'പുതുവർഷത്തിൽ പുതിയ ജീവിതത്തിലേക്ക്...'; നടൻ ഷൈൻ ടോം ചാക്കോയുടെ വിവാഹനിശ്ചയം കഴിഞ്ഞു!
നടൻ ഷൈൻ ടോം ചാക്കോയെ മലയാളികൾക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സംവിധാന സഹായിയായി സിനിമയിൽ കരിയർ ആരംഭിച്ച ഷൈൻ ടോം ചാക്കോ ഇന്ന് തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും സിനിമകൾ ചെയ്യുന്നുണ്ട്. മലയാളത്തിൽ ഇപ്പോൾ പുറത്തിറങ്ങുന്ന ഒട്ടുമിക്ക സിനിമകളിലും ഷൈനിന്റെ സാന്നിധ്യമുണ്ട്. പത്ത് വർഷത്തോളം സംവിധാന സഹായിയായി പ്രവർത്തിച്ച ശേഷമാണ് ഷൈനിന് സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയത്.
അങ്ങനെയാണ് കാവ്യ മാധവൻ നായികയായ ഗദ്ദാമയിൽ ശ്രദ്ധേയ വേഷത്തിൽ ഷൈൻ എത്തിയത്. അവിടെ നിന്ന് പിന്നെ തലവര മാറി. തുടരെ തുടരെ സിനിമകൾ ലഭിച്ചു. നായക വേഷം വരെ തേടിയെത്തി. എന്നാൽ ഇതിഹാസയ്ക്ക് ശേഷം ലഹരിമരുന്ന് കേസിൽ ഉൾപ്പെട്ടത് ഷൈനിന് തിരിച്ചടിയായി.

ഇപ്പോഴും ആ കേസ് അവസാനിച്ചിട്ടില്ലെന്നും അന്നുണ്ടായ അറസ്റ്റും ഷൈനിന്റെ ജയിൽ വാസവും എന്നേക്കും ഉണങ്ങത്ത മുറിവായിരിക്കുമെന്നുമാണ് ഷൈനിന്റെ മാതാപിതാക്കൾ അടുത്തിട ഒരു അഭിമുഖത്തിൽ പറഞ്ഞത്. അതേസമയം ഇപ്പോഴിതാ ഷൈൻ പുതുവർഷത്തിൽ പുതിയൊരു ജീവിതത്തിലേക്ക് കടക്കുന്നുവെന്ന വാർത്തയാണ് പുറത്ത് വരുന്നത്.
ഷൈനും പ്രണയിനി തനൂജയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വളരെ ലളിതമായാണ് ഷൈനിന്റെയും തനൂജയുടെയും എൻഗേജ്മെന്റ് നടന്നത്.
പിങ്കും വെള്ളയും കലർന്ന ലഹങ്കയായിരുന്നു തനൂജയുടെ വേഷം വെളുത്ത പാന്റും പിങ്ക് ഷർട്ടുമായിരുന്നു ഷൈനിന്റെ വേഷം. ബന്ധുക്കൾ തനൂജയുടെ കയ്യിൽ ആഭരണം അണിയിക്കുന്നതിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്. ഷൈനിന്റെ കുടുംബത്തെയും പ്രചരിക്കുന്ന വീഡിയോകളിലും ഫോട്ടോകളിലും കാണാം. ഏറെ നാളുകളായി ഷൈനും തനൂജയും പ്രണയത്തിലാണ്.
എല്ലാ ചടങ്ങുകൾക്ക് പോകുമ്പോഴും കുടുംബത്തോടൊപ്പം തനൂജയേയും ഷൈൻ ഒപ്പം കൂട്ടാറുണ്ട്. മാത്രമല്ല തനൂജയ്ക്കൊപ്പമുള്ള നിരവധി പ്രണയാർദ്ര ചിത്രങ്ങൾ ഷൈൻ സോഷ്യൽമീഡിയയിൽ പങ്കിട്ടിട്ടുമുണ്ട്. വിവാഹനിശ്ചത്തിന്റെ ചിത്രങ്ങൾ പുറത്ത് വന്നതോടെ നിരവധി പേരാണ് ഷൈനിനേയും തനൂജയേയും അഭിനന്ദിച്ച് എത്തുന്നത്.

