For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'റിവ്യു ആണത്രേ, ഭൂതകാലത്തെ വരെ വലിച്ച് കീറി, ചൊറി കുത്തിയിരിക്കുന്നവർ റിവ്യു ഇടുന്നത് ശരിയല്ല'; ഷെയ്ൻ‌ നി​ഗം!

  |

  മലയാളികൾക്ക് ഏറെ പരിചിതനാണ് നടൻ ഷെയ്ൻ നി​ഗം. അകാലത്തിൽ വിടപറഞ്ഞ നടൻ അബിയുടെ മകനായ ഷെയ്ൻ നി​ഗത്തിന് ചുരുങ്ങിയ കാലത്തിനുള്ളിൽ ശ്രദ്ധേയമായ വേഷങ്ങളിലൂടെ ആരാധക പ്രീതി നേടാൻ കഴിഞ്ഞു.

  വളരെ ചെറുപ്പം മുതൽ അഭിനയം, ഡാൻസ് എന്നിവയിൽ ഷെയ്ൻ സജീവമായിരുന്നു. ഒരു കാലത്ത് ഏഷ്യാനെറ്റിൽ ഹിറ്റായി ഓടികൊണ്ടിരുന്ന ഹലോ കുട്ടിച്ചാത്തൻ സീരിയലിൽ ഷെയ്നും ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ശേഷമാണ് താന്തോന്നി എന്ന പൃഥ്വിരാജ് സിനിമയിൽ ബാലതാരമായി അഭിനയിച്ചത്.

  നടന്‍ റോഷനുമായി അപ്രതീക്ഷിതമായിട്ടുണ്ടായ ചുംബന രംഗമാണ്; പുതിയ സിനിമയെ കുറിച്ച് ബോളിവുഡ് നടി ഷെഫാലി ഷാ

  പിന്നീട് അൻവർ എന്ന സിനിമയിലും അഭിനയിച്ചു. പിന്നീട് 2013ൽ അന്നയും റസൂലും എന്ന സിനിമയിൽ ചെറിയ നെ​ഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെയാണ് ഷെയ്നിലെ നടനെ സിനിമാ ലോകവും പ്രേക്ഷകരും തിരിച്ചറിഞ്ഞ് തുടങ്ങിയത്. പിന്നീട് അച്ഛനേക്കാൾ ഉയരത്തിലേക്ക് ഷെയ്ൻ വളർന്നു.

  അതിന്റെ ഭാ​ഗമായി കിസ്മത്ത്, കുംബളങി നൈറ്റ്സ്, ഇഷ്ക്, ഭൂതകാലം തുടങ്ങി നിരവധി സിനിമകളും ഷെയ്നിന്റെ ജീവിതത്തിൽ സംഭവിച്ചു. ഇപ്പോൾ ബെർമുഡ എന്ന സിനിമയാണ് ഷെയ്നിന്റേതായി റിലീസിന് തയ്യാറെടുക്കുന്നത്.

  വിജയ് യേശുദാസിന്റെ ഗേള്‍ഫ്രണ്ടാണോ? വിവാഹമോചനത്തിന് ശേഷമുള്ള താരത്തിന്റെ ചിത്രം കണ്ട് ആരാധകരുടെ ചോദ്യം

  അതിന്റെ പ്രമോഷൻ തിരക്കുകളിലാണ് താരം. ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ബര്‍മുഡ. ഷെയ്‍ന്‍ നിഗം, വിനയ് ഫോര്‍ട് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നത്. നടൻ മോഹൻലാല്‍ ചിത്രത്തിനായി പാടിയ പാട്ട് ഹിറ്റായി മാറിയിരുന്നു.

  നേരത്തെ ടി.കെ രാജീവ് കുമാറിന്റെ കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന ചിത്രത്തിലും മോഹൻലാൽ പാടിയിരുന്നു. ഹൈപ്പർ ആക്റ്റീവ് ബ്രെയിൻ ഉള്ള ഒരാളാണ് ചിത്രത്തിൽ ഷെയിൻ അവതരിപ്പിക്കുന്ന കഥാപാത്രം.

  പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ബർമുഡ. ചിത്രം ആഗസ്റ്റ് മാസം 19ന് തിയേറ്ററുകളിൽ എത്തും. കോമഡി എന്റെർടെയ്നർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് ബർമുഡ.

  ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജന്‍ സുദര്‍ശന്‍, ദിനേശ് പണിക്കര്‍, കോട്ടയം നസീര്‍, ശ്രീകാന്ത് മുരളി, നന്ദു, നിരഞ്‍ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

  സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി ഇന്ത്യൻ സിനിമാ ​ഗാലറിക്ക് നൽകിയ അഭിമുഖത്തിൽ ഷെയ്ൻ നി​ഗം പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.

  ചുമ്മ ചൊറി കുത്തിയിരിക്കുന്നവർ റിവ്യു ഇട്ട് സിനിമയ്ക്ക് നെ​ഗറ്റീവ് പബ്ലിസിറ്റി നൽകുന്നുവെന്നാണ് ഷെയ്ൻ പറയുന്നത്. 'ഞാൻ ഉല്ലാസം ഇറങ്ങിയ സമയത്ത് ഇത്തരത്തിൽ ഡീ​ഗ്രേഡിങ് നടത്തുന്ന ഒരാൾക്ക് എതിരെ പ്രതികരിച്ചിരുന്നു.'

  'ഉല്ലാസം റിലീസായശേഷം ഒരു സംഭവമുണ്ടായി. സിനിമയുടെ റിലീസ് ദിവസം ഞാൻ റിവ്യു അടിച്ച് നോക്കിയപ്പോൾ ഒരാൾ‌ ഉല്ലാസത്തെ കുറിച്ച് മോശമായി ഡീ​ഗ്രേഡ് ചെയ്ത് റിവ്യുവിട്ട് ഞാൻ കണ്ടിരുന്നു. ഇയാൾ മുമ്പ് ഭൂതകാലം സിനിമയെ വരെ വലിച്ചുകീറിയിരുന്നു.'

  'അന്ന് മുതൽ ശ്രദ്ധിക്കുന്നുണ്ട്. അതുകൊണ്ടാണ് ഉല്ലാസത്തെ ഡീ​ഗ്രേഡ് ചെയ്ത് റിവ്യു ഇട്ടപ്പോൾ പ്രതികരിച്ചത്. ഈ റിവ്യു ഇടുന്നവർക്ക് ഒന്നും നഷ്ടപ്പെടാനില്ലല്ലോ.'

  'നമ്മുടെ കാത്തിരിപ്പും അധ്വാനവുമാണല്ലോ തിയേറ്ററിലെത്തുന്ന ഓരോ സിനിമയും. അപ്പോഴാണ് ഒരു ഫോണോ, ഡിഎസ്എൽആറോ വെച്ചുകൊണ്ട് ഇത്തരക്കാർ ഇങ്ങനെ അതിനെ കുറിച്ച് വീഡിയോ ഇടുന്നത്.'

  'ഒന്നും ചെയ്യാത്തവർ അല്ലെങ്കിൽ ചുമ്മ ചൊറിയും കുത്തിയിരിക്കുന്നവരെല്ലാം ഇങ്ങനെ പോയി റിവ്യു ഇടാൻ തുടങ്ങിയാൽ എങ്ങനെ ശരിയാകും. ഒരാളല്ല ഇതുപോലെ കുറേപ്പേരുണ്ട്. എന്നാൽ പിന്നെ അവനൊരെണ്ണം ചെയ്ത് കാണിച്ച ശേഷം വിമർശിക്കാൻ വരണം.'

  'ഇവർക്കൊക്കെ ഫണ്ടിന്റെ പരിപാടിയാണ്. ഇവനൊക്കെ പൈസ കൊടുത്താൻ റിവ്യു മാറ്റി പറയും. ഇവനെങ്ങനെയാണെന്ന് അറിയില്ല. പക്ഷെ അതുപോലത്തെ ഒരു വിഭാ​ഗമുണ്ട്.'

  'പൈസ വാങ്ങി റിവ്യു ചെയ്യുന്നവരുണ്ട്. ഇവർ ഒരു വൈറസാണ്. ഉല്ലാസത്തിനെ വളരെ മോശമായി ടാർ​ഗെറ്റ് ചെയ്ത് അടിച്ചപോലെ എനിക്ക് തോന്നി' ഷെയ്ൻ നി​ഗം പറഞ്ഞു.

  Read more about: shane nigam
  English summary
  actor Shane Nigam reacted about movie degrading, video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X