അഭിനയിക്കണമെന്ന് ആരോടും പറഞ്ഞിട്ടില്ല, അതിന് കാരണമുണ്ട്, തുറന്ന് പറഞ്ഞ് നടൻ ഷെയ്ൻ നിഗം
യുവതാരങ്ങളിൽ പ്രധാനിയാണ് നടൻ ഷെയ്ൻ നിഗം. വളരെ ചെറിയ സമയത്തിനുളളിൽ തന്നെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്താൻ ഷെയ്ന് കഴിഞ്ഞു. 2010 ൽ പുറത്തിറങ്ങിയ പൃഥ്വിരാജിന്റെ താന്തോന്നി എന്ന ചിത്രത്തിലൂടെയാണ് ഷെയ്ൻ ആദ്യമായി സിനിമയിൽ എത്തിയത്. കുട്ടിക്കാലത്ത് തന്നെ ഒരുപിടി മികച്ച കഥാപാത്രങ്ങൾ ചെയ്യാൻ ഷെയ്ന് അവസരം ലഭിച്ചിരുന്നു. 2016 ൽ പുറത്തിറങ്ങിയ കിസമത്ത് എന്ന ചിത്രത്തിലൂടെയാണ് ഷെയ്ൻ നായകനായി അരങ്ങേറ്റം കുറിച്ചത്. ഒറ്റ ചിത്രം കൊണ്ട് തന്നെ ഷെയ്ൻ പ്രേക്ഷകരുടെ പ്രിയങ്കരനാവുകയായിരുന്നു. ഏത് കഥാപാത്രവും ഷെയ്ന്റെ കയ്യിൽ ഭഭ്രമാണ്.
പകരക്കാരനില്ലാത്ത നടനാണ് ഷെയ്ൻ. എന്നാൽ ഒരിക്കൽ പോലും ആരോടും തനിയ്ക്ക് അഭിനയിക്കണമെന്ന് പറഞ്ഞിട്ടില്ലെന്ന് താരം പറയുന്നു. കേരളകൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്. സിനിമയെ വളരെ സീരിയസായി സമീപിക്കുന്ന വ്യക്തിയാണ് ഷെയ്ൻ.

ചെയ്യുന്ന ഓരോ കഥാപാത്രവും കൃത്യമായി വരണമെന്ന് ആഗ്രഹിച്ചാണ് ഓരോ കഥാപാത്രങ്ങളേയും സമീപിക്കുന്നത്. എന്തെങ്കിലും ആകട്ടെ എന്ന് കരുതി ചെയ്യാറില്ല. കഴിയും വിധം നന്നാക്കാൻ ശ്രമിക്കാറുണ്ട്. ആ സമയവും സാഹചര്യവും സ്ഥലവും നോക്കിയാണ് ചെയ്യുക. പല കഥാപാത്രങ്ങളും ഇനിയും നന്നാക്കാമെന്ന് തേന്നാറുണ്ട്. എന്നാൽ ഇത് ശരിയായിട്ടാണ് അവതരിപ്പിച്ചതെന്ന് അടുത്ത നിമിഷം തന്നെ തോന്നുകയും ചെയ്യും. അങ്ങനെ വിശ്വസിക്കും. അതിനെ കഴിയൂ എന്നും ഷെയ്ൻ പറയുന്നു.

അഭിനയിക്കണമെന്ന് ഞാൻ ഇതുവരെ ആരോടും പറഞ്ഞിട്ടില്ല. അതാണ് സത്യം. ഞാൻ വളർന്നു വന്ന സാഹചര്യമാവാം അതിന് കാരണം. സ്കൂളിലും കോളേജിലും പഠിക്കുമ്പോൾ കൂട്ടുകാരെ വെച്ച് ഷോർട്ട് ഫിലിമുകൾ ചെയ്തു. കാമറയ്ക്ക് പിന്നിൽ നിന്ന് കൊണ്ട് സിനിമയിൽ വരാൻ ആഗ്രഹിച്ചു. സിനിമകൾ കാണുമായിരുന്നു. സിനിമടോഗ്രാഫറാകാനായിരുന്നു ആഗ്രഹം. അത് ഞാൻ പലരോടും പറഞ്ഞിട്ടുമുണ്ട്. ക്യാമറയിലൂടെയുള്ള കാഴ്ചകൾമനോഹരമാണ്. അഭിനയമോഹം ഉള്ളിന്റെ ഉള്ളിൽ എവിടെയെങ്കിലും ഉണ്ടാകാം. ഷെയ്ൻ അഭിമുഖത്തിൽ പറഞ്ഞു.

നടക്കാതെ പോയ ആഗ്രഹങ്ങൾ ഒന്നും തന്നെയില്ല. എല്ലാം നടക്കാൻ സാധ്യതയുളളതാണ്. എല്ലാ ആഗ്രഹങ്ങളും നടക്കട്ടെ. വീട്ടിലെ ഏക ആൺതരിയാണ്. നമ്മൾ പോസിറ്റീവായി നീങ്ങിയിൽ നല്ലത് മാത്രമേ സംഭവിക്കുകയുള്ളു. അല്ലാതെ മറ്റൊരു വഴിയിലൂടെ സഞ്ചരിച്ചാൽ യാത്രാ തടസം നേരിടാം. നമ്മൾ നമ്മളോട് തന്നെ പോരാടുക. അവിടെയാണ് കൃത്യമായി ജയിക്കേണ്ടത്. ബാക്കിയെല്ലാം തനിയ്ക്ക് വരേണ്ടതാണ്. അതിന് വേണ്ടി വാശി പിടിക്കേണ്ട ആവശ്യമില്ല. കൃത്യമായി അതിലേയ്ക്ക് തന്നെ എത്തിച്ചേരും.

സാധാരണ ജീവിത സാഹചര്യവുമായി ചേർന്ന് നിൽക്കുന്ന ആളാണ് ഞാൻ. അല്ലാത്ത ആളുകളേയും അറിയാം, ഇതിന് രണ്ടിനും ഇടയിലാണ് എന്റെ സ്ഥാനം. രണ്ടിടത്തും എനിയ്ക്ക് സുഹൃത്തുക്കളുണ്ട്. അവരുടെ ചില അംശങ്ങൾ കഥാപാത്രം ചെയ്യുമ്പോൾ വന്ന് ചേരും. അത് ഗുണം ചെയ്യാറുമുണ്ട്. എല്ലാ വിഭാഗം പ്രേക്ഷകരേയും തൃപ്തിപ്പെടുത്തി സിനിമ ചെയ്യണമെന്നാണ് ആഗ്രഹം.ഒരു ദിവസം അതു സംഭവിക്കുമെന്ന് മനസ് പറയുന്നു-ഷെയ്ൻ പറഞ്ഞു.


Click it and Unblock the Notifications











