കലിപ്പന്റെ കാന്താരി: നടന്‍ ഷാരീഖ് ഇനി മുതല്‍ സിനിമ നടന്‍! ആദ്യ സിനിമ ഉടന്‍ വരുമെന്ന് താരം
ടിക് ടോക് വലിയ തരംഗമാണ് കേരളത്തില്‍ ഉണ്ടാക്കിയിരിക്കുന്നത്. കൊച്ച് കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ അതില്‍ സിനിമാ താരങ്ങളുമെല്ലാം ടിക് ടോക് വീഡിയോകളിലൂടെ ശ്രദ്ധേയരായവരാണ്. ഇവരൊക്കെ സിനിമയിലേക്ക് കൂടി എത്തുന്നു എന്നുള്ള വാര്‍ത്തകളാണ് അടുത്തിടെ പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. അതില്‍ നടന്‍ ഷാരീകും ഉണ്ട്.

കലിപ്പന്റെ കാന്താരി എന്ന ഷോര്‍ട്ട് വീഡിയോകളിലൂടെ ശ്രദ്ധേയനായ ഷാരീക് സിനിമയിലേക്ക് അഭിനയിക്കാന്‍ ഒരുങ്ങുകയാണ്. ഫേസ്ബുക്കിലൂടെ ലൈവിലെത്തിയാണ് താരം ഇക്കാര്യം പറഞ്ഞിരിക്കുന്നത്. സിനിമയുടെ പേരും ഫസ്റ്റ് ലുക്കും നവംബര്‍ പത്താം തീയ്യതി പുറത്ത് വരുമെന്നും ഇത്രയും കാലം സപ്പോര്‍ട്ട് ചെയ്തവര്‍ ഇനിയും പിന്തുണ നല്‍കണെന്നാണ് ഷാരീക് പറയുന്നത്.
എന്റെ ആഗ്രഹവും സ്വപ്‌നവുമാണ് സിനിമ. ആദ്യ സിനിമയാണ് അതിന് നിങ്ങളെല്ലാവരും അനുഗ്രഹിക്കണമെന്നും താരം പറയുന്നു. അടുത്ത മാസം ഈ സിനിമയുടെ ഷൂട്ടിങ് ആരംഭിക്കുകയാണ്. നവാഗതനായ കബീര്‍ ആണ് സംവിധാനം. സിനിമയുടെ ഇതിവൃത്തമെന്താണെന്നുള്ളതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ വരുമെന്നാണ് സംവിധായകന്‍ പറയുന്നത്. വിഷ്ണുപ്രിയ ആണ് നായിക.


Click it and Unblock the Notifications











