For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്ഫടികം ജോര്‍ജിനെ തല്ലേണ്ടി വന്ന നിമിഷം; പത്രം സിനിമയുടെ ലൊക്കേഷനില്‍ രാവിലെ മുതല്‍ അടിയായിരുന്നുവെന്ന് താരം

  |

  മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ ശ്രീകൃഷ്ണനായി എന്നും മനസില്‍ കരുതുന്ന നടനാണ് ശരത്ത് ദാസ്. സിനിമയിലും പിന്നീട് സീരിയലുകൡും സജീവമായ ശരത്ത് അടുത്തിടെ സ്വാസിക വിജയ് അവതാരകയാവുന്ന റെഡ് കാര്‍പെറ്റില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. നടി സംഗീതയും ഒപ്പമുണ്ടായിരുന്നു. ഇരുവരോടും രസകരമായ ചോദ്യങ്ങളാണ് സ്വാസിക ചോദിച്ചതും. തന്റെ ഭാര്യയെയും കുടുംബത്തെ കുറിച്ചും തുറന്ന് പറഞ്ഞ ശരത്ത് പത്രം സിനിമയെ കുറിച്ചും സൂചിപ്പിച്ചിരുന്നു.

  സുരേഷ് ഗോപിയും മഞ്ജു വാര്യരും കേന്ദ്രകഥാപാത്രങ്ങളായിട്ടെത്തിയ സിനിമയില്‍ ശ്രദ്ധേയമായൊരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. സിനിമയുടെ ലൊക്കേഷനില്‍ നടന്ന രസകരമായ സംഭവങ്ങളും അത് തിയറ്ററില്‍ കൈയ്യടി നേടി തന്നതിനെ പറ്റിയുമാണ് ശരത്ത് വെളിപ്പെടുത്തുന്നത്.

  'പത്രം സിനിമയില്‍ ഇബ്‌നു എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. മറക്കാന്‍ പറ്റാത്ത സിനിമയാണത്. 1999 ലായിരുന്നു. എന്റെ കൊമേഴ്ഷ്യല്‍ ഹിറ്റ് എന്ന് പറയാവുന്ന ആദ്യത്തെ ചിത്രമായിരുന്നു അത്. സ്ഫടികം ജോര്‍ജ് ചേട്ടന്റെ ഓപ്പോസിറ്റ് നിന്നാണ് അന്നത്തെ ഫൈറ്റ് സീന്‍. അന്ന് ടെക്‌നോപാര്‍ക്ക് ഇത്രയും ആയിട്ടില്ല. ജോഷി സാര്‍ അവിടെ നൂറോളം വാഹനങ്ങള്‍ വാടകയ്ക്ക് എടുത്തിട്ടാണ് എയര്‍പോര്‍ട്ട് പോലെ ആക്കുന്നത്. രാവിലെ മുതല്‍ തന്നെ നമ്മള്‍ തല്ല് കൊള്ളുകയാണ്. പക്ഷേ സ്ഫടികം ജോര്‍ജ് ചേട്ടനെ പോലെ ഒരാളുടെ മുന്നില്‍ കത്തി ഉയര്‍ത്തി കാണിക്കുന്നത് കാണുമ്പോള്‍ തിയറ്ററില്‍ ആളുകള്‍ കൈയ്യടിച്ചു. അത് കണ്ടപ്പോഴാണ് ശരിക്കും സന്തോഷമായത്.

  അതേ സമയം ഇപ്പോഴും തന്നെ കൃഷ്ണനായി കാണുന്ന ആളുകള്‍ ഉണ്ടെന്നാണ് ശരത്ത് പറയുന്നത്. കൃഷ്ണനെ ഓര്‍ക്കുമ്പോള്‍ എന്റെ രൂപം മനസിലേക്ക് വരുമെന്നാണ് പലരും പറയാറുള്ളത്. ശ്രീകൃഷ്ണനെ കാണുമ്പോള്‍ ശരത്തിനെ ഓര്‍ക്കുന്നു എന്ന് പറഞ്ഞ് കേള്‍ക്കുന്നത് തന്നെ വലിയ ഇഷ്ടമാണ്. ദൈവത്തെ ഇഷ്ടമില്ലാത്തവര്‍ ആരുമില്ലല്ലോ എന്നായിരുന്നു താരം ചോദിക്കുന്നത്. ഒപ്പം തന്റെ കുടുംബത്തെ കുറിച്ചുള്ള വിശേഷങ്ങളും സ്വാസികയുടെ ചോദ്യത്തിന് മറുപടിയായി നടന്‍ പറഞ്ഞു.

