സീരിയലിൽ ആ ഭാഗ്യം കിട്ടിയത് എനിക്കായിരുന്നു, തുറന്ന് പറഞ്ഞ് മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരം

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ് ശരൺ പുതുമന. ഇപ്പോൾ മിനിസ്ക്രീനിൽ താരത്തെ അധികം കാണാറില്ല. എന്നാൽ ശരണിന്റെ ശബ്ദം ബിഗ് സക്രീൻ പ്രേക്ഷകർക്ക് സുപരിചിതമാണ്. മിക്ക മൊഴിമാറ്റ ചിത്രങ്ങളിലേയും സൂപ്പർ താരങ്ങൾ ശരണിന്റെ ശബ്ദത്തിലൂടെയാണ് സംസാരിക്കുന്നത്. പത്താം ക്ലാസ് കഴfഞ്ഞ് നിൽക്കുന്ന സമയത്ത് അച്ഛന്റെ ഷോർട് ഫിലിമിലൂടെയാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ എത്തിയത്.

1996 ൽ ദൂരദർശനിലെ വംശം എന്ന പരമ്പരയിലാണ് ആദ്യമായി നായകനാകുന്നത്. പിന്നീട് മുഖ്യധാര ടെലിവിഷൻ ചാനലുകൾ വന്നതോട് കൂടി ശരൺ മിനിസ്ക്രീനിലെ സ്ഥിരം സാന്നിധ്യമാകുകയായിരുന്നു. പ്രമുഖ ചാനലുകളിലെല്ലാം താരം പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോഴും താരത്തിന്റെ പല കഥാപാത്രങ്ങളും മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ടതാണ്.
ഇപ്പോഴിത തന്റെ പുതിയ ലോകത്തെ കുറിച്ച് പങ്കുവെയ്ക്കുകയാണ് താരം. മനോരമ ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് തന്റെ വിശേഷങ്ങൾ പങ്കുവെച്ചത്.

അഭിനയവും ഡബ്ബിങ്ങും

സിരിയൽ അഭിനയത്തോടൊപ്പം തന്നെ ഡബ്ബിങ് മേഖലയിലും ശരൺ സജീവമാണ്. മലയാളത്തിലെ പല ന്യൂജെൻ താരങ്ങൾക്കും തുടക്കകാലത്ത് ശബ്ദം നൽകിയത് താനാണ്. കൂടാതെ മിക്ക മൊഴിമാറ്റ സിനിമകളിലും നയകന്മാർക്ക് ശബ്ദ കൊടുക്കുന്നുമുണ്ട്. ഇപ്പോൾ മിനിസ്ക്രീനിനൊപ്പം സിനിമയിലും അഭിനയിച്ചു തുടങ്ങിയിട്ടുണ്ട്. അഭിമുഖത്തിൽ പറഞ്ഞു,

  അഗ്രഹാരത്തിൽ നിന്ന്

ഞാനും അച്ഛനും അമ്മയും സഹോദരിയും ചേർന്നതായിരുന്നു ആദ്യം ഞങ്ങളുടെ കുടുംബം. പട്ടാമ്പി പുതുമനയായിരുന്നു അച്ഛന്റെ തറവാട്. ജനിച്ചു വളർന്നത് പാലക്കാട് നല്ലേപ്പിള്ളിയുടെ വീട്ടിലാണ്. അതൊരു അഗ്രഹാരത്തിന്റെ ഭാഗമായൊരു വീടായിരുന്നു. നിരനിരയായ വീടുകൾ. മുന്നിൽ കോലം വരച്ച ചെറുവഴികൾ. എപ്പോഴും ഒരു പോസിറ്റീവ് എനർജി നിറയുന്ന ഒരു അന്തരീക്ഷമായിരിക്കും. കൂടാതെ തുറന്ന ഇടങ്ങളാണ് അവിടത്തെ മറ്റൊരു പ്രത്യേകത.

കുടുംബത്തിന്റെ  സുരക്ഷ

2004 ആയിരുന്നു വിവാഹം. ആ വർഷം തന്നെ എറണാകുളത്തേയ്ക്ക് ഞങ്ങൾ ഷിഫ്റ്റ് ചെയ്തു. ഇപ്പോൾ കലൂർ സ്റ്റേഡിയത്തിനു സമീപം ഒരു ഫ്‌ളാറ്റിലാണ് താമസം. ഞാൻ ഷൂട്ടിന് പോകുമ്പോൾ കുടുംബത്തിന്റെ സുരക്ഷിതത്വത്തിന് ഫ്ലാറ്റാണ നല്ലത് എന്ന തിരിച്ചറിവിൽ നിന്നാണ് ഫ്ലാറ്റിലേയ്ക്ക് താമസം മാറിയത്. ഭാര്യ റാണി ഫ്രീലാൻസ് ജേണലിസ്റ്റാണ്. മകൾ ഗൗരി ഉപാസ, എട്ടാം ക്ലാസിൽ പഠിക്കുന്നു. ലോക്ക് ഡൗൺ കാലം ഫ്ലാറ്റിൽ തന്നെയായിരുന്നു. ലോക്ഡൗൺ കഴിയാറായപ്പോഴാണ് വണ്ടി എടുത്തു പുറത്തേക്കൊന്നിറങ്ങിയത്.

ലോക്ക് ഡൗൺ കാലം

എല്ലാവരേയും പോലെ വളരെ ക്രിയേറ്റിവായിട്ടാണ് ലോക്ക് ഡൗൺ കാലം ചെലവഴിച്ചത്, മകൾക്കൊപ്പം നാല് ഷോർട് ഫിലിമുകൾ ചെയ്തു. നാലും മൊബൈലിൽ ചിത്രീകരിച്ചതാണ്. മനോരമ ഡോട് കോമിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കൂടാതെ സിനിമയിലെ അടുത്ത സുഹൃത്തുക്കളുടെ ഓൺലൈൻ കൂട്ടായ്മ വഴി ഒരു ആൽബവും ചിത്രീകരിച്ചു. അത് ഹിറ്റായിരുന്നു.വീണ്ടും ഷൂട്ടിങ് കാലത്തിലേക്ക് എത്താൻ കാത്തിരിക്കുകയാണെന്ന് താരം പറയുന്നു.

More from Filmibeat

Read more about: sharan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X