'ഫ്രീഡത്തിന് വേണ്ടിയാണവൾ വീട് വിട്ടുവന്ന് താമസിക്കുന്നത്, അവൾക്ക് നല്ല ക്ഷമയാണ്, ഞാനാണ് ഇഷ്ടം പറഞ്ഞത്'; ഷൈൻ!

അഭിനയമോഹവുമായി പ്ലസ് ടു കഴിഞ്ഞ് നിൽക്കുന്ന ഒരു പയ്യൻ സംവിധായകൻ കമലിന്റെ കൂടെ സംവിധാന സഹായിയായി തുടങ്ങുകയും തുടർന്ന് ആക്ടിങ് കരിയറിൽ പച്ച പിടിച്ച് വരുന്ന കാലത്ത് ലഹരി കേസിൽ ഉൾപ്പെട്ട് കുപ്രസിദ്ധിയാർജിച്ച് ജയിലിലാകുകയും ചെയ്തു. പുറത്തിറങ്ങിയതിനുശേഷം അതുവരെയുണ്ടായിരുന്ന അഭിനയ പ്രകടനങ്ങളിൽ നിന്ന് മാറി അന്യഭാഷകളിൽ അടക്കം നല്ല കഥാപാത്രങ്ങൾ ചെയ്ത് വീണ്ടും സ്ഥാനമുറപ്പിച്ചു. നടൻ ഷൈൻ ടോം ചാക്കോയെ കുറിച്ചാണ് ഇതുവരെ പറഞ്ഞുവന്നത്.

അടുത്ത കാലത്ത് മലയാള സിനിമയിലെ മുൻനിര താരങ്ങളിൽ പ്രേക്ഷകർക്ക് താൽപര്യം തോന്നിയ അഭിനേതാക്കളിൽ ഒരാളാണ് ഷൈൻ ടോം ചാക്കോ. പണിയറിയാവുന്ന സംവിധായകരുടെ കയ്യിൽ കിട്ടിയാൽ ഏറ്റവും പ്രോമിസിംങ്ങായി ഉപയോഗിക്കപ്പെടാൻ സാധിക്കുന്ന അപാര സ്‌ക്രീൻ പ്രസൻസുള്ള നടനെന്നാണ് സിനിമാപ്രേമികൾ ഷൈനിനെ കുറിച്ച് പറയാറുള്ളത്.

Shine Tom Chacko

ഷൈൻ ഇല്ലാത്ത സിനിമകൾ ഇന്ന് വളരെ വിരളമായി മാത്രമെ മലയാളത്തിൽ ഇറങ്ങാറുള്ളു. നായകനായും സഹനടനായും പ്രതിനായകനായുമെല്ലാം അഭിനയിക്കാൻ ഷൈൻ തയ്യാറാണ്. അന്നും ഇന്നും എന്നും ഷൈനിനെ മോഹിപ്പിക്കുന്ന ഒരേയൊരു കാര്യം സിനിമ മാത്രമാണ്. അതേസമയം അടുത്തിടെയായിരുന്നു ഷൈനിന്റെ വിവാഹനിശ്ചയം നടന്നത്. വളരെ ലളിതമായി നടന്ന ചടങ്ങിന്റെ ചിത്രങ്ങൾ ഷൈൻ സോഷ്യൽമീഡിയയിൽ പങ്കിട്ടിരുന്നു.

മോഡല്‍ തനൂജയാണ് വധു. ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വളരെ ലളിതമായാണ് ഷൈനിന്റെയും തനൂജയുടെയും വിവാഹനിശ്ചയം നടന്നത്. സിനിമാ പ്രമോഷനും മറ്റു ചടങ്ങുകൾക്കും കുടുംബത്തോടൊപ്പം തനൂജയെയും ഷൈൻ ഒപ്പം കൂട്ടാറുണ്ട്.

തനൂജയ്ക്കൊപ്പമുള്ള നിരവധി ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കിട്ടിട്ടുമുണ്ട്. ഇപ്പോഴിതാ ഭാവിവധുവിനെ കുറിച്ച് അടുത്തി കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ‌ ഷൈൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. തനൂജ തന്നോട് ഇഷ്ടമാണെന്ന് പറഞ്ഞിട്ടില്ലെന്നും താൻ അങ്ങോട്ട് പോയി ഇഷ്‍ടമാണെന്ന് പറയുകയായിരുന്നുവെന്നുമാണ് ഷൈൻ പറയുന്നത്.

