twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിധിച്ചതൊന്ന്, കിട്ടിയത് മറ്റൊന്ന്; നടന്‍ ശങ്കറിന്റെ വാക്കുകളിങ്ങനെ

    By Maneesha IK
    |

    ഒരു കാലത്ത് മലയാള സിനിമകളില്‍ നായക വേഷങ്ങളില്‍ തിളങ്ങി നിന്ന നടനാണ് ശങ്കര്‍. എണ്‍പതുകളിലും തൊണ്ണൂറുകളുടെ തുടക്കത്തിലും തിളങ്ങി നിന്ന അദ്ദേഹം മലയാള സിനിമയിലെ അക്കാലത്തെ പ്രമുഖ റൊമാന്റിക് നായകന്‍ ആയിരുന്നു. അക്കാലത്തെ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്നു നടന്‍, ഇന്ന് മലയാള സിനിമയില്‍ അത്ര സജീവമല്ലെങ്കിലും സിനിമ പ്രേമികളുടെ മനസ്സില്‍ ശങ്കറിനുള്ള സ്ഥാനം പഴയതുപോലെ തന്നെയുണ്ട്.

    മലയാളത്തിലും തമിഴിലുമായി ഇരുനൂറോളം ചിത്രങ്ങളില്‍ ശങ്കര്‍ അഭിനയിച്ചു. റൊമാന്റിക് ചിത്രമെന്ന എക്കാലത്തും വിശേഷിപ്പിക്കുന്ന 'മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍' എന്ന സിനിമയിലൂടെയെന്നാണ് ശങ്കര്‍ മലയാള സിനിമയിലെത്തുന്നത്. അതിനു മുന്‍പ് 'രപഞ്ജരത്തില്‍'അതിഥി വേഷം ചെയ്തു. അക്കാലത്തെ ശങ്കര്‍-മേനക ജോഡി മലയാള സിനിമകളുടെ വിജയ ഫോര്‍മുലയായി മാറുകയും ചെയ്തു. അദ്ദേഹത്തിന്റെ ആദ്യ തമിഴ് സിനിമയായ 'ഒരു താളൈ രാഗം' സൂപ്പര്‍ഹിറ്റുകളില്‍ ഒന്നായി മാറി.

    എണ്‍പതുകളിലെ ഹിറ്റ് നായകന്‍ എന്ന വേഷത്തില്‍ നിന്ന് അദ്ദേഹം നിര്‍മ്മാതാവിന്റെ റോളിലും വെളളിത്തിരയിലെത്തി. സംവിധായകനായ സിബി മലയിന്റെ 'ചേക്കേറാനൊരു ചില്ല' എന്ന ചിത്രമാണ് ശങ്കര്‍ ആദ്യമായി നിര്‍മ്മിച്ചത്. ഒരേ സമയം നായകനായും നിര്‍മ്മാതാവായും ശങ്കര്‍ തിളങ്ങിയ ചിത്രമാണിത്.

    അഭിനയ ലോകത്ത് നാല്പത്തിരണ്ടു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ നടന്‍ നീണ്ട ഇടവേളക്ക് ശേഷം ടെലിവിഷന് സീരിയലുകളിലും സിനിമകളിലും അഭിനയിച്ചു. പൃഥ്വിരാജ് അഭിനയിച്ച 'ഭ്രമം'എന്ന ചിത്രം ആണ് താരം അവസാനം അഭിനയിച്ച ചിത്രം.

    സിനിമ ലോകത്തെ തന്റെ വളര്ച്ചയെക്കുറിച്ച് പറയുമ്പോള്‍ ആഗ്രഹിച്ച കാര്യങ്ങള്‍ പലതും നടന്നില്ലെന്ന് നടന്‍ ശങ്കര്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞു. നടന്റെ വാക്കുകളിങ്ങനെ,

    നായകനായി സിനിമകളില്‍ എത്തിയ കാലത്ത് കിട്ടിയ വേഷങ്ങളെല്ലാം റൊമാന്റിക് ഹീറോ ആയിരുന്നു. അതില്‍ നിന്ന് വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആഗ്രഹിച്ചെങ്കിലും അതൊന്നും വിജയിച്ചില്ല.

