For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'നീ ആരാണ് സ്ക്രിപ്റ്റ് ചൂസ് ചെയ്യാനെന്ന് ചോദിക്കും, ബേസിലിനോട് ചാൻസ് ചോദിച്ചപ്പോൾ അത് പറഞ്ഞിരുന്നില്ല'; ഷാഹിൻ

  |

  അച്ഛൻ സിദ്ദീഖിന്റെ വഴിയെ സിനിമയിലേക്ക് എത്തിയ ഒരു താരപുത്രനാണ് ഷാഹിൻ സിദ്ദീഖ്. സലീം അഹമ്മദ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം പത്തേമാരിയായിരുന്നു ഷാഹിന്റെ ആദ്യ സിനിമ. മമ്മൂട്ടിയുടെ മകന്റെ വേഷമാണ് ചിത്രത്തിൽ ഷാഹിൻ ചെയ്തത്.

  അച്ഛാദിൻ, കസബ, ടേക്ക് ഓഫ്, ഒരു കുട്ടനാടൻ വ്‌ളോഗ്, ​ദിവാൻജിമൂല ​ഗ്രാൻഡ് പ്രിക്സ്, വിജയ് സൂപ്പറും പൗർണമിയും, മിസ്റ്റർ ആൻഡ് മിസിസ് തുടങ്ങിയ ചിത്രങ്ങളിലും പിന്നീട് ശ്രദ്ധേയ വേഷങ്ങൾ ഷാഹിൻ ചെയ്തു.

  Also Read: പോകുന്നില്ലെന്ന് തീരുമാനിച്ചത് പാപ്പു, അവള്‍ തന്നെ നേരിട്ട് ബാലയോട് പറഞ്ഞു; ബാലയ്ക്ക് അമൃതയുടെ മറുപടി

  ഷാഹിന്റെ ഏറ്റവും പുതിയ റിലീസ് ഷെഫീക്കിന്റെ സന്തോഷമെന്ന ഉണ്ണി മുകുന്ദൻ സിനിമയാണ്. ചിത്രത്തിലെ ഷാഹിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ഇപ്പോഴിത സിനിമയുടെ വിശേഷങ്ങൾ പങ്കുവെക്കാനെത്തിയ ഷാഹിൻ പിതാവ് സിദ്ദീഖിന്റെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്.

  'തുടക്കത്തിൽ ചെയ്ത മൂന്ന് സിനിമകൾ ഞാൻ അവസരം ചോദിക്കാതെ എനിക്ക് കിട്ടിയ സിനിമകളാണ്. പിന്നെ എനിക്ക് സിനിമകൾ വരാതെയായി.'

  'അതോടെ ഞാൻ സംവിധായകരെ വിളിക്കാനും ചാൻസ് ചോദിക്കാൻ തുടങ്ങി. അങ്ങനെ ചോദിച്ച് ചില നല്ല വേഷങ്ങൾ എനിക്ക് കിട്ടിയിട്ടുണ്ട്. കസബയും പത്തേമാരിയും മമ്മൂക്കയ്ക്കൊപ്പം ഞാൻ ചെയ്ത സിനിമകളാണ്. ടേക്ക് ഓഫിലെ വേഷം ഞാൻ ചോദിച്ചിട്ട് എനിക്ക് കിട്ടിയതാണ്.'

  'പത്തേമാരിയിലെ എന്റെ വേഷം യൂത്തിനേക്കാൾ കൂടുതൽ സ്വാധീനിച്ചത് ​ഗൾഫിൽ ജോലി ചെയ്യുന്ന മുതിർന്ന ആളുകളേയും എൻആർഐകളേയുമാണ്. അവരോട് പത്തേമാരിയിലെ എന്റെ കഥാപാത്രത്തെ കുറിച്ച് പറഞ്ഞാൽ അവർക്ക് പെട്ടന്ന് മനസിലാകുകയും ചെയ്യും.'

  'ചിലർ പെട്ടന്ന് കണക്ട് ചെയ്ത് എടുക്കും. മഹലാണ് ഇനി വരാനുള്ള എന്റെ സിനിമ. അതൊരു ചെറിയ സിനിമയാണ്. ഇപ്പോഴും സിദ്ദിഖിന്റെ മകനെന്ന് പറഞ്ഞാൽ മാത്രമെ ആളുകൾക്ക് എന്നെ അറിയൂ.'

  'ഷാ​ഹീൻ സിദ്ദിഖ് എന്ന പേര് രജിസ്റ്റർ ചെയ്ത് എടുക്കാൻ എനിക്ക് ആയിട്ടില്ല. അതിനുള്ള പരിശ്രമത്തിലാണ്. ഞാൻ സിനിമയിലേക്ക് വരുമെന്ന് വാപ്പിച്ചി പ്രതീക്ഷിച്ചിരുന്നില്ല. ആക്ടിങ് കോഴ്സ് ചെയ്യാനും അദ്ദേഹം സപ്പോർട്ട് ചെയ്തു. സിനിമ തെരഞ്ഞെടുക്കുമ്പോൾ വാപ്പ എന്നെ വഴക്ക് പറയാറുണ്ട്.'

