'ബിഗ് ബോസ് തുടങ്ങി അല്ലേ..?, ഇത്തവണ എന്നെ വിളിച്ചേ ഇല്ല... 'ഉളുപ്പ്' ഉള്ളതുകൊണ്ടായിരിക്കും'; ഷമ്മി തിലകൻ

അച്ഛൻ തിലകനെപ്പോലെ തന്നെ എല്ലാ കാര്യങ്ങളിലും മുഖം നോക്കാതെ നിലപാടുകൾ പറയാൻ ഒട്ടും മടികാണാക്കാത്ത നടനാണ് ഷമ്മി തിലകൻ. പലപ്പോഴും അമ്മ സംഘടനയ്ക്കെതിരെ ഷമ്മി തിലകൻ രം​ഗത്ത് എത്തിയിട്ടുണ്ട്. അച്ഛന്റെ മരണശേഷവും അമ്മ സംഘടനയുടെ ചില തീരുമാനങ്ങൾക്കെതിരെ ഷമ്മി തിലകൻ പരസ്യമായി പ്രതികരിക്കുകയും മോഹൻലാൽ അടക്കമുള്ളവർക്കെതിരെ ഒളിയമ്പുകൾ എറിയുകയും ചെയ്തിട്ടുണ്ട്.

ഇപ്പോഴിത ബി​ഗ് ബോസ് മലയാളം സീസൺ ഫൈവ് തുടങ്ങി ഒമ്പത് ദിവസം പിന്നിടുമ്പോൾ വളരെ രസകരമായ കുറിപ്പുമായി എത്തിയിരിക്കുകയാണ് ഷമ്മി തിലകൻ. ഇത്തവണ തനിക്ക് ബി​ഗ് ബോസിലേക്ക് വിളിച്ചില്ലെന്നും ഉളുപ്പ് ഉള്ളതുകൊണ്ടായിരിക്കുമെന്നുമാണ് ഷമ്മി തിലകൻ കുറിച്ചത്.

ഷമ്മി തിലകൻ

'ബിഗ് ബോസ് തുടങ്ങി അല്ലേ..? എന്തു പറ്റിയോ ആവോ..!! ഇത്തവണ എന്നെ വിളിച്ചേ ഇല്ല..! 'ഉളുപ്പ്' ഉള്ളതുകൊണ്ടായിരിക്കും' എന്നാണ് ഷമ്മി തിലകൻ ബി​ഗ് ബോസ് ലോ​ഗോയ്ക്കൊപ്പം മോഹൻലാൽ നിൽക്കുന്ന ചിത്രം പങ്കുവെച്ച് കുറിച്ചത്. നടന്റെ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേർ കമന്റുമായി എത്തി. മോഹൻലാലിനെ പരിഹസിച്ചാണ് ഷമ്മി തിലകന്റെ വാക്കുകളെന്നാണ് ചിലർ സോഷ്യൽമീഡിയ പോസ്റ്റ് കണ്ട് കുറിച്ചത്.

ഇന്നുവരെ ഒരു എപ്പിസോട് പോലും അറിഞ്ഞുകൊണ്ട് കണ്ടിട്ടില്ല... ഇനി കാണാനും താൽപര്യവും ഇല്ലയെന്നാണ് ബി​ഗ് ബോസ് ഷോയോടുള്ള വെറുപ്പ് കാണിച്ച് ഒരാൾ കുറിച്ചത്. എന്റെ പൊന്ന് ചേട്ടാ വേണ്ട.... സ്നേഹം ഉള്ളത് കൊണ്ട് പറയുവാണ് എന്നാണ് ഒരിക്കലും ബി​ഗ് ബോസിൽ പങ്കെടുക്കാൻ പോകരുതെന്ന് നടനെ ഓർമ്മിപ്പിച്ച് ആരാധകരിൽ ഒരാൾ കമന്റ് ചെയ്തത്.

ഷമ്മി ചേട്ടന്റെ ജനുസ് അത് മഹാനടൻ തിലകൻ ചേട്ടന്റെതാണ്... അഭിമാനം കുറച്ച് കൂടും എന്നും ഷമ്മി തിലകന്റെ നിലപാടിനെ പ്രശംസിച്ച് ചിലർ കുറിച്ചു. അതേസമയം മോഹൻലാലിനെ മാത്രം ലക്ഷ്യം വെച്ച് കുറ്റപ്പെടുത്തുന്നതിനേയും ഷമ്മിയെ ഒരു വിഭാ​ഗം പ്രേക്ഷകർ കുറ്റപ്പെടുത്തി. വിമർശനങ്ങളാകാം... പക്ഷെ അത് വ്യക്തിപരമാകരുത്. ഷമ്മി സ്വയം വില കളയുന്നു... എന്നായിരുന്നു ഒരു കമന്റ്.

