സായി ഷൂട്ടിങ്ങിനിടെ ഷര്‍വാനന്ദിനെ വേദനിപ്പിച്ചു! സത്യത്തിൽ അന്ന് കൊൽക്കത്തയിൽ ഉണ്ടായത് മറ്റൊന്ന്
ഷൂട്ടിങ്ങിനിടെ നടനോട് സായ് പല്ലവി മോശമായി പെരുമാറി എന്നുളള വാർത്ത വന്നിരുന്നു
അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ സിനിമ ലോകത്തേയ്ക്ക് കടന്നു വന്ന താരമാണ് സായി പല്ലവി. പ്രേമത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ സായി പല്ലവി പിന്നീട് തെന്നിന്ത്യയിലെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു. മലയാളത്തിലേതു പോലെ തമിഴിലും തെലുങ്കിലും ഒരു മാസ് ഓഡിയൻസിനെ സൃഷ്ടിക്കാൻ സായി പല്ലവിക്ക് സാധിച്ചു.
വളരെ പെട്ടന്നായിരുന്നു തെന്നിന്ത്യൻ സിനിമ ലോകത്തിലേയ്ക്കുള്ള സായി പല്ലവിയുടെ വളർച്ച. സ്വാഭാവിക അഭിനയവും ഡാൻസുമാണ് സായി പല്ലവി എന്ന നടിയെ എല്ലാവർക്കും പ്രിയങ്കരിയാക്കിയത്. കഴിഞ്ഞ കുറച്ചു നാളുകളായി താരത്തിന്റെ പെരുമാറ്റത്തിനെ കുറിച്ച് പലതരത്തിലുളള കഥകൾ പ്രചരിക്കുന്നുണ്ട്. അതിനെ കുറിച്ചുളള വെളിപ്പെടുത്തലുമായി നടൻ ഷർവാനന്ദി രംഗത്തെത്തിയിട്ടുണ്ട്.

സഹിക്കാൻ കഴിയില്ല
സായ് പല്ലവിയുടെ സ്വഭാവം സഹിക്കാൻ കഴിയില്ലെന്ന് തെലുങ്കിലെ പല നടന്മാരും വ്യക്തമാക്കി എന്ന് തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. തെലുങ്കിലെ പ്രമുഖ നടൻ നാനി, നടൻ നാഗശൗര്യ, ഷർവാനന്ദി എന്നിവരാണ് താരത്തിന്റെ പെരുമാറ്റത്തെ കുറിച്ച് പരാതി ഉന്നയിച്ചതത്രേ. ഏറ്റവും ഒടുവിലാണ് ഷർവാനാന്ദിയെ കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചത്.

മോശമായി പെരുമാറി
ഒരു ചിത്രത്തിൽ ഷർവാനന്ദിയുടെ നായികയായി സായ് പല്ലവി എത്തിയിരുന്നു. ചിത്രത്തിന്റെ ചിത്രീകരണം കൊൽക്കത്തയിൽ വച്ചായിരുന്നു. ഇതിനിടെ സായ് നടനോട് മോശമായി പെരുമാറിയെന്നും താരത്തിന്റെ പെരുമാറ്റം തന്നെ വല്ലാതെ വിഷമിപ്പിച്ചുവെന്നും റിപ്പോർട്ടുണ്ടായിരുന്നു.

ഉണ്ടായത് മറ്റൊന്ന്
സായ് പല്ലവി- വിഷയത്തിൽ പുറത്തു വന്ന ആരോപണങ്ങളെ എതിർത്ത് സിനിമയുടെ അണിയറ പ്രവർത്തകരും നടൻ ഷർവാനന്ദിയും രംഗത്തെത്തിയിട്ടുണ്ട്. പുറത്തു വന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നാണ് ഇവരുടെ പ്രതികരണം. എന്നാൽ അന്ന് കൊൽക്കത്തയിൽ സംഭവിച്ചത് മറ്റൊന്നായിരുന്നുവെന്നും ഇവർ വെലിപ്പെടുത്തുന്നുണ്ട്. ഇതോടെ താരത്തിന് നേരെ ഉന്നയിക്കുന്ന വാദം തെറ്റാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

സായ് പല്ലവിയുടെ പെരുമാറ്റം അത്ഭുതപ്പെടുത്തി
അന്ന് കൊൽക്കത്തയിലൽ ഉണ്ടായത് ഇങ്ങനെയായിരുന്നു. ചിത്രത്തിന്റെ പ്രധാനരംഗം ചിത്രീകരിച്ചത് കൊൽക്കത്തയിൽ വച്ചയായിരുന്നു. ആ സമയത്ത് സായ്ക്ക് കഠിനമായ പനി പിടിച്ചിരുന്നു. കൊൽക്കത്തയിലെ രംഗങ്ങൾ സിനിമയിൽ നിന്ന് ഒഴിവാക്കാൻ കഴിയുമായിരുന്നില്ല. അത്രയേറെ പ്രധാനപ്പെട്ട രംഗങ്ങളായിരുന്നു അത്. എന്നാൽ സുഖമില്ലാഞ്ഞിട്ടും ഒരു പരാതിയും കൂടാതെയായിരുന്നു ഷൂട്ടിങ് തീർത്തത്. അവരുടെ ജോലിയോടുള്ള അത്മാർത്ഥത എല്ലാവരേയും അത്ഭുതപ്പെടുത്തിയെന്ന് സിനിമയോ് ചേർന്ന് നിൽക്കുന്ന ഏറ്റവും അടുത്ത വൃത്തങ്ങൾ പറഞ്ഞു.


Click it and Unblock the Notifications











