നിര്‍മാതാവിന് പണം തിരിച്ചു കിട്ടാന്‍ പലതും ചെയ്യും! മലയാളത്തില്‍ 100 കോടി ചിത്രമില്ലെന്ന് സന്തോഷ് പണ്ഡിറ്റ്

നടന്‍, നിര്‍മാതാവ്, സംവിധായകന്‍ എന്നിങ്ങനെ സ്വന്തമായി എല്ലാം ചെയ്ത് സിനിമകള്‍ നിര്‍മ്മിച്ച് ശ്രദ്ധേയനായ താരമാണ് സന്തോഷ് പണ്ഡിറ്റ്. താന്‍ നിര്‍മ്മിച്ച സിനിമകളിലൂടെ ലക്ഷങ്ങള്‍ വരുമാനമുണ്ടാക്കാന്‍ താരത്തിന് സാധിച്ചു. അതൊക്കെ പാവപ്പെട്ടവരെ സഹായിക്കാനും മറ്റുമായി സന്തോഷ് ഉപയോഗിക്കുകയും ചെയ്യാറുണ്ട്.

അതേ സമയം മലയാള സിനിമയില്‍ നൂറ് കോടി കളക്ട് ചെയ്ത സിനിമകളെ കുറിച്ച് സംസാരിക്കുന്ന സന്തോഷിന്റെ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. ഇതുവരെയായിട്ടും മലയാളത്തില്‍ ഒരു സിനിമയ്ക്ക് നൂറ് കോടി കളക്ഷനൊന്നും കിട്ടിയിട്ടില്ലെന്നും ഇതൊക്കെ ഒരു ബിസിനസാണെന്നുമാണ് സന്തോഷ് പറയുന്നത്. നിര്‍മാതാവിന് ലാഭമുണ്ടായാല്‍ ആ സിനിമ വിജയിച്ചു എന്ന് പറയാം, ഇല്ലെങ്കില്‍ പരാജയമാണെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.

santhosh-pandit

'നിര്‍മാതാവിന് പണം തിരിച്ചു കിട്ടാന്‍ അവര്‍ പല ഐഡിയയും ചെയ്യും. 100, 200 കോടി തള്ള് എന്നൊക്കെ അവര്‍ പറയട്ടെ. ഇതെല്ലാം കണ്
് നിങ്ങള്‍ ചുമ്മാ ചിരിക്കുക. അല്ലാതെ ഇന്ന നടന് നൂറ് കോടി കിട്ടി, മറ്റെയാള്‍ക്ക് കിട്ടിയില്ലല്ലോ എന്ന് പറഞ്ഞ് നിങ്ങളെന്തിനാണ് ഇങ്ങനെ അടി കൂടുന്നത്. അവര്‍ അവരുടെ ജോലിയാണ് ചെയ്യുന്നത്. ഈ അടികൂടലാണ് ഇതിലെ പ്രശ്‌നം.

ഒരു പ്രമുഖ നിര്‍മാതാവ് പറയുകയുണ്ടായി, അവരുടെ രണ്ട് സിനിമയ്ക്ക് നൂറ് കോടി കോടിയും അമ്പത് കോടിയും കിട്ടിയിരുന്നു. എന്നാല്‍ യഥാര്‍ഥത്തില്‍ അമ്പത് കോടി കലക്ട് ചെയ്ത സിനിമയ്ക്കാണ് അദ്ദേഹത്തിന് കുറച്ച് കൂടി ലാഭം ഉണ്ടായതെന്ന്. 100, 200 കോടി എന്നൊക്കെ പറയുന്നത് ഒരു ബിസിനസ് തള്ളാണ്. ഇതൊക്കെ സ്വാഭാവികം.

മലയാളത്തില്‍ ഇന്നേവരെ നൂറ് കോടിയൊന്നും ഒരു സിനിമയും കളക്ട് ചെയ്തിട്ടില്ല. ഒരു നടന്‍ ഇപ്പോള്‍ ഒരു സിനിമയ്ക്ക് എട്ടോ പത്തോ കോടി പ്രതിഫലം വാങ്ങുന്നുണ്ടെന്ന് വയ്ക്കുക.

അവര്‍ക്ക് ഈ സിനിമ നൂറ് കോടി, 200 കോടി കളക്ട് ചെയ്തു എന്ന് പറഞ്ഞാലല്ലേ അടുത്ത തവണ ഒരു നിര്‍മാതാവ് വരുമ്പോള്‍ പത്ത് കോടി പറ്റില്ല ഇരുപത് കോടി വേണമെന്ന് പറയാന്‍ പറ്റുകയുള്ളു. അപ്പോഴല്ലേ അവരുടെ ബിസിനസ് നടക്കുകയുള്ളു', എന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്.

