'എനിക്ക് ഇഷ്ടപ്പെട്ട നായിക മേനക തന്നെ, ഒരോ സീൻ ചെയ്യുമ്പോഴും മേന​കയും ഞാനും നല്ല അണ്ടർസ്റ്റാന്റിങായിരുന്നു'

എൺപതുകളിലെ യുവതികളുടെ പ്രണയനായകന്മാരിൽ ഏറ്റവും മുന്നിൽ നിന്നിരുന്ന നടന്മാരിൽ ഒരാളായിരുന്നു നടൻ ശങ്കർ. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ കടന്ന് വന്ന് എൺപത് കാലഘട്ടങ്ങളിൽ മലയാള സിനിമയിൽ ഒരു പൂക്കാലം തീർത്ത പ്രണയ നായകൻ. ഒരു കാലത്ത് അദ്ദേഹത്തിനുണ്ടായിരുന്ന ലേഡി ഫാൻസ് വേറെ ആർക്കും ഉണ്ടായിരുന്നില്ല. അന്നത്തെ കാമുക സങ്കൽപ്പങ്ങളിൽ ഇന്നത്തെ സിക്സ് പാക്ക് താരങ്ങൾ ഒരുതരം അമൂൽ കുട്ടന്മാരായിരുന്നു.

ഇന്നത്തെ മധ്യവയസ്കയായ അന്നത്തെ കുമാരിമാരുടെ ഉറക്കം നഷ്ടപ്പെടുത്തിയ സ്വപ്നകാമുകനായിരുന്നു ശങ്കർ. ഒരു പക്ഷെ സത്യൻ-ഷീല, പ്രേം നസീർ-ശാരദ പോലെ ശങ്കർ-മേനക ജോഡികളും ഓർമ്മിക്കപ്പെടുന്ന ചരിത്രമാണ്. ഒരിടവേളക്ക് ശേഷം ശങ്കർ തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും പ്രേക്ഷകർ സ്വീകരിച്ചില്ല എന്നതാണ് സത്യം.

Shankar  Menaka

ഇപ്പോഴിതാ ശങ്കറിന്റെ ഏറ്റവും പുതിയ സിനിമ എഴുത്തോല റിലീസിന് തയ്യാറെടുക്കുകയാണ്. മുപ്പത്തിയാറ് വർഷത്തെ ഇടവേളയ്ക്കുശേഷം ശങ്കർ നിർമ്മിച്ച ചിത്രം എഴുത്തോലക്ക് ഇതിനോടകം നിരവധി അം​ഗീകാരങ്ങൾ ലഭിച്ച് കഴിഞ്ഞു. ലണ്ടൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച പുതുമുഖ സംവിധായകനും മികച്ച ഫീച്ചർ ഫിലിമിനുമുള്ള അവാർഡുകൾ സിനിമയ്ക്ക് ലഭിച്ചു.

ഓഷ്യോ എന്റർടൈൻമെന്റ്സിൻ്റെ ബാനറിൽ ടി.ശങ്കർ, സതീഷ് ഷേണായി എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിൻ്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് നവാഗതനായ സുരേഷ് ഉണ്ണികൃഷ്ണനാണ്. ചിത്രത്തിൽ നിഷാ സാരം​ഗാണ് പ്രധാനവേഷം ചെയ്തിരിക്കുന്നത്. രണ്ട് കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ചിത്രം മാറുന്ന വിദ്യാഭ്യാസ സംവിധാനവും, പാഠ്യരീതിയെപ്പറ്റിയുമാണ് പറയുന്നത്.

നിഷാ സാരംഗിനെ കൂടാതെ ശങ്കർ, ഹേമന്ത് മേനോൻ, കൃഷ്ണപ്രസാദ്, ജയകൃഷ്ണൻ എന്നിവരും ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്. ഇപ്പോഴിതാ സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി മൂവി വേൾഡ് മീഡിയ ​ഗ്ലോബലിന് ശങ്കർ നൽകിയ അഭിമുഖമാണ് ശ്രദ്ധിക്കപ്പെടുന്നത്. തനിക്ക് ഇഷ്ടപ്പെട്ട നായിക മേനക തന്നെയാണ് എന്നാണ് ശങ്കർ പറയുന്നത്. എനിക്ക് ഇഷ്ടപ്പെട്ട നായിക മേനക തന്നെയാണ്.

അതിന് കാരണം എന്താണെന്ന് വെച്ചാൽ ഞങ്ങൾ അഭിനയിക്കുന്ന എല്ലാ സിനിമകളും സക്സസ് ആയിരുന്നു. സക്സസാണല്ലോ ഇതിന്റെയൊക്കെ എല്ലാം. അതുപോലെ ഒരോ സീൻ ചെയ്യുമ്പോഴും മേന​കയും ഞാനും നല്ല അണ്ടർസ്റ്റാന്റിങായിരുന്നു. എനിക്ക് കുറേക്കൂടി റിലേറ്റ് ചെയ്യാൻ പറ്റുന്ന ഒരു ആക്ടറസുമായിരുന്നു. മേനകയ്ക്കൊപ്പം ഒരുപാട് സിനിമകളിൽ അഭിനയിച്ചു.

Shankar  Menaka

എന്നെ കാണാൻ സെറ്റിൽ വന്ന് വന്നാണ് സുരേഷ് മേനകെ സ്നേഹിക്കുന്നതും അവർ പ്രണയത്തിലാകുന്നതും. അവരുടെ പ്രണയം എനിക്ക് അറിയാമായിരുന്നു. മേനക ഒരു ഫാമിലി ഓറിയന്റഡ് ​ഗേളാണ്. അതുകൊണ്ട് തന്നെ അച്ഛനും അമ്മയുമെല്ലാം സെറ്റിൽ വരുമായിരുന്നു. പിന്നെയാണ് പൂച്ചക്കൊരു മൂക്കൂത്തിയിൽ സുരേഷും സൈൻ ചെയ്യുന്നത്. മഞ്ഞിൽ‌ വിരിഞ്ഞ പൂക്കളിൽ ഞാൻ കാണിച്ച ഒരോ മാനറിസവും ഫാസിൽക്ക അഭിനയിച്ച് കാണിച്ച് തരും.

ആ സ്കൂളിലൂടെ വന്നതുകൊണ്ട് ഒരുപാട് എക്സ്പീരിയൻസുണ്ടായി എന്നാണ് പഴയ സിനിമാ അനുഭവങ്ങൾ പങ്കിട്ട് ശങ്കർ പറഞ്ഞത്. 1986ൽ സിബി മലയിൽ സംവിധാനം ചെയ്ത ചേക്കാറാനൊരു ചില്ലയാണ് ശങ്കർ ആദ്യമായി നിർമ്മിച്ച ചിത്രം. ശങ്കർ തന്നെയായിരുന്നു ആ ചിത്രത്തിലെയും നായകൻ. മുമ്പ് ശങ്കർ പണിക്കർ എന്ന പേരിൽ മൂന്ന് ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

More from Filmibeat

Read more about: shankar menaka
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X