ഭാവി വധുവിൽ ഏറ്റവും ഇഷ്ടപ്പെട്ട ക്വാളിറ്റി എന്താണെന്ന് ചോദിച്ചപ്പോഴാണ് തനൂജയെ കുറിച്ച് ഷൈൻ സംസാരിച്ചത്. 'എന്നോട് അവൾ ഇഷ്ടമാണെന്ന് പറഞ്ഞിട്ടില്ല അതാണ് അവളുടെ ക്വാളിറ്റി. ഇഷ്മാണെന്ന് ഞാനായിരിക്കും പറഞ്ഞിട്ടുണ്ടാവുക. അത് ചിലപ്പോൾ എന്റെ പ്രായം കൊണ്ട് പറഞ്ഞതായിരിക്കും. അവൾ എന്നെക്കാൾ കുറച്ചുകൂടി യങാണ്. ഫ്രീഡത്തിന് വേണ്ടിയാണവൾ വീട് വിട്ടുവന്ന് താമസിക്കുന്നത്.'

Shine Tom Chacko

'അവൾക്ക് കുറച്ച് ഫ്രീഡം വേണ്ട സമയവുമാണല്ലോ ഇത്. അതിന്റെ ഇടയിൽ ഒരിക്കലും ലോക്കാവാൻ അവർ ശ്രമിക്കില്ലല്ലോ. പക്ഷെ ലോക്കാവാനുള്ള സമയം എനിക്ക് അതിക്രമിച്ചതുകൊണ്ടും വീട്ടിൽ നിന്നും പ്രഷർ ഉള്ളതുകൊണ്ടും അങ്ങനെയൊക്കെ സംഭവിച്ചതായിരിക്കാം. പക്ഷെ അവൾ ഇന്നേവരെ എന്നെ ബുദ്ധിമുട്ടിച്ചിട്ടില്ല. ഞങ്ങൾ തമ്മിൽ വഴക്കുണ്ടായാലും നന്നായി ക്ഷമിച്ച് നിൽക്കും. എനിക്ക് തീരെ ക്ഷമയില്ല.'

'സ്പെഷ്യൽ ​ഗിഫ്റ്റുകൾ ഒന്നും ഇതുവരെ കൊടുത്തിട്ടില്ല. ദേഷ്യം തോന്നുമ്പോൾ അത് പ്രകടിപ്പിക്കുന്നത് ഒരു റിലേഷൻഷിപ്പിൽ വളരെ നല്ലതാണ്', എന്നാണ് ഷൈൻ പറയുന്നത്. ഒരിക്കൽ വിവാഹിതനായ വ്യക്തിയാണ് ഷൈൻ. എന്നാൽ കുറച്ച് വർഷങ്ങൾക്കുള്ളിൽ ആ ബന്ധം ഇരുവരും വേർപ്പെടുത്തി. ആ ബന്ധത്തിൽ ഒരു കുഞ്ഞ് ഷൈനിനുണ്ട്.

അവർ വിദേശത്ത് സെറ്റിൽഡാണെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ ഷൈൻ വെളിപ്പെടുത്തിയിരുന്നു. ഈ വർഷം തന്നെ ഷൈനിന്റെയും തനൂജയുടെയും വിവാഹം ഉണ്ടായേക്കും. നടന്റെ രണ്ടാം വിവാഹമാണിത്. നാൽപതുകാരനായ ഷൈൻ ടോം ചാക്കോ ഏറ്റവും അവസാനം പ്രത്യക്ഷപ്പെട്ടത് കമൽ ചിത്രം വിവേകാനന്ദൻ വൈറലാണ് സിനിമയിലാണ്. മലയാളി ഫ്രം ഇന്ത്യ, അയ്യർ കണ്ട ദുബായ് എന്നിവയാണ് പുതിയ പ്രോജക്ടുകൾ.

More from Filmibeat

Read more about: shine tom chacko
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X