പൃഥ്വിരാജിന്‌റെ സിനിമയായതുകൊണ്ട് സന്തോഷം തോന്നി, മലയാളത്തിലേക്കുളള തിരിച്ചുവരവിനെ കുറിച്ച് ശങ്കര്‍

By Midhun Raj

നായകവേഷങ്ങളിലൂടെ ഒരുകാലത്ത് മലയാളത്തില്‍ തിളങ്ങിയ താരമാണ് ശങ്കര്‍. 1980കളിലാണ് മലയാളത്തിലെ താരമൂല്യം കൂടിയ താരങ്ങളില്‍ ഒരാളായി ശങ്കര്‍ മുന്നേറിയത്. മലയാളത്തിന് പുറമെ തമിഴ് സിനിമകളില്‍ അഭിനയിച്ചും താരം പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരുന്നു. നായകറോളുകള്‍ക്ക് പുറമെ സഹനടനായും വില്ലന്‍ വേഷങ്ങളിലും അഭിനയിച്ചു ശങ്കര്‍. മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പെടെയുളള സൂപ്പര്‍താരങ്ങള്‍ക്കും യുവതാരങ്ങള്‍ക്കുമൊപ്പം എല്ലാം അഭിനയിച്ചിരുന്നു നടന്‍.

നടി ഇനിയയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍, കാണാം

അതേസമയം ഒരിടവേളയ്ക്ക് ശേഷം പൃഥ്വിരാജ് സുകുമാരന്‍ നായകനായ ഭ്രമം എന്ന ചിത്രത്തിലൂടെയാണ് ശങ്കര്‍ എത്തുന്നത്. സിനിമയില്‍ പ്രാധാന്യമുളള ഒരു കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിക്കുന്നത്. ആയുഷ്മാന്‍ ഖുറാനയുടെ ബോളിവുഡ് ചിത്രം അന്ധാദുന്‍റെ റീമേക്കാണ് ഭ്രമം. പൃഥ്വിരാജിനും ശങ്കറിനും പുറമെ ഉണ്ണി മുകുന്ദനും സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

അതേസമയം പൃഥ്വിരാജ് ചിത്രത്തില്‍

അതേസമയം പൃഥ്വിരാജ് ചിത്രത്തില്‍ അഭിനയിക്കാനുണ്ടായ കാരണം ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ശങ്കര്‍ പറഞ്ഞിരുന്നു. മലയാളത്തിലേക്ക് വീണ്ടും വിളിച്ചപ്പോള്‍ വല്ലാത്ത സന്തോഷം തോന്നിയെന്ന് ശങ്കര്‍ പറയുന്നു. ഇപ്പോള്‍ എന്നെ വീണ്ടും മലയാളത്തിലേക്ക് വിളിച്ചപ്പോള്‍ എനിക്ക് വല്ലാത്ത സന്തോഷം തോന്നി. ഒന്നാമത് പൃഥ്വിരാജിന്‌റെ സിനിമ ഇപ്പോള്‍ എല്ലാവിധത്തിലും എടുത്തുനോക്കിയാല്‍ മലയാളത്തിലെ ടാലന്റഡ് ആക്ടറാണ് പൃഥ്വിരാജ്.

എല്ലാ മേഖലയിലും കഴിവ്

എല്ലാ മേഖലയിലും കഴിവ് തെളിയിച്ചുകൊണ്ടിരിക്കുന്നു. എന്നെ ഈ സിനിമയിലേക്ക് വിളിച്ചപ്പോള്‍ കോവിഡ് സമയമായതുകൊണ്ട് എനിക്ക് തന്നെ ടെന്ഷനായിരുന്നു വരാന്‍ പറ്റുമോ ഇല്ലയോ എന്നുളളത്. ഫ്‌ളൈറ്റ് ഇല്ല, ആകെയുളള ഒരു ഫ്‌ളൈറ്റ് മാത്രം. അങ്ങനെയുളള ടെന്‍ഷന്‍ ആയിരുന്നു മനസ്സ് മുഴുവന്‍.

പിന്നെ ഈ സിനിമ ഒരു കാരണവശാലും

പിന്നെ ഈ സിനിമ ഒരു കാരണവശാലും മിസ് ചെയ്യരുതെന്നും എന്റെ മനസിലുണ്ടായിരുന്നു. ഇപ്പോള്‍ സിനിമയുടെ ചിത്രീകരണം കഴിഞ്ഞു. തീര്‍ച്ചയായിട്ടും നല്ലൊരു വേഷമാണ് ഞാന്‍ ചെയ്തത്. അതില്‍ ഒരു സ്‌പെഷ്യല്‍ അപ്പിയറന്‍സ് ആണ്. പടത്തിന്‌റെ തുടക്കത്തില്‍ വരുന്ന നല്ലൊരു ക്യാരക്ടര്‍ ആണ് എന്റെത്.

ഞാന്‍ ആക്ടര്‍ ആയിട്ട് തന്നെയാണ്

ഞാന്‍ ആക്ടര്‍ ആയിട്ട് തന്നെയാണ് ഈ സിനിമയില്‍ അഭിനയിക്കുന്നത്. ഞാനിപ്പോള്‍ ഒരു സിനിമയില്‍ അഭിനയിച്ചിട്ട് മൂന്ന് നാല് വര്‍ഷം കഴിഞ്ഞു. കുറെ നാളത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചുവരുമ്പോള്‍ എനിക്ക് എന്റെതായ രീതിയില്‍ പ്രാധാന്യമുളള ഒരു വേഷം തന്നെയാണ് കിട്ടിയത്, അതില്‍ തികച്ചും സന്തോഷമുണ്ട്. അഭിമുഖത്തില്‍ ശങ്കര്‍ പറഞ്ഞു.

അതേസമയം മലയാളത്തിലും തമിഴിലുമായി

അതേസമയം മലയാളത്തിലും തമിഴിലുമായി 150തിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുളള താരമാണ് ശങ്കര്‍. നാല് പതിറ്റാണ്ടിലധികമായി സിനിമയിലുളള താരമാണ് നടന്‍. മോഹന്‍ലാലിനൊപ്പവും നിരവധി സിനിമകളില്‍ അഭിനയിച്ചിരുന്നു ശങ്കര്‍. മോഹന്‍ലാല്‍-റോഷന്‍ ആന്‍ഡ്രൂസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഇവിടം സ്വര്‍ഗമാണ് എന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ ശങ്കര്‍ എത്തിയിരുന്നു. നായക വേഷങ്ങള്‍ക്ക് പുറമെ സഹനടനായുളള റോളുകളിലും ശങ്കര്‍ തന്‌റെ കരിയറില്‍ കൂടുതല്‍ അഭിനയിച്ചു.

Read more about: shankar prithviraj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X