twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'മറ്റുള്ളവരോടുള്ള ദേഷ്യത്തിന്റെ പേരിൽ ട്വന്റി ട്വന്റിയുടെ സെറ്റിൽ വെച്ച് ജോഷിയേട്ടൻ എന്നെ തല്ലി'; ഷമ്മി തിലകൻ!

    |

    വർഷങ്ങൾക്ക് ശേഷം സുരേഷ് ​ഗോപി-ജോഷി കൂട്ടുകെട്ടിൽ പിറന്ന പാപ്പൻ തിയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ പ്രദർശനം തുടരുകയാണ്. കനത്ത മഴയിലും കേരളത്തിൽ നിന്ന് മാത്രം ബമ്പർ കലക്ഷനാണ് ചിത്രം നേടിയത്.

    ഇതിനോടകം തന്നെ ഈ വർഷം ഏറ്റവും അധികം കലക്ഷൻ നേടിയ ടോപ് ഫൈവ് മലയാള ചിത്രങ്ങളുടെ പട്ടികയിലും പാപ്പൻ ഒരാഴ്ചയ്ക്കുള്ളിൽ പ്രവേശിച്ച് കഴിഞ്ഞു. കേരളത്തിൽ റിലീസ് ചെയ്ത 250ൽ അധികം തീയേറ്ററുകളിലും ചിത്രം ഹൗസ്ഫുൾ ഷോകളുമായി രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്.

    വർഷങ്ങൾക്ക് ശേഷം ദാസനും വിജയനും ഓരേ വേദിയിൽ, ശ്രീനിവാസന്റെ കവിളിൽ ചുംബിച്ച് മോഹൻലാൽ, മനോഹരമായ സൗഹൃദം!വർഷങ്ങൾക്ക് ശേഷം ദാസനും വിജയനും ഓരേ വേദിയിൽ, ശ്രീനിവാസന്റെ കവിളിൽ ചുംബിച്ച് മോഹൻലാൽ, മനോഹരമായ സൗഹൃദം!

    മറ്റ് സംസ്ഥാനങ്ങളിൽ 132 തീയേറ്ററുകളിലാണ് പാപ്പൻ ഇപ്പോൾ പ്രദർശിപ്പിക്കുന്നത്. റെക്കോർഡ് തുകയ്ക്കാണ് ചിത്രത്തിന്റെ അന്യ സംസ്ഥാന വിതരണാവകാശം വിറ്റുപോയത്. ഗൾഫ് രാജ്യങ്ങളിൽ മാത്രം ചിത്രം പ്രദർശനത്തിനെത്തിച്ചത് 108 സ്ക്രീനുകളിലാണ്.

    സമീപകാലത്ത് ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന സ്ക്രീൻ കൗണ്ടാണിത്. ആർ.ജെ ഷാൻ രചന നിർവഹിച്ച ഈ ചിത്രം നിർമിച്ചിരിക്കുന്നത് ഗോകുലം ഗോപാലൻ, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര എന്നിവർ ചേർന്നാണ്.

    25 വർഷത്തെ സൗഹൃദം അവസാനിച്ചു, അവളെനിക്ക് ആരുമല്ല; കരണും കജോളും തർക്കത്തിലായപ്പോൾ25 വർഷത്തെ സൗഹൃദം അവസാനിച്ചു, അവളെനിക്ക് ആരുമല്ല; കരണും കജോളും തർക്കത്തിലായപ്പോൾ

    ട്വന്റി ട്വന്റിയുടെ സെറ്റിൽ വെച്ച് ജോഷിയേട്ടൻ എന്നെ തല്ലി

    ഗോകുലം മൂവീസും ഡ്രീം ബിഗ് ഫിലിംസും ചേർന്നാണ് ചിത്രം തീയേറ്ററുകളിൽ എത്തിച്ചത്. ഫാമിലി ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ​ഗണത്തിൽപ്പെടുത്തിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

    ഗോകുൽ സുരേഷ്, നൈല ഉഷ, കനിഹ, നീത പിള്ള, ഷമ്മി തിലകൻ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമ റിലീസ് ചെയ്തപ്പോൾ ഏറ്റവും കൂടുതൽ പ്രശംസ നേടിയ കഥാപാത്രം ഷമ്മി തിലകൻ അഭിനയിച്ച ഇരുട്ടൻ ചാക്കോയെന്ന കഥാപാത്രമാണ്.

    സീരിയല്‍ കില്ലറായി ഗംഭീര പ്രകടനമാണ് ഷമ്മി കാഴ്ചവച്ചിരിക്കുന്നതെന്നാണ് സിനിമ കണ്ടവരെല്ലാം അഭിപ്രായപ്പെട്ടത്.

