കരിയറിലുണ്ടായ വീഴ്ചയ്ക്ക് കാരണം, ഞാനങ്ങനെ ചെയ്യരുതായിരുന്നു, ബ്രേക്കെടുത്തപ്പോൾ: ശങ്കർ

റൊമാന്റ്ക് ഹീറോയായി തരം​ഗം സൃഷ്ടിച്ച നടനാണ് ശങ്കർ‌. ഒരു കാലത്ത് താരമൂല്യത്തിൽ മോഹൻലാലും മമ്മൂട്ടിക്കും മുകളിൽ നിന്ന നടൻ. തമിഴിലും പ്രിയപ്പെട്ട നടനായിരുന്നു ശങ്കർ. എന്നാൽ അധികകാലം ശങ്കറിന്റെ താരമൂല്യം നിലനിന്നില്ല. നടന്റെ കരിയറിലുണ്ടായ വീഴ്ച പലപ്പോഴും ചർച്ചയാകാറുണ്ട്. ഒരേ തരത്തിലുള്ള കഥാപാത്രങ്ങളാണ് ശങ്കർ കൂടുതലും ചെയ്തിട്ടുള്ളത്. തന്റെ കരിയറിലെ കയറ്റിറക്കങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണിപ്പോൾ ശങ്കർ. ബിഹെെന്റ്വുഡ്സ് ടിവിയുമായുള്ള അഭിമുഖത്തിലാണ് നടൻ മനസ് തുറന്നത്.

പതിനഞ്ച് വർഷത്തിനുള്ളിൽ മലയാളത്തിൽ 200 സിനിമകൾ ഞാൻ ചെയ്തു. പക്ഷെ അങ്ങനെ ചെയ്യരുത്. കാരണം ആളുകൾക്ക് കണ്ട് മടുക്കും. അക്കാലത്തെ ടോപ് സ്റ്റാറുകൾ ഒരു വർഷം ആറോ എട്ടോ പടങ്ങൾ ചെയ്യും. പക്ഷെ മലയാളത്തിൽ അങ്ങനെയല്ല. ദിവസവും ഷൂട്ടിം​ഗായിരിക്കും.നിർത്താം എന്ന് ഒരു സമയത്ത് ഞാൻ ചിന്തിച്ചു. മൂന്ന് നാല് വർഷം ​ഗ്യാപ്പെടുത്തു. തിരിച്ച് വന്ന് മൂന്ന് സിനിമ ചെയ്തു. ഞാൻ വിചാരിച്ച വിജയം ആ സിനിമകൾക്കുണ്ടായില്ല.

Actor Shankar

ബ്രേക്ക് എടുത്തതിന് കാരണം ഒന്നും ചെയ്യാനില്ലായിരുന്നു എന്നതാണ്. ജീവിതം എന്നൊന്നില്ലേ. എല്ലാ ദിവസവും ഷൂട്ടിം​ഗ്. രാവിലെ പോയി രാത്രി തിരിച്ച് വരും. പിന്നെയും അത് ആവർത്തിക്കും. പടങ്ങൾ വന്ന് കൊണ്ടേയിരിക്കും. ബ്രേക്ക് എടുത്ത സമയത്ത് ഒരു സിനിമ സംവിധാനം ചെയ്യാനുള്ള തീരുമാനമെടുത്തു. ആ സമയത്ത് സുരേഷ് ​ഗോപി സൂപ്പർസ്റ്റാറായി വന്ന് കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തെ വെച്ച് സിനിമ ചെയ്യാൻ ധാരണയായി. ഷൂട്ട് തുടങ്ങുന്നതിന് ഒരാഴ്ച മുമ്പ് ഞാൻ ഒരു സിനിമ കണ്ടു. ഒരുപാട് സീനുകൾക്ക് ഈ കഥയുമായി സാമ്യമുണ്ടായിരുന്നു.

അങ്ങനെ ആ കഥ മാറ്റി വേറൊരു കഥ തയ്യാറാക്കി. എന്നാൽ അത് വർ‌ക്കൗട്ടായില്ല. അങ്ങനെ ആ പ്രൊജക്ട് ഡ്രോപ്പ് ചെയ്തു. അങ്ങനെയാണ് തിരിച്ച് അഭിനയിക്കാൻ വന്നത്. വീഴ്ചകളിൽ തനിക്ക് വിഷമമില്ലെന്നും ശങ്കർ പറയുന്നുണ്ട്. രണ്ട് സെൻസേഷണൽ ഹിറ്റുകളിലൂടെയാണ് ഞാൻ വന്നത്. ഭാ​ഗ്യമെന്നൊന്നുണ്ട്. ഇപ്പോൾ തനിക്കലുകൂല സമയമല്ലെന്ന് കരുതുന്നെന്നും ശങ്കർ വ്യക്തമാക്കി.

Actor Shankar

മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ ഞാനാണ് ഡബ് ചെയ്തതെങ്കിലും ഒരുപാട് സിനിമകൾ വന്നതോടെ എനിക്ക് ഡബ്ബ് ചെയ്യാൻ പറ്റാതായി. ഡബ്ബിം​ഗിന് ചെന്നെെയിലേക്ക് വരണം. അപ്പോൾ സിനിമകൾ ഇവിടെ ബ്രേക്ക് ആകും. അതോടെ ഡബ് മറ്റൊരാൾ ചെ്യതു. ഇതും കരിയറിൽ വലിയ തെറ്റായിരുന്നെന്നും ശങ്കർ പറയുന്നു. എന്റെ മാനേജരുടെ അനാസ്ഥയാണ് കരിയറിനെ ബാധിച്ചതെന്ന് സംസാരമുണ്ടായിരുന്നു. പക്ഷെ അത് ഞാൻ വിശ്വസിക്കുന്നില്ലെന്നും ശങ്കർ പറയുന്നു.

ശങ്കറിനെ പോലെ കരിയറിൽ വീഴ്ച സംഭവിച്ച നടൻമാർ മലയാളത്തിലുണ്ട്. ശങ്കറുണ്ടാക്കിയ അതേ തരം​ഗം ആവർത്തിച്ച നടനായിരുന്നു റഹ്മാൻ. എന്നാൽ പിന്നീട് റഹ്മാനും മാർക്കറ്റ് കുറഞ്ഞു. തമിഴിൽ നടൻ അരവിന്ദ് സ്വാമിയും റൊമാന്റിക് ഹീറോ ഇമേജിൽ തരം​ഗമായ നടനാണ് പിന്നീട് അരവിന്ദ് സ്വാമിയും സിനിമകളിൽ നിന്ന് അകന്നു. നടൻ അബ്ബാസിനെ സിനിമകളിൽ കണ്ടിട്ട് ഏറെക്കാലമായി. 90 കളിൽ വൻ ആരാധക വൃന്ദമുണ്ടാക്കിയ അബ്ബാസ് പിന്നീട് പതിയെ സിനിമാ ലോകത്ത് നിന്നും അകന്നു. കരിയറിലുണ്ടായ വീഴ്ചയെക്കുറിച്ച് അബ്ബാസ് തുറന്ന് സംസാരിച്ചിട്ടുണ്ട്. ഇന്ന് വിദേശത്താണ് അബ്ബാസ് താമസിക്കുന്നത്.

More from Filmibeat

Read more about: shankar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X