    കിഴക്കുണരും പക്ഷി, അഭിമന്യു എന്ന ചിത്രങ്ങളില്‍ നെഗറ്റീവ് റോളുകള്‍ കിട്ടിയെങ്കിലും അതില്‍ സംതൃപ്തി കിട്ടിയില്ല. പലപ്പോഴും ഒരു റോളില്‍ തന്നെ ഒതുങ്ങി കൂടേണ്ടി വന്നിട്ടുണ്ട്, ശങ്കര്‍ പറഞ്ഞു.

    അന്നത്തെയും ഇന്നത്തെയും വ്യത്യാസം

    അന്ന്‌ റൊമാന്റിക് ഹീറോ ആയി സിനിമകളില്‍ തിളങ്ങി. എപ്പോഴും ഒരു വേഷത്തില്‍ തന്നെ തുടര്‍ന്നു കൊണ്ടിരുന്നു. എന്നാലിന്ന് കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുമ്പോള്‍ നോക്കുന്നത് സീരിയസ് ആയ വേഷങ്ങളാണെന്ന് ശങ്കര്‍ പറഞ്ഞു.

    നടനില്‍ നിന്ന സംവിധായകന്റെ റോളിലേക്ക്

    പൃഥ്വിരാജ് മമ്ത മോഹന്‍ദാസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തിയ ഭ്രമം എന്ന ചിത്രത്തിലാണ് ശങ്കര്‍ അവസാനമായി അഭിനയിച്ചത്. അഭിനയത്തിനോടൊപ്പം തന്നെ സിനിമ നിര്‍മ്മാണത്തിലൂടെയും മലയാള സിനിമയില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലായിരുന്നു താരം. ശങ്കര്‍ നിഷാ സാരം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന എഴുത്തോല എന്ന ചിത്രമാണ് ശങ്കറിന്റേതായി ഇപ്പോള്‍ നിര്‍മ്മാണത്തിലുള്ളത്. മലയാള സിനിമയില്‍ കൂടുതല്‍ സജീവമാകാനുള്ള തയ്യാറെടുപ്പിനിടയിലാണ് താരം.

    Shankar
    rr

    മീ ടു ആരോപണങ്ങളിലെ അഭിപ്രായം

    അടുത്തിടെ ഒരു അഭിമുഖത്തില്‍ ശങ്കര്‍ ചില കാര്യങ്ങള്‍ തുറന്നു പറഞ്ഞു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെക്കുറിച്ചും മീ ടു ആരോപണം ഉന്നയിക്കപ്പെട്ട നിര്‍മാതാവ് വിജയ് ബാബുവിനെക്കുറിച്ചും ശങ്കര്‍ തുറന്നു പറയുന്നു. ദിലീപ് നിരപരാധിയാണെന്നാണ് ശങ്കര്‍ പറഞ്ഞത്.

    'സിനിമയില്‍ ഇന്ന് മാത്രമല്ല പണ്ടും പൊളിറ്റിക്സ് ഉണ്ട്. പക്ഷെ ഒരു വ്യത്യാസം അന്ന് സോഷ്യല്‍ മീഡിയ ഇല്ല. രണ്ട് മാഗസിനുകള്‍ മാത്രമാണുള്ളത്. ഇന്ന് സോഷ്യല്‍ മീഡിയ അങ്ങനെയല്ല. ഒരു ചെറിയ വാര്‍ത്ത പോലും വലുതാക്കി മാറ്റും. നടിയെ ആക്രമിച്ച കേസില്‍ ഇപ്പോഴും അതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. വിജയ് ബാബു ആയാലും ദിലീപ് ആയാലും അവര്‍ ആരും കുറ്റക്കാരാണെന്ന് തെളിഞ്ഞിട്ടില്ല. ഒന്നും തെളിയാതെ അതിനെ പറ്റി പറഞ്ഞിട്ട് കാര്യമില്ലന്ന്',ശങ്കര്‍ പറഞ്ഞു.

    Read more about: shankar
    English summary
    rrr
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X