    മറ്റുള്ളവരോടുള്ള ദേഷ്യമായിരുന്നു

    നെഗറ്റീവ് കഥാപാത്രമാണെങ്കിലും പ്രേക്ഷകരുടെ കയ്യടി നേടുകയാണ് ഇരുട്ടന്‍ ചാക്കോ. ഷമ്മിയുടെ പ്രകടനത്തെ അഭിനന്ദിച്ച് സംവിധായകന്‍ വിനോദ് ഗുരുവായൂര്‍ പറഞ്ഞത് നമുക്ക് നഷ്ടമായ തിലകൻ ചേട്ടൻ തിരിച്ച് വന്നിരിക്കുന്നു.... അദ്ദേഹത്തിന്റെ മകനിലൂടെ എന്നാണ്.

    ഇപ്പോൾ സിനിമയിൽ ഇരുട്ടൻ ചാക്കോയായി അഭിനയിച്ച അനുഭവം ജിഞ്ചർമീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് ഷമ്മി തിലകൻ.

    'ഇളയരാജാ ഭക്തനായ കൊലപാതകിയാണ് പാപ്പനിലെ ചാക്കോ. ഞാൻ ആ കഥാപാത്രം തെരഞ്ഞെടുത്തത് ആ ഒരു കാര്യമൊക്കെ അതിൽ എഴുത്തുകാരൻ കൊണ്ടുവന്നിട്ടുള്ളതുകൊണ്ടാണ്.'

    ഞാൻ സമാധാനിപ്പിക്കാൻ ചെന്നതായിരുന്നു

    'ഒരു കലാകാരൻ കൊലപാതകിയായെങ്കിൽ അവൻ കുറ്റക്കാരൻ ഒരിക്കലുമാകില്ല. പാപ്പനിൽ അമ്മയുമായുള്ള രം​ഗങ്ങൾ ഒരിക്കൽ ഡബ്ബ് ചെയ്ത് പൂർത്തിയാക്കിയിരുന്നു. പക്ഷെ ജോഷിയേട്ടന് ഇഷ്ടപ്പെട്ടില്ല. അദ്ദേഹം വിളിച്ച് ​ദേഷ്യപ്പെട്ട് എന്നെ കൊണ്ട് മാറ്റി ചെയ്യിപ്പിച്ചു.'

    'ആ സീനിൽ അഭിനയിക്കാത്തതുകൊണ്ട് കറക്ടായി അറിയില്ലായിരുന്നു അതിന്റെ ഡെപ്ത്. പിന്നെ ജോഷിയേട്ടൻ പറഞ്ഞ് തന്നപ്പോൾ മാറ്റി ചെയ്തു.'

    'അദ്ദേഹത്തിന് എന്നെ വഴക്ക് പറയാനുള്ള സ്വാതന്ത്രമുണ്ട്. എന്നെ തല്ലിയിട്ടുണ്ട് ജോഷിയേട്ടൻ. ട്വന്റി ട്വന്റിയുടെ സെറ്റിൽ വെച്ചാണ് സംഭവം. ഞാൻ വൃത്തികേട് കാണിച്ചതിനോ തെറ്റിച്ചതിനോ അല്ല. മറ്റുള്ളവരോടുള്ള ദേഷ്യം എന്നോട് തീർത്തതാണ്.'

    അദ്ദേഹത്തിന്റെ തല്ലും വാത്സല്യമാണ്

    'അതൊരു വാത്സല്യമാണ്. ഞാൻ സമാധാനിപ്പിക്കാൻ ചെന്നതായിരുന്നു. അപ്പോഴാണ് മാറി നിൽക്കാൻ പറഞ്ഞ് അടിച്ചത്' ഷമ്മി തിലകൻ പറഞ്ഞു.

    'നന്ദി... ജോഷിസർ... എനിക്ക് നൽകുന്ന കരുതലിന്... എന്നെ പരിഗണിക്കുന്നതിന്.. എന്നിലുള്ള വിശ്വാസത്തിന്.. ലൗ യു ജോഷി സാർ..' എന്നാണ് ഷമ്മി തിലകൻ പാപ്പൻ റിലീസായ ശേഷം സോഷ്യൽ മീഡിയയിൽ കുറിച്ചത്. ആ പോസ്റ്റ് സോഷ്യൽമീ‍ഡിയയിൽ വൈറലായിരുന്നു.

    Read more about: shammi thilakan
    English summary
    actor Shammy Thilakan revealed director joshy once slapped him, video goes viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X