മാത്രമല്ല ചിലർ ഷൈനിന്റെ കഴിഞ്ഞ കാലത്തെ സംഭവങ്ങൾ കൂടി ഉൾപ്പെടുത്തി പരിഹസിച്ചും കമന്റുകൾ പങ്കുവെച്ചിട്ടുണ്ട്. പ്രണയത്തിന് പ്രത്യേക അര്‍ത്ഥം നല്‍കിയവന്‍ എന്ന് പറഞ്ഞാണ് ഷൈനുമായി ചേര്‍ന്ന് നില്‍ക്കുന്ന മൂന്ന് ഫോട്ടോകള്‍ തനു കുറച്ച് നാളുകൾക്ക് മുമ്പ് പങ്കുവെച്ചത്. ഡാന്‍സ് പാര്‍ട്ടി എന്ന സിനിമയുടെ പ്രമോഷനായഇി വന്ന സമയത്താണ് ഷൈന്‍ ടോം ചാക്കോ തന്റെ പ്രണയിനിയെ എല്ലാവര്‍ക്കും ആദ്യമായി പരിചയപ്പെടുത്തിയത്.
തനു എന്ന പേര് മാത്രമാണ് ഷൈന്‍ ടോം ചാക്കോ അന്ന് പറഞ്ഞിരുന്നത്. ഷൈൻ വർഷങ്ങൾക്ക് മുമ്പ് ഒരിക്കൽ വിവാഹിതനായതാണ്. ആ ബന്ധത്തിൽ ഒരു കുഞ്ഞും ഷൈനിനുണ്ട്. വീട്ടുകാർ നിശ്ചയിച്ച് നടത്തിയ വിവാഹമായിരുന്നു അത്. എന്നാൽ ഇരുവരും പിന്നീട് വേർപിരിഞ്ഞു. ഇപ്പോൾ ഷൈനിന്റെ ആദ്യ ഭാര്യയും കുഞ്ഞും വിദേശത്താണ്.
കുഞ്ഞിന്റെ പേര് മാത്രം അടുത്തിടെ ഒരു അഭിമുഖത്തിൽ ഷൈൻ വെളിപ്പെടുത്തിയിരുന്നു. തനു ഒരു മോഡൽ കൂടിയാണ്. നാൽപ്പതുകാരനായ ഷൈൻ ടോം ചാക്കോ ഏറ്റവും അവസാനം പ്രത്യക്ഷപ്പെട്ടത് മമ്മൂട്ടി ചിത്രം കണ്ണൂർ സ്ക്വാഡിലാണ്. 2015 ജനുവരി 30നാണ് ഷൈന്‍ ടോം ചാക്കോയേയും നാല് യുവതികളേയും കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റിൽ വെച്ച് കൊക്കെയ്ന്‍ ഉപയോഗിച്ചതിന് പോലീസ് പിടികൂടിയത്.
കാക്കനാട്ടെ ഫോറന്‍സിക് ലാബില്‍ ആയിരുന്നു ഇവരുടെ രക്ത സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിരുന്നത്. എന്നാല്‍ ഈ പരിശോധനയില്‍ കൊക്കെയ്‌ന്റെ സാന്നിധ്യം കണ്ടെത്താനായിരുന്നില്ലെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. അതിനുശേഷം ചെറിയ പിഴവുകൾ ഷൈനിന്റെ ഭാഗത്ത് നിന്ന് വന്നാൽ പോലും കഞ്ചാവ് എന്നുള്ള പരിഹാസം ഷൈനിന് കേൾക്കേണ്ടി വരാറുണ്ട്.


Click it and Unblock the Notifications