For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഹോളിവുഡ് നടന്മാർ പോലും അതുപോലുള്ള വേഷങ്ങൾ ചെയ്തിട്ടില്ല, മമ്മൂട്ടിയെ കുറിച്ച് സത്യരാജ്

  |

  മലയാളത്തിലും തെന്നിന്ത്യയിലും ഒരു പോലെ ആരാധകരുള്ള താരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. താരങ്ങളുടെ ഇടയിൽ പോലും മമ്മൂക്കയ്ക്ക് ആരാധകരുണ്ട്. ഇത് വേദികളിൽ തുറന്ന് പറയാറുമുണ്ട്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് മമ്മൂട്ടിയെ കുറിച്ച് തെന്നിന്ത്യൻ താരം സത്യരാജിന്റെ വാക്കുകളാണ് . ''അഭിനേതാവെന്ന നിലയില്‍ ഈ ലോകത്തിന്റെ മുത്താണ് മമ്മൂട്ടി സാര്‍ എന്നാണ് താരം പറയുന്നത്. ഫ്‌ളാഷ് മൂവിസ് മാഗസിനോടാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

  mammootty

  ജിയോ കണക്ഷനുള്ള എല്ലാവർക്കും പിടികിട്ടാപ്പുള്ളി സൗജന്യമായി കാണാം, പ്രേക്ഷകരോട് സംവിധായകൻ ജിഷ്ണു

  താരത്തിന്റെ വാക്കുകൾ ഇങ്ങനെ'' അഭിനേതാവെന്ന നിലയില്‍ ഈ ലോകത്തിന്റെ മുത്താണ് മമ്മൂട്ടി സാര്‍. ലോക സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്‍മാരില്‍ ഒരാള്‍. എത്രയോ ഹോളിവുഡ് സിനിമകളും വിദേശ സിനിമകളും താന്‍ കണ്ടിട്ടുണ്ട്. പക്ഷേ മമ്മൂട്ടി സാര്‍ ചെയ്ത പോലെയുള്ള വ്യത്യസ്ത വേഷങ്ങള്‍ ഹോളിവുഡ് നടന്മാരൊന്നും ചെയ്തിട്ടില്ല. ഹോളിവുഡിലെ മികച്ച നടന്മാരെ ഹോളിവുഡ് മമ്മൂട്ടി എന്നാണ് വിശേഷിപ്പിക്കേണ്ടത്. മൂന്ന് നാഷണല്‍ അവാര്‍ഡ് നേടിയ നടനായിട്ടും ഇന്നും വ്യത്യസ്തതകള്‍ക്കായി കൊതിക്കുന്നയാളാണ് അദ്ദേഹം. താന്‍ മമ്മൂട്ടി സാറിന്റെ സുഹൃത്ത് മാത്രമല്ല ഒരു വലിയ ആരാധകന്‍ കൂടിയാണ് എന്നും സത്യരാജ്'' പറയുന്നു.

  അന്ന് ബഹദൂര്‍ ഇക്ക കരഞ്ഞപ്പോള്‍ ഞാനും കരഞ്ഞു, ശരിക്കും കരയുകയാണെന്ന് കരുതി, മന്യ പറയുന്നു

  തെന്നിന്ത്യൻ സിനിമകളിലാണ് സത്യരാജ് സജീവമെങ്കിലും മലയാളത്തിലും അദ്ദേഹത്തിന് കൈനിറയെ ആരാധകരുണ്ട്. ദിലീപ് ചിത്രമായ ആഗതന്‍, മോഹൻലാൽ ചിത്രമായ ലൈല ഓ ലൈല എന്നി മലയാളം സിനിമകളിൽ നടൻ അഭിനയിച്ചിട്ടുണ്ട്. എംജിആര്‍ മഗന്‍, മദൈ തിരന്തു, പക്ക കൊമേഴ്യല്‍, പാര്‍ട്ടി, തീര്‍പുഗള്‍ വിര്‍കപടും, ഖാകി എന്നിവയാണ് താരത്തിന്റെതായി ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍.

  ഇന്ദ്രനും സീതയുമായുള്ള കെമിസ്ട്രിയുടെ രഹസ്യം വെളിപ്പെടുത്തി സ്വാസിക, അഭിനയിക്കാൻ എളുപ്പമായിരുന്നു...

  ലോക്ക് ഡൗണിന് ശേഷം മമ്മൂക്ക സിനിമയിൽ സജീവമായിട്ടുണ്ട്. നിരവധി ചിത്രങ്ങളാണ് നടന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. അമൽ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മപർവമാണ് ലോക്ക് ഡൗണിന് ശേഷം മമ്മൂക്ക ആദ്യമായി അഭിനയിച്ച ചിത്രം. സിനിമയുടെ ചിത്രീകരണം അവസാനിച്ചിട്ടില്ല. നവാഗതയായ റതീന സംവിധാനം ചെയ്യുന്ന പുഴുവാണ് മമ്മൂട്ടി മറ്റൊരു ചിത്രം. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിട്ടുണ്ട്, ഓഗസ്റ്റ് അവസാനത്തോടെ മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്യും. നടി പാര്‍വതി തിരുവോത്തും പുഴുവിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പുഴുവിന്റെ പൂജ ചടങ്ങിൽ മമ്മൂക്ക പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നിർമ്മാതാവ് ആന്റോ ജോസഫാണ് മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്.

  ഞങ്ങൾ മാത്രം ഒരു കാറിൽ കയറി, പാർവതിയുടെ അമ്മ മറ്റൊരു കാറില്‍ പിന്നാലെ വന്നു, ജയറാം പറയുന്നു

  ഒരു പാട് കാലത്തിന് ശേഷമാണ് മമ്മൂക്ക ഇങ്ങനെയൊരു കഥാപാത്രമായി എത്തുന്നതെന്ന് സംഗീത സംവിധായകൻ ജേക്‌സ് ബിജോയ് പറഞ്ഞിരുന്നു. ഒടിടി പ്ലേ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ''അതിശയിപ്പിച്ച തിരക്കഥയാണ് പുഴുവിന്റേത്. ഒരു പാട് കാലത്തിന് ശേഷമാണ് മമ്മൂക്ക ഇങ്ങനെയൊരു കഥാപാത്രമായി എത്തുന്നത്. മാസ് മമ്മൂക്കയില്‍ നിന്ന് മാറി മമ്മൂക്കയുടെ വിധേയന്‍ സിനിമയിലേത് പോലൊരു പ്രകടനം പുഴുവില്‍ കാണാനാകും. പുഴുവിന്റെ ഭാഗമാകുന്നതിന്റെ ആഹ്ലാദത്തിലാണെന്നും ജേക്‌സ് ബിജോയ്. ദുല്‍ഖര്‍ സല്‍മാന്റെ നിർമ്മാണ കമ്പനിയായ വേഫെറര്‍ ഫിലിംസും എസ് ജോര്‍ജ്ജും ചേർന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

  Mammootty and Mohanlal received UAE golden visa in Abu Dhabi | FilmiBeat Malayalam

  മൂന്ന് തവണ അടി കിട്ടി, ഒരു പ്രൊഡ്യൂസറും വിളിച്ചില്ല, പഠിച്ച പാഠത്തെ കുറിച്ച് പ്രിയദർശൻ

  English summary
  Actor Sathyaraj About Mammoottty's Character's In Movie,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X