തനിക്കെതിരായ അമ്മ സംഘടനയുടെ നീക്കത്തിന് പിന്നില്‍ അച്ഛനോട് കലിപ്പുള്ളവരാണെന്ന് ഷമ്മി തിലകൻ അടുത്തിടെ ആരോപിച്ചത് വലിയ ചർച്ചയായിരുന്നു. 'നടപടി നേരിടാന്‍ തയ്യാറാണ്. ഞാന്‍ ചെയ്ത തെറ്റ് എന്താണെന്ന് എന്നെ ബോധിപ്പിച്ചിട്ടില്ല. എന്റെ ഭാഗം പൂര്‍ണ്ണമായും കേട്ടിട്ടില്ല. അതിന് മാത്രമുള്ള തെറ്റൊന്നും ചെയ്തിട്ടില്ല. എന്റെ നിലപാട് ഞാന്‍ പറയും.'

ഷമ്മി തിലകൻ

'അച്ഛന്‍ പണ്ട് മാഫിയ സംഘം എന്നൊക്കെ പറഞ്ഞിട്ടുണ്ട്. സുകുമാര്‍ അഴീക്കോടും പറഞ്ഞു. ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല. അതിനേക്കാള്‍ അപ്പുറമാണ് പറഞ്ഞിരുക്കുന്നത്. അമ്മ എന്ന സംഘടന സ്ഥാപിതമായത് എന്റെ കൂടി പണം ഉപയോഗിച്ചാണ്. അതില്‍ മൂന്നാമത് അംഗത്വം എടുത്ത വ്യക്തിയാണ് ഞാന്‍. മണിയന്‍ പിള്ള രാജുവാണ് അന്ന് പണം വാങ്ങിച്ചത്.'

'അമ്മയുടെ ലെറ്റര്‍പാഡിന്റെ പൈസ കൊടുത്തത് ഞാനാണെന്നാണ് വിശ്വസിക്കുന്നത്. ആ ലെറ്റര്‍ പാഡില്‍ തന്നെ എന്നെ പുറത്താകിയെന്ന് വരട്ടെ. അപ്പോള്‍ പ്രതികരിക്കും' എന്നാണ് ഷമ്മി തിലകന്‍ അടുത്തിടെ അമ്മ സംഘടനയുടെ ചില തീരുമാനങ്ങൾക്കെതിരെ പ്രതികരിച്ച് പറഞ്ഞത്.

'താന്‍ എന്ത് കാര്യത്തിനാണ് പ്രതികരണം നടത്തിയിട്ടുള്ളതെന്ന് അറിയാതെയാണ് പലരും തനിക്കെതിരെ പറയുന്നത്. സംഘടനാ ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് പലതവണ ഭാരവാഹികള്‍ക്ക് കത്തുകളെഴുതിയിട്ടുണ്ട്. അതൊക്കെ ചുരുക്കം ചിലര്‍ക്കേ അറിയുകയുള്ളൂ. കാര്യങ്ങള്‍ ബോധ്യപ്പെട്ടാല്‍ അവര്‍ പിന്‍മാറിയേക്കാമെന്നും അദ്ദേഹം പറഞ്ഞു.'

'മമ്മുക്ക അടക്കം എനിക്കെതിരെ നടപടിയെടുക്കരുത് പറഞ്ഞതായാണ് ഞാന്‍ കേട്ടത്. മമ്മുക്ക കഴിഞ്ഞ തവണയും ഇത് പറഞ്ഞിരുന്നു. താക്കീത് മതിയെന്നും ചിലര്‍ പറഞ്ഞു. എന്താണ് ഞാന്‍ പറഞ്ഞതെന്നും എന്തിന് വേണ്ടിയാണ് ഞാന്‍ പ്രതികരിച്ചതെന്നും അറിയാവുന്നത് കൊണ്ടാണ് അവര്‍ അങ്ങനെ പറയുന്നതെന്നും' ഷമ്മി തിലകൻ അടുത്തിടെ അമ്മ സംഘടനയെ കുറിച്ച് സംസാരിക്കവെ വ്യക്തമാക്കിയിരുന്നു.

More from Filmibeat

Read more about: bigg boss malayalam mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X