'ഉണ്ണി മുകുന്ദനെതിരെ കമന്റിട്ടപ്പോൾ കൊന്നുകളയും എന്നുവരെ ഭീഷണി വന്നു'; അനുഭവം പറഞ്ഞ് നടൻ സന്തോഷ് കീഴാറ്റൂർ!

ഉണ്ണി മുകുന്ദന്റെ പോസ്റ്റിന് ഹനുമാന്‍ സ്വാമി കൊറോണയില്‍ നിന്ന് നാടിനെ രക്ഷിക്കുമോ? എന്നായിരുന്നു സന്തോഷ് ഇട്ട കമന്റ്

മലയാള സിനിമയിൽ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ നടനാണ് സന്തോഷ് കീഴാറ്റൂർ. വിക്രമാദിത്യൻ, പുലിമുരുകൻ, മരക്കാർ അറബിക്കടലിന്റെ സിംഹം എന്നിങ്ങനെ പോകുന്നു നടന്റെ സിനിമകളുടെ ലിസ്റ്റ്.

എന്നാൽ മിക്ക സിനിമകളിലും ആദ്യപകുതിയിൽ തന്നെ അദ്ദേഹം മരിക്കുന്നതാണ് പതിവ്. അതിന്റെ പേരിൽ നിരവധി ട്രോളുകളും സന്തോഷ് കീഴാറ്റൂരിന് ലഭിച്ചിട്ടുണ്ട്. ഇനി തുറമുഖമാണ് സന്തോഷ് കീഴാറ്റൂരിന്റേതായി റിലീസിനെത്താനുള്ള സിനിമ.

Santhosh Keezhattoor, Santhosh Keezhattoor news, Santhosh Keezhattoor Unni Mukundan, Unni Mukundan news, സന്തോഷ് കീഴാറ്റൂർ, സന്തോഷ് കീഴാറ്റൂർ വാർത്ത, സന്തോഷ് കീഴാറ്റൂർ ഉണ്ണി മുകുന്ദൻ, ഉണ്ണി മുകുന്ദൻ വാർത്ത

സൗബിൻ ഷാഹിർ നായകനായ കള്ളൻ ‍ഡിസൂസയാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത സന്തോഷ് കീഴാറ്റൂർ സിനിമ. വിക്രമാദിത്യൻ എന്ന സിനിമ റിലീസ് ചെയ്ത ശേഷമാണ് സന്തോഷ് കീഴാറ്റൂർ എന്ന നടൻ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. ഇപ്പോഴിത ഉണ്ണി മുകുന്ദനെ കുറിച്ച് പുതിയ അഭിമുഖത്തിൽ സന്തോഷ് കീഴാറ്റൂർ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

സില്ലി മോങ്ക്സ് മോളിവുഡ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു 2021ൽ ഹനുമാന്‍ ജയന്തി ആശംസയര്‍പ്പിച്ച് ഉണ്ണി മുകുന്ദന്‍ പങ്കുവെച്ച പോസ്റ്റിന് കമന്റിട്ടശേഷം നടന്ന സംഭവങ്ങളെ കുറിച്ച് സന്തോഷ് കീഴാറ്റൂർ വിശദീകരിച്ചത്.

ഉണ്ണി മുകുന്ദന്റെ പോസ്റ്റിന് ഹനുമാന്‍ സ്വാമി കൊറോണയില്‍ നിന്ന് നാടിനെ രക്ഷിക്കുമോ? എന്നായിരുന്നു സന്തോഷ് ഇട്ട കമന്റ്. 'അദ്ദേഹത്തിന്റെ സിനിമ നൂറ് ദിവസം ഓടുന്നു. അതുപോലെ ഞാൻ ചെയ്യുന്ന സോളോ പെർഫോമൻസ് ഭയങ്കരമായി ആളുകൾ ഏറ്റെടുക്കുന്നു. ഞങ്ങൾ ഒരുമിച്ച് അഭിനയിച്ച സഹപ്രവർത്തകരാണ്.'

'മല്ലു സിം​ഗ് പോലുള്ള സിനിമകൾ ഭയങ്കരമായി ഇഷ്ടപ്പെട്ട ആളാണ് ഞാൻ. വിക്രമാദിത്യൻ സിനിമയിൽ മികച്ച വേഷം. സ്റ്റൈൽ എന്ന സിനിമയിൽ നമ്മൾ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഞാൻ അന്ന് ബുദ്ധിമോശത്തിൽ ഒരു കമന്റ് ഇടുകയും അത് തെറ്റാണെന്ന് സമ്മതിക്കുകയും ചെയ്തതാണ്.'

