'ഇരുപത്തിയഞ്ച് വർഷത്തെ ബന്ധം, കൂടെ ഒരാൾ വന്നെന്ന് കരുതി അനുസരണയൊന്നും എനിക്കില്ല, വലിയ കഥയാണ്'; ഷൈൻ!

ഒരുപാട് നാളുകൾക്ക് ശേഷം ഷൈൻ ടോം ചാക്കോ വ്യത്യസ്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണ് മഹാറാണി. സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയപ്പോൾ‌ വലിയ പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ‌. അടുത്തിടെയായി രോഷം, ​ഗൗരവം ഒക്കെ നിറഞ്ഞ കഥപാത്രങ്ങളാണ് ഷൈൻ ടോം ചാക്കോ ചെയ്തിരുന്നത്.

വ്യത്യസ്തതയുള്ള കഥാപാത്രമാണ് എന്നത് തന്നെയാണ് മഹാറാണിയുടെ ഭാ​ഗമാകാൻ‌ ഷൈനിനെ പ്രേരിപ്പിച്ചതും. ജി. മാർ‌താണ്ഡൻ സംവിധാനം ചെയ്ത സിനിമയിൽ ഷൈന്‍ ടോം ചാക്കോയ്ക്ക് പുറമെ റോഷൻ മാത്യുവാണ് മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്.

ഹരിശ്രീ അശോകൻ, ജോണി ആന്റണി, ജാഫർ ഇടുക്കി, സുജിത് ബാലൻ, കൈലാഷ്, ഗോകുലൻ, അശ്വത് ലാൽ, രഘുനാഥ് പാലേരി, ഗൗരി ഗോപകുമാർ, നിഷ സാരംഗ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. മഹാറാണിയുടെ പ്രമോഷണല്‍ മെറ്റീരിയലുകളും ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

Shine Tom Chacko

സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി ഷൈൻ അഭിമുഖങ്ങളും മറ്റും നൽകുന്ന തിരക്കിലാണ്. അത്തരത്തിൽ വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ഷൈൻ സിനിമയെ കുറിച്ചും പ്രണയത്തെ കുറിച്ചും സംസാരിച്ചു. അടുത്തിടെയായി ഷൈൻ പ്രണയത്തിലാണ്. ആദ്യ വിവാഹബന്ധം തകർന്നശേഷം ബാച്ചിലർ ലൈഫ് നയിക്കുകയായിരുന്നു ഷൈൻ.

എന്നാൽ അടുത്തിടെയായി ചില കപ്പിൾ ഫോട്ടോകൾ താരം സോഷ്യൽമീഡിയ വഴി പങ്കുവെച്ച് തുടങ്ങി. മാത്രമല്ല ഇടയ്ക്ക് കാമുകിക്കൊപ്പം പ്രമോഷൻ പരിപാടികളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. ഇന്റ​ഗ്രാമിലും ഫേസ്ബുക്കിലും ഷൈൻ ടോം ചാക്കോയുടെ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട പെൺകുട്ടിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും താരം പങ്കുവെച്ചിരുന്നില്ല.

താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഡാൻസ് പാർട്ടി എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് അതേ പെൺകുട്ടിയുമായി താരം വന്നിരുന്നു. ഉടൻ വിവാഹിതരാകുന്നു എന്ന് അറിയിച്ചാണ് ചിത്രത്തിന്റെ സംവിധായകൻ സോഹൻ സീനുലാൽ ഇരുവരെയും വേദിയിലേക്ക് വിളിച്ചത്. ശേഷം‌ ഷൈൻ ചേട്ട എന്നാ കല്യാണം? ആളെ ഒന്ന് പരിചയപ്പെടുത്താമോ? എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ആളോട് തന്നെ ചോദിക്ക് എന്നായിരുന്നു താരത്തിന്റെ മറുപടി.

