twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിവാഹത്തിന് 10പേർ മാത്രം, ശ്രീനാരായണ ഗുരു വചനം പ്രാവർത്തികമായതിൽ സന്തോഷം....

    |

    ലോക്ക് ഡൗൺ ജനജീവിതം ആകെ മാറ്റിയിരിക്കുകയാണ്. ജീവിതത്തിലെ ചെറിയ സന്തോഷങ്ങൾ പോലും ആഘോഷമാക്കുന്ന ജനങ്ങൾ പുറം ലോകവുമായി അധിക ബന്ധമില്ലാതെ വീടുകളിൽ തന്നെ ജീവിക്കുകയാണ്. ജീവിതത്തിലെ പല പ്രധാനപ്പെട്ട സംഭവങ്ങളും ലോക്ക് ഡൗൺ മുഖേനെ നിറം മങ്ങിയിരിക്കുകയാണ്. ലോക്ക്ഡൗൺ പ്രമാണിച്ച് വിവാഹങ്ങളും മറ്റ് ആഘോഷ പരിപാടികളും ലളിതമായി നടത്തുകയാണിപ്പോൾ.

    ഇപ്പോഴിത ലോക്ക് ഡൗൺ കാലത്ത് നമ്മുടെ സമൂഹത്തിനുണ്ടാക്കിയിരിക്കുന്ന മാറ്റത്തെ കുറിച്ച് നടൻ സലിം കുമാർ. മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ശ്രീനാരയണ ഗുരുവിന്റെ വചനങ്ങളെ കൂട്ട്പിടിച്ചു കൊണ്ടായിരുന്നു താരത്തിന്റെ വാക്കുകൾ.

    ഗുരുവചനം  പ്രാവർത്തികമായി

    ഈ ലോക്ക് ഡൗൺ കാലത്ത് വിവാഹച്ചടങ്ങിൽ പത്ത് പേരിൽ കൂടുതൽ വേണ്ട എന്ന ശ്രീനാരായണ ഗുരു വചനം പ്രാവർത്തികമായതിൽ സന്തോഷമുണ്ടെന്ന് സലിംകുമാർ.
    സർക്കാരുകൾ വിവിധ പദ്ധതികളിലൂടെ കാർഷിക വികസനത്തിന് ഒരുപാട് പണം ചെലവഴിച്ചിട്ടുണ്ട്. വിത്തും കോഴിയും മുട്ടയും വാരി വിതറിയിട്ടും കാണിക്കാത്ത താൽപര്യം ഇപ്പോൾ ഒരു ആസൂത്രണവും നടത്താതെ ഉണ്ടായിരിക്കുന്നു. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ആളുകൾ ഒന്നിച്ചു കൂടുന്ന പരിപാടികൾ ഒഴിവാക്കാൻ സർക്കാർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

    ഒരു  മാസം കൊണ്ട് കൃഷി ചെയ്യാൻ പഠിച്ചു


    ഒരു മാസം കൊണ്ട് മലയാളി സ്വന്തം പുരയിടങ്ങളിൽ കൃഷി ചെയ്യാൻ പഠിച്ചു. ആ തടങ്ങളിൽ പുതിയ തളിരുകൾ പൊടിക്കട്ടെ. ആ കറികൾ പുതിയ ശീലത്തിന്റെ രുചിക്കൂട്ടുകൾ ആകട്ടെ.ഏതോ ഒരു കാട്ടുജീവിയുടെ ആമാശയത്തിൽ സമാധിയായിരുന്ന കൊറോണ വൈറസിനെ വലിച്ചു പുറത്തേക്കിട്ട മനുഷ്യൻ, സ്വന്തം വീട്ടിലേക്ക് ഓടിക്കയറിയിരിക്കുന്നു എന്നാണ് സലിം കുമാറിന് ഈ കൊറോണ കാലത്തെ കുറിച്ച് പറയാനുള്ളത്.

    പൂർണ്ണ  പിന്തുണ

    കൊവിഡ് 19 ന് എതിരെയുളള ബോധവത്കരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂവിന് പൂർണ്ണ പിന്തുണയുമായി സലിംകുമാർ രംഗത്തെത്തിയിരുന്നു. കൂടാതെ കർഫ്യുവിനെ വിമർശിക്കുന്നതിന് തന്റെ മുഖം ഉപയോഗിച്ചു കൊണ്ടുള്ള ട്രോളുകൾ ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു. കൊറോണ സംബന്ധമായി ഉണ്ടാക്കുന്ന ട്രോളുകളിൽ നിന്നുള്ള ചിരിയുടെ നീളം സ്വയമോ അല്ലെങ്കിൽ സ്വന്തം കുടുംബത്തിനോ വരുമ്പോഴേ അത് കുറയുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു.

    ട്രോളന്മാരോട്  നന്ദി

    തന്റെ മുഖവും കഥാപാത്രങ്ങളും ഉപയോഗിച്ച് ട്രോളുണ്ടാക്കുന്നവരോട് നന്ദി അറിയിച്ച് സലിംകുമാർ രംഗത്തെത്തിയിരുന്നു. മാതൃഭൂമി ഡേട് കോമിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ട്രോളന്മാരോട് നന്ദി മാത്രമേയുള്ളൂ. തമാശ സൃഷ്ടിക്കാനായി അവർ എന്റെ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നു എന്നത് ആ കഥാപാത്രങ്ങൾക്ക് ലഭിച്ച സ്വീകാര്യതയുടെ തെളിവല്ലേ.അതിലെനിക്ക് അഭിമാനമേയുള്ളൂ.പുതിയകാലത്തിന്റെ ഹാസ്യമാണ് ട്രോൾ, അതിന് സമൂഹത്തിൽ വലിയ മാർക്കറ്റുണ്ട്. കൂടുതൽപേർ ഇതിലേയ്ക്ക് ഇറങ്ങി വരുകയും ചെയ്യുന്നുണ്ട്.

    ട്രോളന്മാർ കാണിച്ചു തന്നു

    ട്രോളുകൾ നിരന്തരമായി വന്നു തുടങ്ങിയപ്പോൾ, എന്ത് കൊണ്ട് എന്റെ മുഖം കൂടുതലായി വരുന്നെന്ന് അറിയാൻ താൻ തന്നെ മുന്നിട്ട് ഇറങ്ങിയിരുന്നു.‘‘ഡയലോഗുകളോട് കൃത്യമായി ചേർന്നുനിൽക്കുന്ന മുഖഭാവങ്ങളാണ് എല്ലാത്തിലും കണ്ടത്.ട്രോളുകളുടെ മർമ്മാണ് മുഖഭാവം. എന്റെ കഥാപാത്രങ്ങളിൽ അവരതെളുപ്പം കണ്ടെത്തുന്നുണ്ട്. സർക്കാർ ഉദ്യോഗസ്ഥൻ, ആരോഗ്യപ്രവർത്തകൻ, അഭിമാനം തോന്നുന്ന നിമിഷം, തോറ്റുനിൽക്കുന്ന അവസ്ഥ, സന്തോഷം, സങ്കടം, പ്രണയം, പരിഹാസം, പുച്ഛം... ഇത്രത്തോളം വ്യത്യസ്തഭാവങ്ങളിലൂടെ ഞാൻ കടന്നു പോയെന്ന് എനിക്ക് കാണിച്ച് തന്നത് ട്രോളന്മാരാണ്.

    Read more about: salimkumar
    English summary
    Actor Salim Kumar Says About lock Down Wedding
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X