ഉരുക്ക് സതീശന്റെ ബജറ്റ് 5 ലക്ഷം! 17 കിലോ കൂട്ടി സിനിമയ്ക്ക് വേണ്ടി 3 തവണ മൊട്ടയടിച്ചെന്ന് സന്തോഷ് പണ്ഡിറ്റ്

സ്വന്തമായി സിനിമ നിര്‍മ്മിച്ചതിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുള്ള താരമാണ് സന്തോഷ് പണ്ഡിറ്റ്. കഥ, തിരക്കഥ, സംവിധാനം, മേക്കപ്പ്, നിര്‍മാണം, മ്യൂസിക് തുടങ്ങി എല്ലാ കാര്യങ്ങളും സ്വയം ചെയ്ത് കൊണ്ടാണ് സന്തോഷ് സിനിമകള്‍ നിര്‍മ്മിക്കാറുള്ളത്. ആദ്യമൊക്കെ പരിഹാസങ്ങളാണ് കിട്ടിയതെങ്കിലും പിന്നീട് താരത്തിന് വലിയ സ്വീകരണം ലഭിച്ചു.

ഇപ്പോള്‍ തന്റെ ഉരുക്ക് സതീശന്‍ എന്ന സിനിമയുടെ വിശേഷങ്ങളുമായിട്ടാണ് സന്തോഷ് എത്തിയിരിക്കുന്നത്. അഞ്ച് ലക്ഷം രൂപ കൊണ്ട് നിര്‍മ്മിച്ച സിനിമയുടെ ചിത്രീകരണത്തെ കുറിച്ചും അതിന് വേണ്ടി നടത്തിയ ത്യാഗങ്ങളെ പറ്റിയുമൊക്കെ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെ താരം വ്യക്തമാക്കുന്നു.

'ഉരുക്ക് സതീശന്‍ സിനിമ കണ്ടവര്‍ അഭിപ്രായം അറിയിക്കുക. കേരളം (സുല്‍ത്താന്‍ ബത്തേരി, കോഴിക്കോട് ടൗണ്‍, കുറ്റികാട്ടൂര്‍, കുന്നമംഗലം, നരിക്കുനി, ബാലുശ്ശേരി, സിവില്‍ സ്റ്റേഷന്‍, എരഞ്ഞിപ്പാലം), രാജസ്ഥാന്‍, മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളില്‍ വച്ച് ഷൂട്ട് ചെയ്ത സിനിമയാണ് ഉരുക്ക് സതീശന്‍.

santhosh-pandit

നൂറിലധികം പുതുമുഖങ്ങളെ അണിനിരത്തി 5 ലക്ഷം രൂപ ബജറ്റ് കൊണ്ട് 8 പാട്ടും നിരവധി സംഘട്ടനങ്ങളും ഉള്‍പ്പെടുത്തി ഞാന്‍ വളരെ കഷ്ടപ്പെട്ട് ചെയ്ത സിനിമയാണ് ഇത്. വിശാല്‍ എന്ന കഥാപാത്രം ചെയ്യുവാന്‍ 62 കിലോ ശരീരഭാരം കുറച്ച് 57 ല്‍ എത്തിച്ചു. ആ ഭാഗം പൂര്‍ത്തിയാക്കി. പിന്നീട് 4 മാസം ബ്രേക്ക് എടുത്ത് കുറേ ഭക്ഷണം ഒക്കെ വെട്ടിവിഴുങ്ങി 74 കിലോ ആക്കി മുടിയെല്ലാം മൊട്ട അടിച്ചാണ് ഉരുക്ക് സതീശന്‍ എന്ന കഥാപാത്രം ചെയ്തത്.'

'ആ ഷൂട്ടിംഗിന് ഇടയില്‍ മറ്റൊരു ചിത്രം അഭിനയിക്കാന്‍ അവസരം കിട്ടിയപ്പോള്‍ സ്വന്തം സിനിമ നിര്‍ത്തി അതില്‍ പോയി മുടി വളര്‍ത്തി അഭിനയിച്ചു. ആ സിനിമ പൂര്‍ത്തിയാക്കി സ്വന്തം സിനിമ വീണ്ടും തുടങ്ങി. അങ്ങനെ വീണ്ടും മൊട്ടയടിച്ച് ഉരുക്ക് സതീശന്‍ കഥാപാത്രം തീര്‍ത്തു. എഡിറ്റിംഗ് തുടങ്ങിയപ്പോള്‍ ഒരു സീന്‍ കൂടി ഉള്‍പ്പെടുത്തേണ്ട ആവശ്യം തോന്നി. അങ്ങനെ മൂന്നാം തവണയും മുടി മൊട്ട അടിച്ച് ഷൂട്ട് ചെയ്തു (പാവം ഞാന്‍....).

