For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'കൂട്ടുകാരനൊപ്പം പോയപ്പോൾ വെറുതെ പങ്കെടുത്തതാണ്, അമ്മയും പെങ്ങമ്മാരുമാണ് ബെസ്റ്റ് ഫ്രണ്ട്സ്'; ഷെയ്ൻ നി​ഗം

  |

  കണ്ട് മടുത്ത പ്രേത സീനുകളില്ലാത്ത അന്തസുള്ള ഹൊറർ ചിത്രമെന്നാണ് കഴിഞ്ഞ ​ദിവസം ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവ്വിൽ പുറത്തിറങ്ങിയ ഭൂതകാലം എന്ന സിനിമയെ കുറിച്ച് സിനിമാപ്രേമികൾ അഭിപ്രായപ്പെടുന്നത്. ഷെയ്ൻ നി​ഗം, രേവതി, സെജു കുറുപ്പ് തുടങ്ങിയവരാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമയ്ക്കും ഷെയ്ൻ നി​ഗം, രേവതി എന്നിവരുടെ അഭിനയത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഭൂതകാലം വെറുമൊരു ഹൊറർ സിനിമയല്ല കാഴ്ചക്കാരനെ പതുക്കെ അവരുടെ ഭൂതകാലത്തിന്റെ ഉള്ളിലേക്ക് വലിച്ച് കൊണ്ട് പോയി ചിന്തിപ്പിക്കുന്ന ഒന്നാണ്.

  Also Read: 'ശിവൻ പൊലീസ് കസ്റ്റഡിയിൽ, കരഞ്ഞ് തളർന്ന് അഞ്ജു, കുറ്റപ്പെടുത്തി സാവിത്രി'; ഇതൊന്നും കാണാൻ വയ്യെന്ന് ആരാധകർ!

  ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ടവർ നമ്മളോട് മിണ്ടാതെ, തമാശ പറയാതെ, കെട്ടിപ്പിടിക്കാതെ, നമ്മളെ കേൾക്കാതെ വരുമ്പോഴുള്ള ഓരോരുത്തരുടേയും അവസ്ഥ തന്നെയാണ് സിനിമയിലെ കഥാപാത്രങ്ങൾക്കും ഉണ്ടാകുന്നത്. കടന്നുപോകുന്ന അവസ്ഥ മിഥ്യയോ
  യാഥാർത്ഥ്യമോ എന്ന് അവസാനം വരെ മനസിലാക്കാനാവാത്ത വിധം മുൾമുനയിൽ നിർത്തുന്ന അഭിനയമാണ് ഷെയ്നും രേവതിയും കാഴ്ചവെച്ചിരിക്കുന്നത്. സിനിമ റിലീസ് ചെയ്തപ്പോൾ മുതൽ ഷെയ്നിനെ തേടി അഭിനന്ദന പ്രവാഹമാണ്. ചിത്രത്തിലേക്കായി ഒരു ​ഗാനത്തിന് ഷെയ്ൻ സം​ഗീതം നൽകുകയും ആലപിക്കുകയും ചെയ്തിട്ടുണ്ട്. ‌‌

  Also Read: 'ഞാൻ തനിച്ചല്ലെന്നും ബലഹീനയല്ലെന്നും ഇതെന്നെ ഓർമിപ്പിക്കുന്നു'; വീഡിയോയുമായി അമൃത സുരേഷ്!