തനൂജ എന്നാണ് പെൺകുട്ടിയുടെ പേര് എന്ന് മാത്രമാണ് അന്ന് പറഞ്ഞത്. പുതിയ അഭിമുഖത്തിൽ ഇൻസ്റ്റ​ഗ്രാമിൽ വെച്ചാണ് കാമുകി കണ്ടുമുട്ടിയതെന്നാണ് ഷൈൻ പറയുന്നത്. പ്രണയത്തിലായെന്ന് കരുതി തനിക്ക് അനുസരണയൊന്നും വന്നിട്ടില്ലെന്നും ഷൈൻ തമാശയായി പറയുന്നു.

shine tom chacko

പത്തിരുപത്തിയഞ്ചുവർഷത്തെ ബന്ധമാണ്. എന്തേ... എന്തെങ്കിലും കുഴപ്പമുണ്ടോയെന്നാണ് കാമുകിയെ കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിന് ഷൈൻ നൽകിയ മറുപടി. 'കുറച്ചായിട്ടെ ഉള്ളൂ തുടങ്ങിയിട്ട്. കണ്ടതും പരിചയപ്പെട്ടതും ഒക്കെ വലിയ ഒരു കഥയാണ്. 1982ൽ ആയിരുന്നു ഡാഡിയും മമ്മിയും വിവാഹം കഴിക്കുന്നത്. 83ൽ ഞാൻ ജനിക്കുന്നു.'

'തൃശൂരിൽ ഒളരി എന്നുപറഞ്ഞ സ്ഥലത്ത്. ആലുവയിൽ ആയിരുന്നു ആദ്യ താമസം. പിന്നീട് പൊന്നാനിയിലേക്ക് പോകുന്നു. അച്ഛന് റേഷൻ കട ആയിരുന്നു. അമ്മ ടീച്ചറും. അന്ന് പൊന്നാനി സ്‌കൂളുകളിൽ പുറത്ത് നിന്നുള്ള ടീച്ചർമാർ വന്നാണ് പഠിപ്പിക്കുക. ഇന്നിപ്പോൾ അങ്ങനെ അല്ലാട്ടോ സ്ഥിതി. ഇന്നിപ്പോൾ എല്ലാം മാറി. അവർ തന്നെയാണ് ക്ലാസുകൾ എടുക്കുന്നതെന്നുള്ള', പരസ്പര ബന്ധമില്ലാത്ത മറുപടിയാണ് പ്രണയിനിയെ കുറിച്ച് ചോദിച്ചപ്പോൾ ഷൈൻ നൽകിയത്.

ഷൈയ്നിന്റെ ഉള്ളിൽ നിന്നും കൃത്യമായ മറുപടികൾ വാങ്ങിയെടുക്കുക എന്നത് സാധ്യമല്ലാത്ത ഒരു ജോലിയാണ്. 'ഒരു വലിയ കഥയാണ് ലവ് സ്റ്റോറി എന്താ പറയേണ്ടത്. അത് എത്ര കാലം പോകുന്നു എവിടെ എത്തുന്നു എങ്ങനെ എത്തുന്നു എന്ന് അനുസരിച്ചല്ലേ പറയേണ്ടത്. എവിടെ വെച്ച് കണ്ടുവെന്ന് ചോദിച്ചാൽ ഭൂമിയിൽ വെച്ചാണ് കണ്ടത്. ഈ മണ്ണിൽ വെച്ചിട്ട്. ഇൻസ്റ്റാഗ്രാം വഴിയാണ് കണ്ടത്. അങ്ങോട്ടും ഇങ്ങോട്ടും ഫോളോ ചെയ്തു. മെസേജ് അയച്ചു.'

'പരസ്പരം പ്രൊപ്പോസ് ഒന്നും ചെയ്തില്ല. കൂടെ അങ്ങ് കൂട്ടി. ആരാണ് ആദ്യം തീരുമാനിച്ചത് എന്ന് പറയാൻ ആകുമോ. ഒരാൾ തീരുമാനിച്ചാൽ മറ്റേയാൾ കൂടെ കൂടുമോ. രണ്ടുപേരും കൂടി തീരുമാനിച്ചാൽ അല്ലേ കൂടെ കൂടുന്നത്. അങ്ങനെ അല്ലേ രണ്ടാളും പാട്നർഷിപ്പിൽ പോകുന്നത്. കൂടെ ഒരാൾ വന്നെന്ന് കരുതി അനുസരണയൊന്നും തനിക്ക് വന്നിട്ടില്ലെന്നും', ഷൈൻ പ്രണയിനിയെ കുറിച്ചും പ്രണയത്തെ കുറിച്ചും സംസാരിക്കവെ പറഞ്ഞു.

Read more about: shine tom chacko
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X