For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'വിട്ടുകളഞ്ഞേക്കാൻ മമ്മൂക്ക വരെ പറഞ്ഞിട്ടും ഇടയ്ക്ക് തികട്ടി വരും, മാനസീകമായ വേദനയാണ് പോകാത്തത്'; ഷൈൻ!

  |

  ഷൈൻ ടോം ചാക്കോ എന്ന നടൻ ഇല്ലാത്ത മലയാള സിനിമകൾ ഇന്ന് വളരെ കുറവാണ്. കാരണം അത്രത്തോളം മനോഹരമായി ഏത് കഥാപാത്രവും ഷൈൻ കൈകാര്യം ചെയ്യും എന്നത് തന്നെയാണ്. സോഷ്യൽ മീഡിയയുടേയും പൊതുസമൂഹത്തിന്റേയും പരസ്യ വിചാരണയ്ക്ക് നിരന്തരം വിധേയനായി കൊണ്ടിരിക്കുന്ന​ ഒരാൾ കൂടിയാണ് ഷൈൻ ടോം ചാക്കോ.

  ഹേറ്റേഴ്സിന് ഒരു പഞ്ഞവുമില്ലാത്ത നടൻ. അദ്ദേഹത്തിന്റെ അഭിമുഖങ്ങൾ പുറത്തുവരുമ്പോൾ തന്നെ കമന്റ് ബോക്സ് ചെക്ക് ചെയ്താൽ അത് വ്യക്തമാകും.

  Also Read: 'വേദനിച്ചിരിക്കുന്ന എന്നെ സച്ചി പുറകിൽ നിന്ന് കെട്ടിപ്പിടിക്കും; ഡൽഹിയിൽ പോയപ്പോൾ മനസ്സു നിറയെ അവനായിരുന്നു'

  പക്ഷെ ആ ഹേറ്റേഴ്സിനെ പോലും നിശബ്ദരാക്കുന്നത് ഷൈൻ എന്ന നടനിലെ പ്രതിഭയാണ്. ഭാസിപ്പിള്ളയായി,​ ആൽവിനായി, പീറ്ററായി അയാൾ സ്ക്രീനിൽ തകർത്താടുമ്പോൾ ഒരു യഥാർത്ഥ കലാസ്വാദകന് ആ പ്രകടനം കണ്ട് കയ്യടിക്കാതിരിക്കാനാവില്ല.

  ആ ആടിത്തിമർക്കലിൽ അയാളുടെ സ്വയം സമർപ്പണമുണ്ട് ഇമേജുകളെ ഭയക്കാതെ കഥാപാത്രങ്ങൾക്കായി തന്നെത്തന്നെ വിട്ടുകൊടുക്കാൻ ഷൈൻ എപ്പോഴും തയ്യാറാവുന്നു എന്നതാണ് അ​ദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾക്ക് ഇത്രയേറെ സ്വീകാര്യത ലഭിക്കാൻ കാരണം.

  Also Read: ശരീരത്തിനുണ്ടായ വേദന പോലെ അതും കടുപ്പമായിരുന്നു; രണ്ട് മാസത്തെ ചികിത്സയെ കുറിച്ച് നടി ശില്‍പ ഷെട്ടി പറഞ്ഞത്

  തന്നോട് സമൂഹത്തിനുള്ള മനോഭാവത്തെ കുറിച്ച് കൃത്യമായ ധാരണകളുള്ള ഒരു നടൻ കൂടിയാണ് ഷൈൻ. എതിരെയുയരുന്ന ആരോപണങ്ങൾ, വിമർശനങ്ങൾ, കുറ്റപ്പെടുത്തലുകൾ ഒന്നും അയാളെ അസ്വസ്ഥനാക്കുന്നില്ല. അഥവാ ആരെങ്കിലും കുറുകെ നിന്ന് പരിഹസിച്ചാൽ കൃത്യമായ മറുപടിയും ഷൈൻ നൽകാറുണ്ട്.

  ഇപ്പോഴിത തന്റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ സിനിമ വിചിത്രം പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിൽ തനിക്ക് മാനസീകമായി ഉണ്ടാകുന്ന വേദനകൾ എത്രത്തോളമാണെന്ന് പങ്കുവെച്ചിരിക്കുകയാണ് ഷൈൻ ടോം ചാക്കോ. 'തല്ലുമാല അനൗൺസ് ചെയ്തപ്പോൾ ഞാൻ അതിന്റെ ഭാ​ഗമായിരുന്നില്ല.'

