സുന്ദരി കോത എന്നും കാവ്യ മാധവന്‍ തന്നെ! ഒരുപാട് ശത്രുക്കളെ ഉണ്ടാക്കുന്ന ചോദ്യമായി പോയെന്ന് സലിം കുമാര്‍

മലയാള തനിമയുള്ള സൗന്ദര്യം എന്ന് എല്ലാ കാലത്തും വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള നടിയാണ് കാവ്യ മാധവന്‍. ഇടതൂര്‍ന്ന് നീണ്ട് കിടക്കുന്ന മുടിയും വട്ടമുഖവും ഉണ്ടക്കണ്ണുമൊക്കെ ചേര്‍ന്ന് ഒരു കാലത്ത് യുവാക്കളുടെ സൗന്ദര്യ സങ്കല്‍പ്പമായി കാവ്യ മാറി. ഇന്നും കാവ്യ മാധവനെന്ന പേര് കേള്‍ക്കുമ്പോള്‍ എല്ലാവരും സൗന്ദര്യത്തെ കുറിച്ച് തന്നെയാണ് വര്‍ണിക്കാറുളളത്.

ബാലതാരമായി അഭിനയത്തിലേക്ക് എത്തിയ കാവ്യ സ്‌കൂള്‍ കലോത്സവങ്ങളില്‍ കലാതിലകമായിരുന്നു. അങ്ങനെയാണ് സിനിമയിലേക്ക് നായികയായിട്ടുള്ള കടന്ന് വരവ്. ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായി കാവ്യ തുടക്കം കുറിച്ചു. പിന്നീട് വിവാഹിതയായെങ്കിലും ആ ബന്ധം അധികകാലം മുന്നോട്ട് പോയില്ല. വീണ്ടും സിനിമകളില്‍ അഭിനയിച്ച കാവ്യ ദിലീപിന്റെ നായികയായി തന്നെ പിന്നെയും എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്.

salimkumar

നിലവില്‍ ദിലീപിന്റെ ഭാര്യയായി ജീവിക്കുകയാണ് നടി. സിനിമയിലേക്ക് ഇനിയൊരു തിരിച്ചുവരവിനെ പറ്റിയൊന്നും കാവ്യ ചിന്തിക്കാറില്ലെന്നാണ് വിവരം. അതേ സമയം ഇന്നും ശാലീന സൗന്ദര്യമായി പലരും അടയാളപ്പെടുത്തുന്നത് കാവ്യ മാധവനെ തന്നെയാണെന്നുള്ളതാണ് ശ്രദ്ധേയം. ഏറ്റവും പുതിയതായി നടനും സംവിധായകനുമായ സലിം കുമാറാണ് കാവ്യയുടെ സൗന്ദര്യത്തെ കുറിച്ച് വാചാലനായരിക്കുന്നത്.

അടുത്തിടെയാണ് സലിം കുമാര്‍ മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയൊരു അഭിമുഖം വൈറലായിരുന്നു. തന്റെ ജീവിതത്തെ കുറിച്ചും സുഹൃത്തുക്കളെ പറ്റിയുമൊക്കെയുള്ള ചോദ്യത്തിന് രസകരമായ മറുപടികളാണ് താരം നല്‍കിയത്. ഇതിനിടയിലാണ് സുന്ദരിയായി തോന്നിയ നടിയെ കുറിച്ച് പറയാനുള്ള ചോദ്യം വരുന്നത്.

മലയാള സിനിമയിലെ ഏറ്റവും സുന്ദരിയായി തോന്നിയ, മേക്കപ്പ് ഒന്നുമില്ലാതെ കണ്ടിട്ടുള്ള നടി ആരാണെന്നാണ് അവതാരക സലിം കുമാറിനോട് ചോദിച്ചത്. 'ഒരുപാട് ശത്രുക്കളെ സൃഷ്ടിക്കുന്നൊരു ചോദ്യമാണിത്. സുന്ദരി കോത എന്ന് തോന്നിയ നടി കാവ്യ മാധവനാണെന്നും', നടന്‍ പറ
യുന്നു.

നടന്‍ ദിലീപും കാവ്യയുമടങ്ങുന്ന കുടുംബവുമായി ഏറ്റവും അടുത്ത സൗഹൃദമുള്ള ആളാണ് സലിം കുമാര്‍. നിരവധി സിനിമകളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചതിലൂടെ തുടങ്ങിയ സൗഹൃദം ഇന്നും കാത്തുസൂക്ഷിക്കുന്നുണ്ട്. ആയതിനാല്‍ സലിം കുമാറിന്റെ മറുപടി ശ്രദ്ധേയമായി.

അതേ സമയം ഈ വീഡിയോയുടെ താഴെ നൂറുക്കണക്കിന് കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ആരൊക്കെ വന്നാലും പോയാലും കാവ്യ എന്ന നടിയും അവരുടെ സൗന്ദര്യവും ഇന്നും മലയാളികളുടെ മനസിലുണ്ടാവുമെന്നാണ് ഒരു ആരാധകന്‍ കമന്റിട്ടിരിക്കുന്നത്. കാവ്യ ഇന്ന് പലര്‍ക്കും വെറുക്കപ്പെട്ടവള്‍ ആയെങ്കിലും നല്ല മനസിന് ഉടമയാണ് അവര്‍. പലരും തിരിച്ചറിയാത്ത നല്ല വ്യക്തിത്തിന് ഉടമാണെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

More from Filmibeat

Read more about: kavya madhavan salim kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X