മാത്രമല്ല ഇതൊക്കെ ഒരു തമാശയായി മാത്രം എടുക്കുകയാണ് വേണ്ടതെന്നും താരം ഓര്‍മ്മിപ്പിക്കുന്നു. 'ബാഹുബലി 2 പോലെയുള്ള സിനിമയ്ക്ക് വരെ കേരളത്തില്‍ എഴുപത്തിയാറ് കോടിയേ കിട്ടിയിട്ടുള്ളു. അതില്‍ കൂടുതലൊന്നും ഒരു സിനിമയ്ക്കും കിട്ടില്ലെന്നാണ് എനിക്ക് മനസിലാകുന്നത്. ആ നിര്‍മാതാവ് കൂടി പറഞ്ഞപ്പോള്‍ സന്തോഷ് പണ്ഡിറ്റ് നേരത്തെ പറഞ്ഞതില്‍ അല്‍പമെങ്കിലും സത്യമുണ്ടെന്ന് മനസിലായി കാണും.

santhosh-pandit

നിര്‍മാതാക്കള്‍ പറയുന്നതില്‍ തെറ്റില്ല. മറിച്ച് നിങ്ങള്‍ അതിന് മുകളില്‍ അടി കൂടുന്നതാണ് തെറ്റ്. അവര്‍ എന്തോ ചെയ്‌തോട്ടെ, രാഷ്ട്രീയമൊക്കെ അങ്ങനെ തന്നെയല്ലേ. ക്രിക്കറ്റില്‍ കോലിയാണോ രോഹിത് ശര്‍മ ആണോ സച്ചിനാണോ മെച്ചം എന്നിങ്ങനെയല്ലേ നമ്മള്‍ നോക്കുന്നത്.

അതൊക്കെ ജനറലി പറയേണ്ടതാണ്. അതിന്മേല്‍ ഒരു വലിയ വാക്ക തര്‍ക്കത്തിലേക്കൊന്നും നിങ്ങള്‍ പോകേണ്ടതില്ല. അവര്‍ അവരുടെ ജോലി എടുക്കുന്നു. എല്ലാം ഒരു ബിസിനസാണ്. അതങ്ങനെ എടുത്താല്‍ പോരെ', എന്നാണ് സന്തോഷ് ചോദിക്കുന്നത്.

'നാനൂറോളം സിനിമകളാണ് ഈ വര്‍ഷം ഇറങ്ങിയത്. അതില്‍ നാല് സിനിമയാണ് ഹിറ്റായത്. പണം മുടക്കുന്നവന്റെ കാഴ്ചപ്പാടില്‍ മാത്രമേ ഒരു സിനിമയെ കാണാന്‍ പറ്റൂ. ഇവരുടെയൊക്കെ നെഗറ്റീവ് റിവ്യു കൊണ്ട് സിനിമ പരാജയപ്പെടുകയാണെങ്കില്‍ അതിന്റെ പൂര്‍ണ നഷ്ടം നിര്‍മാതാവിന് മാത്രമാണ്.

പത്ത് കോടി വാങ്ങുന്ന നായക നടന് ഇതിലെന്ത് നഷ്ടം വരാനാണ്. ഒരു ചെറിയ മാനക്കേട് ഉണ്ടായേക്കാം. അതും നായികയാണെങ്കിലും സഹതാരങ്ങളാണെങ്കിലും അവര്‍ക്ക് ഒന്നും പോവാനില്ല. അതേ സമയം ആ സിനിമയ്ക്ക് വേണ്ടി പൈസ മുടക്കിയവന്‍ ആരോട് വിഷമം പറയും. ഒരു സിനിമ നല്ലതാണോ ചീത്തയാണോ എന്ന് എന്റെ കാഴ്ചപ്പാടില്‍ ഞാന്‍ പറയാം.

മുതല്‍ മുടക്കിയവന് പൈസ തിരിച്ച് കിട്ടിയാല്‍ ആ സിനിമകളെല്ലാം നല്ലതാണ്. മുതല്‍ മുടക്കിയവന് തിരിച്ച് കിട്ടുന്നില്ലെങ്കില്‍ അയാള്‍ കുത്തുപാള എടുത്തുവെങ്കില്‍ ആ സിനിമ മോശമാണ്. സിനിമ വെറും ബിസിനസാണ്. മലയാള സിനിമയില്‍ ഇപ്പോള്‍ കലാകാരന്മാരൊന്നുമില്ല. സിനിമയെ വിറ്റ് ജീവിക്കുന്ന ബിസിനസുകാര്‍ മാത്രമേയുള്ളു. ആ ബിസിനസുകാരെ അവരുടെ ജോലി ചെയ്യാന്‍ നമ്മള്‍ അനുവദിക്കുകയാണ് വേണ്ടത്',-സന്തോഷ് പറയുന്നു...

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X