  കല്യാണം കഴിഞ്ഞ് 10 വര്‍ഷത്തിന് ശേഷമാണ് ഫാമിലിയായി ഒരു ട്രിപ്പ് പോവുന്നത്. ആദ്യത്തെ 2 വര്‍ഷം കഴിഞ്ഞപ്പോള്‍ ഒരു കുട്ടിയായി. പിന്നെ രണ്ടാമത്തെയാളും ജനിച്ചു. ഭാര്യ വര്‍ക്കിംഗാണ്. ഒരു ഹോസ്പിറ്റലില്‍ സീനിയര്‍ ഓഡിയോളജിസ്റ്റാണ്. ഞങ്ങളൊരുമിച്ച് ആദ്യമായി സ്പെയിനിലേക്കാണ് പോയത്. ഫുട്ബോളില്‍ ഭയങ്കര ക്രേസായത് കൊണ്ട് ഭാര്യയ്ക്ക് മെസിയെ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് സ്പെയിനിലേക്ക് പോയത്. ഞങ്ങള്‍ ടിക്കറ്റൊക്കെ ബുക്ക് ചെയ്ത് അദ്ദേഹത്തിന്റെ കളി കണ്ടിട്ടാണ് തിരിച്ച് വന്നത്.

  മോഹൻലാൽ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടനായി മാറിയതിന് കാരണം; ഇരുവര്‍ പുറത്തിറങ്ങിയിട്ട് 25 വർഷം

  വര്‍ഷത്തിലൊരിക്കല്‍ ഇതുപോലെ ഒരു ട്രിപ്പ് പോണമെന്നാണ് പറയാറുള്ളത്. ഭാര്യയ്ക്ക് സ്‌പോര്‍ട്‌സിനോടാണ് കൂടുതല്‍ താല്‍പര്യമെന്നാണ് ശരത്ത് പറയുന്നത്. വിരാട് കോലി നല്ല ഇഷ്ടമാണ്. അതുകൊണ്ട് ബാംഗ്ലൂരില്‍ പോയി മാച്ച് കണ്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ശരത്ത് അഭിനയിച്ച സീരിയലിന് വ്യാപകമായ വിമര്‍ശനങ്ങളും ട്രോളുകളും കിട്ടിയിരുന്നു. അതേ കുറിച്ചും നടന്‍ പ്രതികരിച്ചു. 'ഭ്രമണം എന്ന സീരിയല്‍ ചെയ്യുമ്പോഴാണ് കൂടുതല്‍ ട്രോളുകള്‍ ലഭിച്ചത്.

  ഭര്‍ത്താവിന്റെ വീട്ടിലേക്കാണ് കെട്ടിച്ച് വിടുന്നത്; അത് ലോജിക്കല്‍ അല്ല, മക്കളുടെ വിവാഹത്തെ കുറിച്ച് കിടിലം

  ആള് കൂടിയപ്പോൾ പ്രണവിനെ ഓടിച്ചുവിടുന്ന ചാക്കോച്ചൻ. വീഡിയോ വൈറൽ | FilmiBeat Malayalam

  താന്‍ അവതരിപ്പിച്ച ശ്രീകൃഷ്ണന്റെ വേഷം അംഗീകരിച്ചത് പോലെ കഥാപാത്രങ്ങളിലെ നെഗറ്റീവ് പറയാനുള്ള അവകാശവും പ്രേക്ഷകര്‍ക്കുണ്ടെന്നാണ് ശരത്തിന്റെ നിലപാട്. പക്ഷേ ഈ കാര്യത്തില്‍ അതിന്റെ ലെവല്‍ ഇത്തിരി കൂടിപോയി എന്നേയുള്ളൂ. ആദ്യത്തെ ഒരാഴ്ച വല്ലാത്ത അവസ്ഥയായി പോയി. ട്രോളുകള്‍ കിട്ടുന്നരെല്ലാം അതൊക്കെ അയച്ച് തന്നിരുന്നു. ഇനി എന്ത് വന്നാലും താന്‍ സ്ട്രോംഗ് ആയിരിക്കുമെന്നാണ് താരം പറയുന്നത്. 1994 ലാണ് ശരത് ദാസ് സിനിമയിലേക്ക് എത്തുന്നത്. സ്വയം എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. ശേഷം എന്ന് സ്വന്തം ജാനിക്കുട്ടി എന്ന സിനിമയിലൂടെ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു. പത്രം എന്ന സിനിമയിലെ ഇബ്‌നു എന്ന കഥാപാത്രമാണ് ശരത്തിന് ഏറെയും ആരാധകരെ നേടി കൊടുത്തത്. പിന്നീടിങ്ങോട്ട് ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങള്‍ സിനിമയില്‍ ചെയ്‌തെങ്കിലും സീരിയലുകളിലൂടെയാണ് കൂടുതല്‍ ജനപ്രീതി ലഭിച്ചത്. നടന്‍ എന്നതിലുപരി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് കൂടിയാണ് താരം.

  Read more about: actor
  English summary
  Actor Sharath Das Opens Up About His Experiences On Pathram Movie Location
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X