  Also Read: പുരുഷ ഗൈനക്കോളജിസ്റ്റ് എങ്ങനെ ചെക്കപ്പ് ചെയ്യും? കാണിക്കാന്‍ മടിയായിരുന്നുവെന്ന് രാകുല്‍ പ്രീത്‌

  'തല്ലുമായ അനൗൺസ് ചെയ്തശേഷം കൊവിഡ് വന്നത് കൊണ്ടാണ് ഞാൻ ‌ലവ് സിനിമ‌ ചെയ്തത്. അപ്പോഴും ഞാൻ തല്ലുമാലയുടെ ഭാ​ഗമായിരുന്നില്ല. ഏറ്റവും അവസാനം തല്ലുമാലയുടെ ഭാ​ഗമായ ആളാണ് ഞാൻ. ഞാനൊരു ​ഗസ്റ്റിനെപ്പോലെയായിരുന്നു.'

  'തല്ലുമാലയുടെ ഡീപ്പ് പ്രീപ്രൊഡക്ഷൻ സമയത്ത് ഞാനുണ്ടായിരുന്നില്ല. അതുകൊണ്ട് തല്ലുമാലയിലെ പല കഥകളും അറിയില്ല. പടം കണ്ട് ശേഷം തല്ലുമാലയുടെ കഥ മനസിലായി. തല്ലുമാല ചെയ്യുന്ന സമയത്ത് കാലിന്റെ ലി​ഗമന്റിന് പ്രോബ്ലം ഉണ്ടായിരുന്നു. പക്ഷെ ശാരീരികമായ വേദനയെക്കാളും മാനസീകമായ വേദനയായിരുന്നു കൂടുതൽ വിഷമിപ്പിച്ചത്.'

  'ഫിസിക്കൽ പെയിൻ എഫക്ട് ചെയ്യാറില്ല. മാനസീകമായ വേദന മാറാൻ കുറച്ച് സമയമെടുക്കും. ഭീഷ്മയുടെ സമയത്ത് മമ്മൂക്ക പറയുമായിരുന്നു... എടാ... ഷൈനെ അത് വിട്ടേക്കാൻ. പക്ഷെ ഇടയ്ക്കിടെ അത് പിന്നേയും തികട്ടി വരും. കാലിന് ഇപ്പോഴും ഇടയ്ക്കിടെ വേദന വരും. ഇറങ്ങുന്ന എല്ലാ പടത്തിലും അഭിനയിക്കണമെന്നതാണ് ആ​ഗ്രഹം. പക്ഷെ സാധിക്കുന്നില്ല.'

  'മാത്രമല്ല കാലിന് വേദനയാണെന്ന് പറഞ്ഞ് ഇരുന്നാൽ നമുക്ക് വരുന്ന പടങ്ങൾ ആ വഴി പോകും. സംവിധാനം എനിക്ക് ഒട്ടും താൽപര്യമില്ലാത്ത മേഖലയാണ്. അതിന് ബുദ്ധി, ക്ഷമ, ലീഡർഷിപ്പ് ക്വാളിറ്റിയൊക്കെ വേണം. അത്രയും കഷ്ടപ്പെടാൻ എനിക്ക് വയ്യ' ഷൈൻ ടോം ചാക്കോ പറഞ്ഞു.

  ഷൈൻ ടോം ചാക്കോ നായകനാകുന്ന വിചിത്രം സിനിമയുടെ ട്രെയിലർ അണിയറപ്രവർത്തകർ അടുത്തിടെ പുറത്തിറക്കിയിരുന്നു. പേര് പോലെ തന്നെ വിചിത്രാനുഭവം നൽകുന്ന ചിത്രമായിരിക്കും വിചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ‌അച്ചു വിജയനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

  പ്രമേയത്തിലും അവതരണത്തിലും പുതിയ പരീക്ഷണം തന്നെ ആയിരിക്കും വിചിത്രമെന്ന് അടിവരയിടുന്നതാണ് പുറത്തിറങ്ങിയ ട്രെയിലർ. ലാൽ, ബാലു വർഗീസ്, ജോളി ചിറയത്ത്, കനി കുസൃതി, കേതകി നാരായൺ തുടങ്ങി നിരവധി പേർ ചിത്രത്തിൽ അണിനിരക്കുന്നു. നിഖിൽ രവീന്ദ്രനാണ് വിചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

  Read more about: shine tom chacko
  English summary
  actor shine tom chacko open up about his mental pain and mammootty advice, video goes viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X