ഈ സിനിമ കാണുമ്പോള്‍ എന്റെ കഷ്ടപ്പാട് നിങ്ങള്‍ക്ക് മനസ്സിലാവണം എന്നില്ല. അന്ന് കൂടിയ തടി, വയര്‍ എന്നിവ ഞാന്‍ പിന്നീട് 3 മാസം കഷ്ടപ്പെട്ട് ഡയറ്റ് ചെയ്ത് 62 കിലോ ആക്കി മാറ്റി. സിനിമ കാണാത്തവര്‍ യുട്യൂബിലൂടെ കഴിഞ്ഞ ദിവസം അപ്‌ലോഡ് ആയ ഫുള്‍ മൂവി കണ്ട് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക. സന്തോഷ് പണ്ഡിറ്റ് ഉരുക്കൊന്നുമല്ല, പാവമാണ്', എന്നും കൂടി ചേര്‍ത്താണ് സന്തോഷ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

santhosh-pandit

അതേ സമയം സന്തോഷ് പണ്ഡിറ്റിന്റെ സിനിമ കണ്ട നൂറ് കണക്കിന് ആളുകളാണ് ഇതേ പറ്റി സംസാരിച്ച് കമന്റുകളുമായി എത്തിയിരിക്കുന്നത്. 'ഈ പടമെക്കെ തീയറ്ററില്‍ ഓടിയില്ലെന്നു പറയുമ്പോള്‍ വിഷമം ഉണ്ട്. എന്ത് നല്ല മൂവി, ഞാന്‍ രണ്ട് പ്രാവിശ്യം കണ്ടു', എന്നാണ് ഒരു ആരാധകന്‍ കമന്റിട്ടിരിക്കുന്നത്. എന്നാല്‍ ഈ സിനിമ മുന്‍പ് തിയേറ്ററില്‍ റിലീസ് ചെയ്തിരുന്നുവെന്നും ഇത് തിയേറ്ററില്‍ ആവറേജ് ഹിറ്റ് ആയിരുന്നുവെന്നും സന്തോഷ് പണ്ഡിറ്റ് മറുപടിയായി പറയുന്നു.

ഇതുപോലെ മൊട്ട അടിച്ചു അഭിനയിക്കാന്‍ സൂപ്പര്‍ താരങ്ങള്‍ ആരും മുമ്പോട്ടു വരില്ല. സന്തോഷ് ജി പൊളിച്ചു. ഇനി ഇതു കേരളത്തില്‍ ട്രെന്‍ഡ് ആവാന്‍ സാധ്യത ഉണ്ട്. നിങ്ങളുടെ ലുക്കില്‍ എന്തിരിക്കുന്നു. നിങ്ങളുടെ പ്രവര്‍ത്തിയിലല്ലേ കാര്യം. നിങ്ങളുടെ നിലപാടുകളെ ഒരുപാട് ഇഷ്ടമാണ്. ഇനിയും ഇതുപോലെ മുന്നോട്ട് പോകുവാന്‍ ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ..

ചിലര്‍ സന്തോഷ് പണ്ഡിറ്റിനോട് ചില സിനിമ ഐഡികളും പങ്കുവെക്കുന്നുണ്ട്. 'ചേട്ടാ സയന്‍സ് ഫിക്ഷന്‍ സ്റ്റോറി കൂടി ചെയ്യൂ. ചന്ദ്രനില്‍ പോകുന്ന ആദ്യ ഇന്ത്യക്കാരന്‍ ആയിട്ട്. ഒടുവില്‍ ചന്ദ്രനില്‍ വച്ചു പേടകം തകരാറില്‍ ആകുന്നു. അങ്ങനെ അവിടെ അന്യഗൃഹ ജീവി സഹായിക്കുന്നു. അങ്ങനെ അങ്ങനെ.... ബ്ലൂ സ്‌ക്രീന്‍ ഇട്ട് സ്റ്റുഡിയോയില്‍ ചെയ്യാന്‍ പറ്റും. സന്തോഷ് ചേട്ടന്‍ ചെയ്താല്‍ ഹിറ്റ് ആകുമെന്നാണ്', ഒരാളുടെ കമന്റ്.

അതിനൊക്കെ ഇനിയും സമയമുണ്ടല്ലോ, നമുക്ക് നോക്കാമെന്നാണ് താരം മറുപടിയായി നല്‍കിയിരിക്കുന്നത്. ചിലര്‍ തന്നെ പരിഹസിക്കാന്‍ വരുന്നതാണെന്ന കൃത്യമായ ധാരണയോട് കൂടിയാണ് സന്തോഷ് പണ്ഡിറ്റ് എല്ലാവര്‍ക്കും മറുപടി കൊടുക്കുന്നത്. താന്‍ എല്ലാവരെയും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് എല്ലാവര്‍ക്കും കമന്റിന് റിപ്ലേ തരുന്നതെന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X