ഇത് ഷെയിന്‍ നിഗമാണോ? പുതിയ ലുക്ക് കണ്ടാല്‍ ആരാണെങ്കിലും ഇത് തന്നെ ചോദിക്കും! എന്തൊരു മാറ്റമാണിത്
ദിവസങ്ങളായി ഷെയിന്‍ നിഗം വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ഷെയിന്‍ നായകനാവുന്ന വെയില്‍ എന്ന സിനിമയുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്‌നങ്ങള്‍ തുടങ്ങിയത്. നിര്‍മാതാവ് ജോബി ജോര്‍ജ് തനിക്കെതിരെ വധഭീഷണി മുഴക്കിയെന്ന ആരോപണവുമായിട്ടാണ് താരം ആദ്യമെത്തിയത്. പിന്നീട് ഫെഫ്ക അടക്കമുള്ള സംഘടനകള്‍ ഇടപ്പെട്ട് പ്രശ്‌നം പരിഹരിച്ചെങ്കിലും വീണ്ടും സിനിമയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ തലപൊക്കി.
വെയില്‍ സിനിമയുടെ ലുക്കിന് വിരുദ്ധമായി ഷെയിന്‍ മുടി മുറിച്ചെന്ന പേരിലായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. ഇപ്പോഴിതാ പുതിയ ഗെറ്റപ്പിലെത്തി താരം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. മുടിയും താടിയുമെല്ലാം വെട്ടി തിരിച്ചറിയാന്‍ പോലും പറ്റാത്ത ലുക്കിലുള്ള ഷെയിന്റെ ചില ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. തലയുടെ മുകള്‍ വശത്ത് മാത്രം മുടി വെച്ച് ബാക്കിയെല്ലാം മൊട്ടയടിച്ചിരിക്കുകയാണ് താരം.

ഒറ്റ നോട്ടത്തില്‍ ഇത് ഷെയിന്‍ നിഗം തന്നെയാണോ എന്ന സംശയം ചിത്രം കണ്ടാല്‍ തോന്നും. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന താരത്തിന്റെ ചിത്രത്തിന് താഴെ രസകരമായ ട്രോളുകളും കളിയാക്കാലുകളും നിറയുകയാണ്. വെയില്‍ സിനിമയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഷെയിന് സിനിമയില്‍ നിന്നും വിലക്ക് വരാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ജോബി ജോര്‍ജ് പ്രൊഡ്യൂസേഴ്‌സ് അസേസിയേഷന് കീഴില്‍ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തില്‍ ഷെയിനെ പുതിയ സിനിമകളിലൊന്നും അഭിനയിപ്പിക്കേണ്ട എന്ന തീരുമാനം വന്നതായിട്ടും വാര്‍ത്ത ഉണ്ടായിരുന്നു.


Click it and Unblock the Notifications