ഹോളിവുഡില്‍ യൂദാസായി, അന്ന് വാങ്ങിയത് സൂപ്പര്‍ താരങ്ങളേക്കാള്‍ ഉയര്‍ന്ന പ്രതിഫലം
മലയാള സിനിമയിൽ മാത്രമല്ല ഹോളിവുഡിലും തന്റെ കൈയൊപ്പ് പതിപ്പിച്ച ശേഷമാണ് കലിംഗ ശശി ചമയങ്ങളില്ലാത്ത ലോകത്തേയ്ക്ക് യാത്രയായത്. ചുരുങ്ങിയ സമയം കൊണ്ട് വ്യത്യസ്തമായ കഥാപാത്രങ്ങൾക്കായിരുന്നു പ്രിയനടൻ ജന്മം നൽകിയത്. കോമഡിയായാലും ഗൗരവമേരിയ കഥാപാത്രങ്ങളായാലും താരത്തിന്റെ കൈകളിൽ ഭഭ്രമായിരിക്കും.
Recommended Video

മലയാളത്തിലെ അധികം താരങ്ങൾക്ക് ലഭിക്കാത്ത ഒരു ഭാഗ്യമാണ് ഹോളിവുഡ് ചിത്രങ്ങൾ. വിരലിൽ എണ്ണാവുന്ന താരങ്ങൾക്ക് മാത്രമേ ഈ ഭാഗ്യം ലഭിച്ചിട്ടുള്ളൂ. എന്നാൽ കലിംഗ ശശിയെ തേടിയും ഹോളിവുഡ് ചിത്രം എത്തിയിരുന്നു. ഹോളിവുഡ് സൂപ്പര്‍ താരം ടോം ക്രൂസോയുടെ ചിത്രമായിരുന്നു അത്. മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്ക് പോലും ലഭിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന പ്രതിഫലമായിരുന്നു ആ ചിത്രത്തിന് ശശിയ്ക്ക് ലഭിച്ചത്. ചിത്രം ഇതുവരേയും തീയേറ്ററുകളിലെത്തിയിട്ടില്ല.
ഗദ്ദാമയിൽ അഭിനയിക്കാൻ ദുബായിൽ പോയപ്പോഴായിരുന്നു ഹോളിവുഡ് ഭാഗ്യം ശശിയെ തേടിയെത്തിയത്. അവിടുത്തെ ഒരു ഷോപ്പിങ് മാളില്‍ വെച്ച് ഒരാള്‍ ശ്രദ്ധിച്ചു. അയാളാണ് ഹോളിവുഡിലേക്ക് പൊക്കിക്കൊണ്ടുപോയത്. മാത്യഭൂമി സ്റ്റാർ ആന്റ് സൈൽ അഭിമുഖത്തിൽ താരം ചിത്രത്തിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്. സിനിമ ബൈബിളിലെ കഥയെ അടിസ്ഥാനമാക്കിയായിരുന്നുവെന്നും അതില്‍ യൂദാസിന്റെ റോളായിരുന്നു തനിയ്ക്ക്.
നാടകത്തിൽ നിന്നായിരുന്നു ശശി സിനിമയിൽ എത്തിയത്. വർഷങ്ങൾക്കു മുൻപ് സിനിമ യിൽ അരങ്ങേറ്റം കുറിച്ചെങ്കിലും വർഷങ്ങൾ വേണ്ടി വന്നു സിനിമയിൽ ശോഭിക്കാൻ. ശശി കോഴിക്കോടിൽ നിന്ന് കലിംഗ ശശിയായതിന് പിന്നിൽ ഒരുപാട് കഠിന പ്രയത്നമുണ്ട്. ടൈപ്പ് കാസ്റ്റിൽ ഒതുങ്ങി നിൽക്കാതെ എല്ലാവിധ കഥാപാത്രങ്ങളിലും കൈ വച്ചതിനു ശേഷമാണ് കലിംഗ ശശി യാത്രയായിരിക്കുന്നത്.ശശി കലിംഗയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ മമ്മൂട്ടി, സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, ഉണ്ണിമുകുന്ദൻ, വിനു മോഹൻ, ചെമ്പൻ വിനോദ്, മഞ്ജു സുനിച്ചൻ, മണികണ്ഠൻ ആചാരി, സംവിധായകൻ പ്രജേഷ് സെൻ തുടങ്ങി നിരവധി പേര്‍ അദ്ദേഹത്തിന്‍റെ മരണത്തിൽ അനുശോചനം അറിയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











