നവരത്‌ന മോതിരത്തിന്റെ കല്ല് മാറി പോയി, കിട്ടിയത് മുട്ടന്‍ പണികളും! കള്ളന്‍ കയറി 25 പവന്‍ കൊണ്ട് പോയി; നടൻ ഷാജു

നടന്‍ ഷാജു ശ്രീധറും നടി ചന്ദിനിയും ഒരുമിച്ചു അഭിനയിക്കുന്ന കാലത്ത് പ്രണയിച്ചു വിവാഹിതര്‍ ആയവരാണ്. ഒരു ഷോ യ്ക്ക് പോകുന്നതിന് മുന്‍പായി ഇരുവരും ഒളിച്ചോടി പോയി വിവാഹം കഴിക്കുകയായിരുന്നു. പല അഭിമുഖങ്ങളിലൂടെയും തങ്ങളുടെ പ്രണയ വിവാഹത്തെക്കുറിച്ച് താരങ്ങള്‍ തുറന്ന സംസാരിക്കാറുണ്ട്.

വിവാഹത്തിന് ശേഷം ഷാജു അഭിനയത്തില്‍ സജീവമായെങ്കിലും ചാന്ദ്‌നി അതില്‍ നിന്നും പിന്മാറി. രണ്ട് പെണ്‍മക്കള്‍ക്ക് ജന്മം കൊടുക്കുകയും ചെയ്തു. മാത്രമല്ല നര്‍ത്തകിയായ ചാന്ദ്‌നി ഡാന്‍സ് സ്‌കൂള്‍ നടത്തി വരികയാണ്. എന്നാല്‍ ജീവിതത്തില്‍ ഉണ്ടായ ചില പ്രതിസന്ധികളെപ്പറ്റി താരദാമ്പതിമാര്‍ പറയുന്ന ഒരു വീഡിയോ വൈറല്‍ ആവുകയാണ് ഇപ്പോള്‍. നവരത്‌ന മോതിരം ഇട്ടതിനു ശേഷം വീട്ടില്‍ കള്ളന്‍ കയറിയത് അടക്കം മോശമായ കാര്യങ്ങളാണ് ജീവിതത്തില്‍ ഉണ്ടായതെന്നാണ് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലൂടെ താരദമ്പതിമാര്‍ പറയുന്നത്.

chandini

'കുറെ മുമ്പ് പാലക്കാട്ടെ ഞങ്ങളുടെ വീട്ടില്‍ കള്ളന്‍ കയറി. 25 പവനോളം കൊണ്ടുപോയി. പോലീസുകാരും വിരലടയാള വിദഗ്ധരും ഒക്കെ വന്നു. അവര്‍ പറഞ്ഞത് ഒരു നായയെ വളര്‍ത്തിയാല്‍ നല്ലതാണെന്ന്. പട്ടി കുരക്കുന്നതിന് അനുസരിച്ചു നമുക്ക് കള്ളന്‍ വന്നാല്‍ റിയാക്ട് ചെയ്യാന്‍ സാധിക്കുമല്ലോ. അങ്ങനെയാണ് ഞങ്ങള്‍ ആദ്യം ഒരു നായയെ വാങ്ങുന്നത്. അതിനെ വാങ്ങി ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ അടുത്ത വീട്ടിലെ ജര്‍മന്‍ ഷേപ്പേഡിനെ കള്ളന്മാര്‍ കൊണ്ട് പോയെന്ന് കേട്ടു. അതുകൊണ്ട് വീടിനെ അകത്തിട്ടാണ് പട്ടിയെ വളര്‍ത്തിയത്.

കള്ളന്‍ കൊണ്ട് പോയ 25 പവന്‍ പിന്നീട് കിട്ടിയില്ല. നവരതനം ഇട്ടാല്‍ നല്ലത് ആണെന്ന് ആരോ എന്നോട് പറഞ്ഞു. പക്ഷേ അതിന്റെ കല്ല് മാറി പോയാല്‍ അത് ദോഷം ആണത്രേ. എനിക്കും അങ്ങനെ ആയിരുന്നെന്ന് തോന്നുന്നു. അത് ഇട്ട അന്നു മുതല്‍ എനിക്ക് പ്രശ്‌നങ്ങളായിരുന്നു.

chandini

വര്‍ക്കിന് പോകുമ്പോള്‍ അത് മുടങ്ങി പോകും. ഷൂട്ടിനു ചെല്ലുമ്പോള്‍ എന്റേത് ആയിട്ടുണ്ടാവില്ല. ഡേറ്റ് ക്ലാഷ് ആയിട്ട് വര്‍ക്ക് ഒന്നും നടക്കാത്ത അവസ്ഥയായി. ഈ മോതിരം ഇട്ടതിന് ശേഷം മൊത്തം മുടക്കങ്ങളാണ് എനിക്ക് ഉണ്ടായത്. പിന്നെ വീട്ടില്‍ കള്ളന്‍ കൂടി കേറിയപ്പോള്‍ ഈ മോതിരം കൂടി കൊണ്ട് പോയി. അതോടെ എല്ലാം ശരിയായി.

കള്ളന്‍ കയറിയ ദിവസം ഞങ്ങള്‍ എല്ലാവരും വീട്ടില്‍ ഉണ്ട്. അച്ഛനും അമ്മയും കിടക്കുന്ന കാട്ടിലിനോട് ചേര്‍ന്നുള്ള അലമാര തുറന്നാണ് സ്വര്‍ണം കൊണ്ട് പോയത്. ഞങ്ങള്‍ രാവിലെ എഴുന്നേറ്റ് വരുമ്പോല്‍ സിനിമയില്‍ ഒക്കെ കാണുന്നത് പോലെ എല്ലാം വലിച്ചു വാരി ഇട്ടിരിക്കുവാണ്.

വാതിലുകള്‍ എല്ലാം തുറന്നു മലര്‍ത്തി ഇട്ടിട്ടുണ്ട്. ചുവരില്‍ കുട്ടികളുടെ കാല്‍പാടുകള്‍ ആയിരുന്നു. നല്ല ട്രെയിനിങ് കിട്ടിയിട്ടുള്ള ആളുകള്‍ ആണ് വന്നത്. അവര്‍ ആദ്യം കുട്ടികളെ ഇറക്കും. എന്നിട്ട് വാതില്‍ തുറക്കും. ഫോണുകളോ പൈസയോ ഒന്നും കൊണ്ട് പോയിട്ടില്ല. സ്വര്‍ണം മാത്രം കൊണ്ട് പോയി.'

More from Filmibeat

Read more about: chandini
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X