ഒരു സുഹൃത്ത് എന്ന നിലയില്‍ എനിക്കതില്‍ സന്തോഷമുണ്ട്, മമ്മൂട്ടിയെ കുറിച്ച് മനസുതുറന്ന് സത്യരാജ്
മെഗാസ്റ്റാര്‍ മമ്മൂട്ടിയുമായുളള സൗഹൃദത്തെ കുറിച്ച് മനസുതുറന്ന് നടന്‍ സത്യരാജ്. മമ്മൂട്ടി സിനിമകള്‍ തമിഴിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ അതില്‍ നായകനായിട്ടുളള താരമാണ് സത്യരാജ്. ഹിറ്റ്‌ലര്‍ ഉള്‍പ്പെടെയുളള മമ്മൂട്ടി ചിത്രങ്ങളുടെ റീമേക്കില്‍ സത്യരാജായിരുന്നു നായകനായത്. മമ്മൂക്കയുമായി വര്‍ഷങ്ങള്‍ നീണ്ട സൗഹൃദമാണ് നടനുളളത്. തമിഴിന് പുറമെ മലയാളത്തിലും നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുളള താരമാണ് സത്യരാജ്. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ സത്യരാജ് തന്‌റെ കരിയറില്‍ തിളങ്ങി.
ബാഹുബലി പോലുളള സിനിമകളെല്ലാം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായിരുന്നു. അതേസമയം മമ്മൂട്ടിയുടെ പൂവിന് പൂതിയ പൂന്തെന്നല്‍ എന്ന ചിത്രത്തിന്‌റെ റീമേക്കിലും സത്യരാജാണ് നായകനായത്. ഈ സിനിമയുടെ സമയത്താണ് മമ്മൂട്ടിയെ പരിചയെപ്പെടുന്നതെന്ന് സത്യരാജ് പറയുന്നു. മമ്മൂട്ടി ടൈംസിന്റെ വീഡിയോയിലാണ് മെഗാസ്റ്റാറിനെ കുറിച്ച് നടന്‍ മനസുതുറന്നത്.

മമ്മൂട്ടി സര്‍, എത്ര വര്‍ഷമായി നമ്മുടെ സൗഹൃദം അല്ലെ, സര്‍ അഭിനയിച്ച പൂവിന് പുതിയ പുന്തെന്നല്‍ റീമേക്കായ പുവിഴി വാസലിലെ എന്ന ചിത്രത്തില്‍ ഞാന്‍ നായകനായി അഭിനയിച്ചു. ഫാസില്‍ സാറിന്റെ സംവിധാനത്തില്‍ ഉദയ സ്റ്റുഡിയോയില്‍ നിന്ന് അഭിനയിച്ച ചിത്രം. അന്ന് നിങ്ങള്‍ ഷൂട്ടിംഗ് സ്ഥലത്ത് വന്നു. അന്ന് തൊട്ട് നമ്മള്‍ സുഹൃത്തുക്കളാണ്.

അന്ന് നിങ്ങളുടെ അംബാസിഡര്‍ കാറില്‍ ഒരു ടിവി സെറ്റ് ചെയ്ത് വെച്ചിരുന്നു. അന്ന് അത്രയ്ക്കും തിരക്കുളള നടനായിരുന്നു അങ്ങ്. കാറില്‍ പോവുന്നതിനും വരുന്നതിനും ഇടയില്‍ ടിവി കാണല്‍ അത് എന്തോ ഒരു ടെക്‌നിക്കായി യൂസ് ചെയ്ത് വെച്ചു നിങ്ങള്‍. ഇപ്പോഴും അതേപോലെ തിരക്കുളള, അതേ പോലെ വിജയനായകനായി മുന്നേറുന്നു.

ഒരു സുഹൃത്ത് എന്ന നിലയില്‍ എനിക്കതില്‍ വലിയ സന്തോഷമുണ്ട്. ആശംസകള്‍ നേരുന്നു മമ്മൂട്ടി ടൈംസ് വീഡിയോയില്‍ സത്യരാജ് പറഞ്ഞു. അതേസമയം മലയാളത്തിന് പുറമെ തമിഴിലും നിരവധി സിനിമകളില്‍ അഭിനയിച്ച താരമാണ് മമ്മൂട്ടി. ദളപതി ഉള്‍പ്പെടെയുളള മമ്മൂട്ടിയുടെ തമിഴ് ചിത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തു.
Recommended Video

1990ല്‍ കെ മധു സംവിധാനം ചെയ്ത മൗനം സമ്മതം എന്ന ചിത്രത്തിലൂടെയായിരുന്നു മമ്മൂട്ടിയുടെ തമിഴ് അരങ്ങേറ്റം. അമലയായിരുന്നു ചിത്രത്തില്‍ മെഗാസ്റ്റാറിന്റെ നായിക. പിന്നാലെ അഴകന്‍, ദളപതി, മക്കള്‍ ആട്ചി,. മറുമലര്‍ച്ചി, കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍, ആനന്ദം ഉള്‍പ്പെടെയുളള ചിത്രങ്ങളും പുറത്തിറങ്ങി. 2019ല്‍ റിലീസ് ചെയ്ത പേരന്‍പാണ് നടന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം. സിനിമ ദേശീയ അന്തര്‍ദേശീയ തലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മമ്മൂക്കയുടെ മിക്ക സിനിമകളും തമിഴിലും മൊഴിമാറ്റി എത്താറുണ്ട്.


Click it and Unblock the Notifications











