For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഷെയിനെ സെറ്റിൽ കഷ്ടപ്പെടുത്തി! പുലർച്ചെ വരെ അഭിനയിച്ചു, മടങ്ങി പോയത് വല്ലാത്ത അവസ്ഥയിൽ

|

മലയാള സിനിമ ലോകത്തെ ഏറെ ചർച്ചയായ സംഭവമായിരുന്നു നടൻ ഷെയിൻ നിഗം- നിർമ്മാതാവ് ജോബി ജോർജും തമ്മിലുളള പ്രശ്നം. അമ്മയും നിർമ്മാതാക്കളുടെ സംഘടനയും ചേർന്ന് പ്രശ്നം രമ്യതയിൽ പരിഹരിച്ചുവെങ്കിലും വീണ്ടും അതിനെ ചുറ്റിപ്പറ്റി വീണ്ടും പ്രശ്നങ്ങൾ ഉടലെടുക്കുകയാണ്. നവാഗതനായ ശരത് മേനോൻ സംവിധാനം ചെയ്യുന്ന വെയിൽ എന്ന ചിത്രത്തിലാണ് ഷെയിൻ ഇപ്പോൾ അഭിനയിച്ചു വരുന്നത്. ചിത്രത്തിന്റെ കരാർ ലഘിച്ചുവെന്ന് ആരോപിച്ചായിരുന്നു വിവാദങ്ങൾ ആരംഭിച്ചത്. എന്നാൽ പ്രശ്നം ഇപ്പോൾ കൂടുതൽ വഷളാവുകയാണ്.

ഷെയിനെതിരെ പുതിയ ആരോപണവുമായി വെയിൽ സംവിധായകൻ ശരത് മേനോൻ രംഗത്തെത്തിയിരിക്കുകയാണ്. താരം ഷൂട്ടിങ്ങിൽ സഹകരിക്കുന്നില്ലെന്നാണ് പുതിയ ആരോപണം. ഇനിയുള്ള ചിത്രങ്ങളിൽ ഷെയിനെ സഹകരിപ്പിക്കില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അമ്മയെ അറിയിച്ചിട്ടുണ്ട്. ഇപ്പോഴിത വെയിൽ സെറ്റി സംഭവിച്ചതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഷെയ്ന്റെ മനേജർ മൈക്കിൽ സേവ്യർ. മനോരമ ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്.

വെയിൽ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് കരാർ ലംഘിച്ചുവെന്ന് പറയുന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് മനേജർ പറഞ്ഞു. ഇന്ന് പുലർച്ച വരെ ചിത്രത്തിന്റെ ചിത്രീകരണത്തിലായിരുന്നു ഷെയിൻ. താരത്തെ അസ്വസ്ഥനാക്കാൻ വേണ്ടി സംവിധായകനും മറ്റ് പ്രവർത്തകരും മനപ്പൂർവ്വം പ്രശ്നമുണ്ടാക്കുകയായിരുന്നു. സന്തോഷത്തോടേയും സമാധാനത്തോടേയും അഭിനയിക്കാൻ സാധിക്കില്ലെന്ന അവസ്ഥയിൽ മാനസികമായി തകർന്നാണ് ഈ സെറ്റിൽ നന്ന് മടങ്ങി പോയത്. അതിനെ സെറ്റിൽ നിന്ന് ഇറങ്ങിപ്പോയെന്നും സിനിമയുമായി സഹകരിക്കില്ലെന്ന തരത്തിൽ വളച്ചൊടിക്കുകയാണെന്നും മനേജർ പറഞ്ഞു.

ഷെയിൻ നിഗമിനെ പുതിയ ചിത്രങ്ങളിൽ സഹകരിപ്പിക്കേണ്ടെന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനം അറിഞ്ഞിട്ടില്ലെന്നും ഇദ്ദേഹം പറയുന്നു. സംഘടനയിൽ നിന്ന് ഔദ്യോഗികമായി യാതൊരു അറിയിപ്പും കിട്ടിയിട്ടില്ല. വാർത്തകളിൽ നിന്നാണ് ഇക്കാര്യം അറിഞ്ഞത്. അതേപ്പറ്റി ഒന്നുമറിയില്ലെന്നും മനേജർ പറയുന്നുണ്ട്.

ഇത് നീചമായ കുറ്റകൃത്യം! കണ്ണില്‍ ചോരയില്ലാത്ത ക്രൂരത,രൂക്ഷമായി പ്രതികരിച്ച് താരങ്ങൾ

ചിത്രത്തിനായി 15 ദിവസത്തെ ഡേറ്റാണ് നൽകിയിരിക്കുന്നത്. ആവശ്യത്തിലധികം ഷോട്ടുകൾ ചിത്രത്തിനായി ചെയ്തിട്ടുണ്ട്. ഒരു ഷോർട്ടു പോലും കുറച്ച ഷെയിൻ ചെയ്തിട്ടില്ല. ചിത്രം ഭംഗിയായി പൂർത്തിയാക്കണമെന്നുള്ള ഉദ്യേശമല്ല സംവിധായകനും അണിയറ പ്രവർത്തകർക്കുമുളളത്. പഴയ പ്രശ്നങ്ങളുടെ തുടർച്ചയായി ഷെയ്നെ മനപ്പൂർവ്വം അസ്വസ്ഥപ്പെടുത്താനുള്ള ശ്രമങ്ങളാണ് അവരുടെ ഭാഗത്തുനിന്നുണ്ടാകുന്നത്.

ഷെയിനും വെയിൽ സംവിധായകനുമായ തമ്മിൽ അടുത്ത സൗഹൃദമായിരുന്നു . എന്നാൽ ജോബി ജോർജ് പ്രശ്നങ്ങൾക്ക് പിന്നാലെ ഇരുവരും മാനസികമായി അകലുകയായിരുന്ന. സെറ്റിൽ പലപ്പോഴും ഷെയിനെതിരെ അനാവശ്യപ്രശ്നങ്ങൾ ഉണ്ടാക്കുമായിരുന്നു. പറഞ്ഞ സമയത്തിനുള്ളിൽ ഷൂട്ടിങ് നീട്ടി കൊണ്ടു പോകുക. നന്നായി ചെയ്താലും ശരിയായില്ലെന്ന് പറഞ്ഞ് റീ ടേക്ക് എടുക്കുക. സെറ്റിൽ അനാവശ്യ പ്രശ്നമുണ്ടാക്കുക ഇതൊല്ലാം പതിവായിരുന്നു.

ഒരുപാട് വൈകാരികത നിറഞ്ഞ കഥാപാത്രത്തെയാണ് വെയിലിൽ ഷെയിൻ ഇവതരിപ്പിക്കുന്നത്. സന്തോഷവും സമാധാനവും ഇല്ലാതെ, അഭിനയിക്കാൻ കഴിയാത്ത സാഹചര്യത്തിൽ നിന്നാണ് ഷെയിൻ ഇന്നലെ മടങ്ങി പോയത്.അത് അവർ പറയുംപോലെ സെറ്റിൽ നിന്ന് ഇറങ്ങിപ്പോന്നതല്ല. ഷെയിന്‍ പോയതിന് ശേഷം എന്താണ് അവിടെ സംഭവിച്ചത് എന്ന് തനിയ്ക്ക് അറിയില്ലെന്നും മൈക്കിൾ മനോരമ ഡോട്കോമിനോട് പറഞ്ഞു.

English summary
actor shane nigam manager says about veyil movie issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more