  Also Read: അബീഷുമായി പിരിയാനുള്ള കാരണം ആ ഭിന്നത! ഇനിയൊരു വിവാഹത്തിന് തയ്യാറാകുമോ? അര്‍ച്ചന കവി പറയുന്നു

  'ചിലർ കഥ പറയാൻ വരാറുണ്ട്. ആ സമയത്ത് ഞാൻ കഥ കേൾക്കും. പിന്നീട് അവർ പോയി കഴിയുമ്പോൾ വാപ്പ എന്നോട് ചോദിക്കാറുണ്ട് കഥ എങ്ങനെയുണ്ടെന്ന് അപ്പോൾ ഞാൻ പറയും എനിക്ക് കഥ അത്ര ഇഷ്ടപ്പെട്ടില്ലെന്ന്.'

  'അപ്പോൾ വാപ്പ എന്നോട് ചോദിക്കും നീ ആരാണ് സ്ക്രിപ്റ്റ് ചൂസ് ചെയ്യാൻ?, നിനക്കെങ്ങനെ അറിയാം ആ സിനിമ നന്നാകുമോ ഇല്ലയോയെന്ന്?, നിനക്കെന്ത് എക്സ്പീരിയൻസുണ്ട്?, നീ ആദ്യം അഭിനയിക്ക് എന്നിട്ട് അഭിനയിച്ച് ഒരു കഥാപാത്രം ചെയ്യാനുളള്ള പ്രാപ്തിയിലെത്തൂവെന്നൊക്കെ പറയും.'

  'എന്റെ കാര്യത്തിൽ വാപ്പിച്ചിയുടെ നിലപാട് കിട്ടുന്ന റോളുകളെല്ലാം ചെയ്യുക എന്നതാണ്. അത്തരത്തിൽ കഥാപാത്രം ചെയ്താലെ അഭിനയത്തിൽ മെച്ചപ്പെടൂവെന്ന് വാപ്പിച്ചി പറയാറുണ്ട്. നമ്മൾ പടം കണ്ടാലെ നമുക്ക് ആ സിനിമ എന്താണെന്ന് മനസിലാകൂ.'

  'എന്തെങ്കിലും വിഷമം വന്നാൽ എന്റെ പേര് സെർച്ച് ചെയ്താൽ പോരെ ചിരിക്കാനുള്ള കണ്ടന്റ് ഞാൻ തരുന്നില്ലെയെന്നാണ് ബാല സാർ ചോദിക്കാറുള്ളത്. വാപ്പിച്ചി പെട്ടന്ന് ഡയലോ​ഗ് പഠിക്കും. ടാലന്റ് ഡിഎൻഎ വഴി കിട്ടുമെന്ന് ഞാൻ കരുതുന്നില്ല.'

  'വീട്ടിലെ വാപ്പിച്ചി രസമാണ്. വാപ്പിച്ചിക്ക് വീട്ടിൽ സമയം ചെലവഴിക്കാൻ ഇഷ്ടമാണ്. വാപ്പയുടെ പേര് പറയാതെയാണ് ബേസിൽ സാറിന്റെ ഫ്ലാറ്റിൽ പോയി ചാൻസ് ചോദിച്ചത്. അന്ന് അദ്ദേഹം ​ഗോദ ചെയ്യാൻ തയ്യാറെടുക്കുകയായിരുന്നു. സംസാരിക്കുന്നതിനിടെ അദ്ദേഹം എന്നോട് പറഞ്ഞു എവിടെയോ കണ്ട് പരിചയമുണ്ടെന്ന് പക്ഷെ വാപ്പിച്ചിയുടെ പേര് ഞാൻ പറഞ്ഞില്ല.'

  'മമ്മൂക്കയെ മൂത്താപ്പ എന്നാണ് വിളിച്ചത്. വാത്സല്യത്തിന്റെ സെറ്റിൽ പോയാണ് അ​ദ്ദേഹത്തെ ആദ്യം കണ്ടത്. ബാല ചേട്ടൻ എക്സ്ട്രീമിലി ടാലന്റഡാണ്. എപ്പോഴും നമ്മളെ നന്നായി ട്രീറ്റ് ചെയ്യും' ഷാഹിൻ സിദ്ദീഖ് പറഞ്ഞു.

  Read more about: siddique
  English summary
  Actor Shaheen Siddique Open Up About His Father And Basil Joseph, Video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X