരുമാനം ടോളിവുഡിൽ ചർച്ചയാവുന്നു, നാനി ചിത്രം വേണ്ടെന്ന് വെച്ച് നടി, കാരണം...

  Recommended Video

  കലക്കൻ ഡാൻസുമായി റെബേക്കയും സലിം കുമാറും | Rebecca & Salim Kumar Dance Performance | FilmiBeat

  പിന്നെ ഞാന്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോയാലും എനിക്ക് ഇഷ്ടപ്പെട്ട ആളുകള്‍ക്കെതിരെ ഞാന്‍ പോകാറില്ല. പി. രാജീവിന് എതിരായ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഞാന്‍ പോയിട്ടില്ല. മുകേഷിനെതിരെ പോയിട്ടില്ല. ഗണേഷിനെതിരെ പോയിട്ടില്ല. സുരേഷ് ഗോപി, അദ്ദേഹം ബി.ജെ.പിക്കാരനാണ് ഞാന്‍ പോയിട്ടില്ല. ഞാന്‍ പോകില്ല. അതൊക്കെ നമ്മുടെ ഇഷ്ടമാണ്. രാഷ്ട്രീയം കൊണ്ട് സിനിമയില്‍ ചാന്‍സ് പോയിട്ടുണ്ടെങ്കില്‍ ആ സിനിമ തനിക്ക് വേണ്ടെന്നും സലീം കുമാര്‍ അഭിമുഖത്തില്‍ പറയുന്നു.

  സലീം കുമാറുമായി എല്ലാ താരങ്ങൾക്കും അടുത്ത സൗഹൃദമാണുള്ളത്. യൂത്തും കുടുംബ പ്രേക്ഷകരും ഒരുപോലെ സ്നേഹിക്കുന്ന താരമാണ് സലീം കുമാർ. 1996 ൽ പുറത്ത് ഇറങ്ങിയ ഇഷ്ടമാണ് നൂറ് വട്ടം എന്ന ചിത്രത്തിലൂടെയാണ് സലീംകുമാർ സിനിമയിൽ എത്തിയത്. മമ്മൂട്ടി ചിത്രമായ വണ്ണി ആണ് ഏറ്റവും ഒടുവിൽ പുറത്ത് വന്ന സലീം കുമാർ ചിത്രം. മിനിസ്ക്രീനിലും നടൻ സജീവമാണ്. ജനപ്രിയ പരമ്പയായ സ്റ്റാർ മാജിക്കിൽ താരം അതിഥിയായി എത്തിയിരുന്നു.

  Read more about: salim kumar suresh gopi
  English summary
  Actor Salim Kumar Opens Up His Political View And Friendship With Suresh gopi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X