'അതിൽ വധ ഭീഷണി അടക്കം നേരിട്ടൊരാൾ ഞാനാണ്. കൊന്ന് കളയും എന്നുവരെ ചിലർ എന്നോട് പറഞ്ഞിട്ടുണ്ട്. ഞാൻ എന്റെ രാഷ്ട്രീയം കൃത്യമായി ഉയർത്തിപ്പിടിച്ചത് കൊണ്ടാണ് അതെന്ന് എനിക്കറിയാം. സങ്കടം എന്താണെന്ന് പറഞ്ഞാൽ, ഞാൻ തെറ്റ് സമ്മതിച്ചിട്ട് പോലും അത് വ്യക്തിപരമായി എടുത്തു.'

'അദ്ദേഹം അതിന് താഴെ വന്നു ഒരു കമന്റ് ചെയ്താൽ മതിയായിരുന്നു. പിന്നീട് പലപ്പോഴും അഭിമുഖങ്ങളിൽ എന്നെ അറിയാത്ത പോലെയാണ് അദ്ദേഹം സംസാരിച്ചിട്ടുള്ളത്. പക്ഷേ നമ്മളൊക്കെ മനുഷ്യരല്ലേ.'

Santhosh Keezhattoor, Santhosh Keezhattoor news, Santhosh Keezhattoor Unni Mukundan, Unni Mukundan news, സന്തോഷ് കീഴാറ്റൂർ, സന്തോഷ് കീഴാറ്റൂർ വാർത്ത, സന്തോഷ് കീഴാറ്റൂർ ഉണ്ണി മുകുന്ദൻ, ഉണ്ണി മുകുന്ദൻ വാർത്ത

'അടുത്ത കാലത്ത് അദ്ദേഹം തെറി വിളിക്കുന്ന വീഡിയോ കണ്ടപ്പോൾ വിഷമം തോന്നി. കാരണം എന്തിനാണ് അങ്ങനെ ഒക്കെ ചെയ്യുന്നത് തോന്നി. പരസ്പരം തിരിച്ചറിയണം. ആ ഒരു വിഷമം എനിക്ക് ഉണ്ടായിരുന്നു' എന്നാണ് വിഷയത്തിൽ പ്രതികരിച്ച് സന്തോഷ് കീഴാറ്റൂർ പറഞ്ഞത്. സന്തോഷിന്റെ കമന്റിന് 'ചേട്ടാ.... നമ്മള്‍ ഒരുമിച്ച് അഭിനയിച്ചവരാ.'

'അതുകൊണ്ട് മാന്യമായി പറയാം. ഞാന്‍ ഇവിടെ ഈ പോസ്റ്റ് ഇട്ടത് ഞാന്‍ വിശ്വസിക്കുന്ന ദൈവത്തിന്റെ മുന്നില്‍ എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ചിട്ടാണ്. ഇതേ പോലുള്ള കമന്റ് ഇട്ട് സ്വന്തം വില കളയാതെ' എന്നായിരുന്നു ഉണ്ണി മുകുന്ദൻ മറുപടി നൽകിയത്.

രണ്ടുപേരെയും അനകൂലിച്ചും പ്രതികൂലിച്ചും ആളുകൾ വന്നതോടെ സന്തോഷ് കീഴാറ്റൂര്‍ തന്റെ കമന്റ് ഡിലീറ്റ് ചെയ്തു. എന്റെ കമന്റ് ഉണ്ണിയ്ക്ക് വിഷമമുണ്ടാക്കിയോയെന്ന് സംശയിച്ചാണ് അത് ഡിലീറ്റ് ചെയ്തതെന്നും പേടിച്ച് ഓടിപ്പോയതല്ലെന്നും സന്തോഷ് അന്ന് തന്നെ പ്രതികരിക്കുകയും ചെയ്തിരുന്നു.

അടുത്തിടെ മാളികപ്പുറം സിനിമയെ കുറിച്ച് നെ​ഗറ്റീവ് കമന്റ് പറഞ്ഞതിന്റെ പേരിൽ യുട്യൂബറെ ഉണ്ണി മുകുന്ദൻ തെറി വിളിച്ചത് വലിയ ചർച്ചയായിരുന്നു.

Read more about: unni mukundan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X