For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മാനേജർ ഇല്ല, പകരം എപ്പോഴും കൂടെ സഞ്ചരിക്കുന്നത് ഉമ്മ'; അപൂർവമായ സൗഹൃദത്തെ കുറിച്ച് ഷെയ്ൻ നി​ഗം!

  |

  മലയാള സിനിമയിലെ പ്രതിഭയുള്ള കലാകാരനാണ് നടൻ ഷെയ്ൻ നി​ഗം. താരത്തിന്റെ ഏറ്റവും പുതിയ റിലീസ് വെയിൽ എന്ന സിനിമയാണ്. ചിത്രം ദിവസങ്ങൾക്ക് മുമ്പാണ് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. ഗുഡ്‍വിൽ എൻറർടെയ്‍ൻമെൻറ്‍സിൻറെ ബാനറിൽ ജോബി ജോർജ് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൻറെ രചനയും സംവിധാനവും നവാഗതനായ ശരത്ത് ആണ് നിർവഹിച്ചത്. ഷൈൻ ടോം ചാക്കോ മറ്റൊരു പ്രധാന കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.

  Actor Shane Nigam, Actor Shane Nigam films, Actor Shane Nigam news, Shane Nigam family, നടൻ ഷെയ്ൻ നിഗം, നടൻ ഷെയ്ൻ നിഗം ചിത്രങ്ങൾ, നടൻ ഷെയ്ൻ നിഗം വാർത്തകൾ, ഷെയ്ൻ നിഗം കുടുംബം

  ഷാസ് മുഹമ്മദ് ആണ് ഛായാഗ്രഹണം നിർവഹിച്ചത്. ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷം ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിം​ഗ് നേരത്തെ പൂർത്തിയായിരുന്നു. ഷെയ്ൻ നിഗവും നിർമ്മാതാവ് ജോബി ജോർജും തമ്മിലുണ്ടായ തർക്കത്തെത്തുടർന്ന് നിരവധി തവണ വാർത്തകളിൽ ഇടംപിടിച്ച ചിത്രമാണിത്. ഷെയ്ൻ നിഗത്തിന്റെ വിലക്കിലേക്ക് വരെ എത്തിയ തർക്കങ്ങൾ ചലച്ചിത്ര സംഘടനകളുടെ നേതൃത്വത്തിൽ നടന്ന ചർച്ചകളിൽ പരിഹരിക്കപ്പെടുകയായിരുന്നു.

  'നിന്റെ സ്വാഭാവത്തിന് വിവാഹം കഴിക്കാതിരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞവരുണ്ട്'; അനുഭവം പറഞ്ഞ് നടി ​ഗൗരി കൃഷ്ണൻ!

  വെയിലിന് മുമ്പ് ഭൂതകാലം എന്ന സിനിമയാണ് ഷെയ്നിന്റേതായി റിലീസിനെത്തിയത്. രണ്ട് വർഷത്തിനിപ്പുറമാണ് ഒരു ഷെയ്ൻ നിഗം ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യപ്പെടുന്നത്. 2019ലെ ക്രിസ്‍മസ് റിലീസായി എത്തിയ വലിയ പെരുന്നാള് ആയിരുന്നു ഷെയ്‍നിൻറെ അവസാന തിയറ്റർ റിലീസ്. ജീവിതത്തിലെ പല സന്ദർഭങ്ങളിലൂടെയും സാഹചര്യങ്ങളിലൂടെയും കടന്ന് പോകുന്ന അമ്മയുടെയും രണ്ട് ആൺമക്കളുടെയും കഥയാണ് ചിത്രം പറയുന്നത്. ജയിംസ് എലിയ, ശ്രീരേഖ, സോന ഒളിക്കൽ, മെറിൻ ജോസ്, ഇമ്രാൻ, സുധി കോപ്പ, ഗീതി സംഗീതിക, അനന്തു തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

  'കോട്ടയം കുഞ്ഞച്ചനിലെ മദ്യപിച്ചുള്ള സീൻ മമ്മൂക്ക ഒറ്റ ടേക്കിൽ‌ പെർഫക്ടാക്കി, അദ്ദേഹം അഴിഞ്ഞാടിയ സീനായിരുന്നു'

  ഈ ചിത്രത്തിലെ പ്രകടനത്തിന് ശ്രീരേഖയ്ക്ക് മികച്ച സഹനടിക്കുള്ള സംസ്ഥാന പുരസ്‍കാരം ലഭിച്ചിരുന്നു. മറ്റ് നടന്മാർക്കുള്ളപോലെ തന്റെ സിനിമാ കാര്യങ്ങൾ നോക്കാൻ മാനേജറിനെ ഷെയ്ൻ കൂടെ കൊണ്ടുനടക്കുന്നില്ല. പകരം താരത്തിന്റെ അമ്മയാണ് എപ്പോഴും ഷെയ്നിനൊപ്പം ഉള്ളത്. അതിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ ഷെയ്ൻ നി​ഗം. 'എനിക്ക് മാനേജറൊന്നുമില്ല. ഉമ്മച്ചിയെ കൊണ്ട് നടക്കുന്നത് മാനേജറായിട്ടില്ല. എന്റെ എല്ലാ കാര്യങ്ങളും പറയാൻ എനിക്ക് ഏറ്റവും കംഫർട്ട് ഉമ്മച്ചിയാണ്. ഉമ്മിച്ചി കൂടെയുള്ളപ്പോൾ ധൈര്യമാണ്. അതുകൊണ്ടാണ് എല്ലായിടത്ത് പോകുമ്പോഴും ഉമ്മച്ചിയെ കൊണ്ടുപോകുന്നത്. എന്നെ അടുത്തറിയാവുന്നതും ഉമ്മച്ചിക്കാണ്. ഉമ്മച്ചി കൂടെയുള്ളപ്പോൾ സമാധാനമാണ്' ഷെയ്ൻ നി​ഗം പറയുന്നു.

  Recommended Video

  ദേഷ്യം കാരണം ഉണ്ടായ നഷ്ട്ടങ്ങൾ ? അച്ചടക്കം ഇല്ലായ്മ, Shane Nigam Interview | FilmiBeat Malayalam

  'അടുത്ത ജന്മത്തിൽ ആൺകുട്ടിയായി ജനിച്ചാൽ മതി, പുഷ്പ സിനിമയാണ് ആ ചിന്ത ഉണ്ടാക്കിയത്'; രശ്മിക മന്ദാന!

  Read more about: shane nigam
  English summary
  Actor Shane Nigam talks openly about his friendship with his mother
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X