  രാഹുൽ സദാശിവനാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. ഷെയ്‍ൻ നിഗം നിർമിച്ച ചിത്രം എന്ന പ്രത്യേകതയും ഭൂതകാലത്തിനുണ്ട്. ഷെയ്‍ൻ നിഗത്തിന്റെ മാതാവ് സുനില ഹബീബ്, സംവിധായകൻ അൻവർ റഷീദിന്റെ ഭാര്യ തെരേസ റാണി എന്നിവർ ചേർന്നാണ് നിർമാണത്തിൽ പങ്കാളികളായിരിക്കുന്നത്. ഷെയ്ൻ നിഗം ഫിലിംസിന്റെ ബാനറിലാണ് നിർമാണം. ഷെയ്‍ൻ നിഗമാണ് ചിത്രത്തിന്റെ സംഗീത സംവിധായകനും. വരാനിരിക്കുന്ന സിനിമയുടെ വിശേഷങ്ങളും ഭൂതകാലം സിനിമയുടെ വിശേഷങ്ങളും പങ്കുവെച്ചിരിക്കുകയാണ് റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ. കഥ കേട്ടപ്പോൾ‌ എനിക്ക് റിലേറ്റ് ചെയ്യാൻ പറ്റിയിരുന്നു. അതുകൊണ്ടാണ് ഭൂതകാലം ചെയ്തത്. പിന്നെ ലോക്ക് ഡൗൺ, കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചെയ്യാൻ പറ്റുന്ന സിനിമയായിരുന്നു. സം​ഗീത സംവിധാനമൊന്നും വിചാരിച്ചിരുന്നതല്ല.

  വീട്ടിൽ തന്നെയായിരുന്ന കാലത്ത് വെറുതെ ചെയ്തതാണ്. അത് സിനിമയുടെ അണിയറപ്രവർത്തകർക്ക് അയച്ച് കൊടുത്തപ്പോൾ അവരാണ് അത് സിനിമയിലേക്ക് ഉപയോ​ഗിക്കാമെന്ന് പറഞ്ഞത്. അമൃത ടിവിയിലെ റിയാലിറ്റി ഷോയിൽ മത്സരാർഥിയാകണം സെലക്ഷൻ കിട്ടണം എന്ന് കരുതി പോയതല്ല. അയൽപക്കകാരൻ പോയപ്പോൾ ഞാനും ഒപ്പം പോയി. ആറാം ക്ലാസിലായിരുന്നു അന്ന് ഞാൻ. എന്തെങ്കിലും പാടാൻ വേണ്ടി ആ പാട്ട് പാടി. ഞാൻ ആരോടും പറഞ്ഞിട്ടൊന്നുമില്ലായിരുന്നു. വീഡിയോ വൈറലായ ശേഷമാണ് നിരവധി പേർ അറിഞ്ഞതും അതേ കുറിച്ച് ചോദിക്കാൻ തുടങ്ങിയതും. ഡിപ്രഷൻസ് വരുമ്പോൾ ദൈവത്തോട് അടുത്തിരിക്കാനാണ് ശ്രമിക്കാറുള്ളത്. പരമാവധി വീട്ടിൽ തന്നെ ഇരിക്കും. ഉമ്മച്ചിയും പെങ്ങമ്മാരുമാണ് അടുത്ത സുഹൃത്തുക്കൾ. അവരോടാണ് സിനിമയെ കുറിച്ച് പോലും ആദ്യം സംസാരിക്കുന്നത്.

  Mohanlal to sing a song for Shane nigam movie

  2019ൽ റിലീസ് ചെയ്ത വലിയ പെരുന്നാണ് ഏറ്റവും അവസാനം ഷെയ്ൻ അഭിനയിച്ച് റിലീസിനെത്തിയത്. പിന്നീട് വന്ന ചിത്രമാണ് ഭൂതകാലം. ഇനി വെയിൽ, ഉല്ലാസം, കുർബ്ബാനി, ബർമുഡ തുടങ്ങിയവയാണ് ഷെയ്നിന്റേതായി റിലീസിനെത്താനുള്ള സിനിമ. ശരത്താണ് വെയിൽ സംവിധാനം ചെയ്യുന്നത്. ഷൈൻ ടോം ചാക്കോയാണ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഉല്ലാസം ഫെബ്രുവരി അവസാനത്തോടെ റിലീസിനെത്തിയേക്കും. ഒരു വർഷം മുമ്പ് ഏറ്റവും കൂടുതൽ വാർത്തകളിൽ നിറഞ്ഞ സിനിമ കൂടിയായിരുന്നു വെയിൽ. ഗുഡ് വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് ആണ് ചിത്രം നിർമ്മിക്കുന്നത്. ഷാസ് മുഹമ്മദാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. വെയിലി'ലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത് പ്രദീപ് കുമാർ ആണ്.

  Read more about: shane nigam
  English summary
  Actor Shane Nigam reveals the truth behind his viral reality show video
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X