Don't Miss!
- News
ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ വന്‍ തീപ്പിടുത്തം, 14 മരണം, മരിച്ചവരില്‍ 3 കുട്ടികളും
- Lifestyle
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- Automobiles
ടൊയോട്ട പ്രേമികളെ സന്തോഷവാർത്ത; ക്രിസ്റ്റ സ്വന്തമാക്കാം ഉടൻ തന്നെ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Sports
IND vs AUS: സെലക്ടര്‍മാര്‍ കണ്ണുപൊട്ടന്മാരോ? തലപ്പത്തുള്ള സഞ്ജുവില്ല! പകരം ഭരതും ഇഷാനും
- Technology
രണ്ടും കൽപ്പിച്ചുതന്നെ! നിരക്ക് കുറച്ച് പുതിയ പ്ലാൻ ഇറക്കി വിഐ, ആവേശക്കൊടുമുടിയിൽ വരിക്കാർ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന്‍ ചെയ്യേണ്ടത് ഇപ്രകാരം
'കല്യാണം കഴിച്ച് കഴിഞ്ഞപ്പോഴല്ലേ മനസിലായത് ഈ മിഠായി എന്താണെന്ന്, പറ്റിയ ആളുകള്‍ പോയാല്‍ മതി'; ഷൈൻ ടോം ചാക്കോ
സഹസംവിധായകനായി വന്ന് നടനായി മാറി എല്ലാവരേയും വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരമാണ് ഷൈൻ ടോം ചാക്കോ. തല്ലുമാലയാണ് ഷൈൻ അഭിനയിച്ച് റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ സിനിമ. കൊവിഡ് കാലത്തിന് ശേഷം തിയറ്ററുകളില്‍ പഴയ ആവേശത്തില്‍ പ്രേക്ഷകര്‍ എത്തുന്നില്ലെന്ന ആശങ്ക സിനിമാപ്രവര്‍ത്തകര്‍ക്കുണ്ട്.
ആ ആശങ്കകളെല്ലാം തല്ലുമാല തിയേറ്ററിൽ എത്തുന്നതോടെ മാറുമെന്നാണ് പ്രേക്ഷകരും പ്രതീക്ഷിക്കുന്നത്. വൻ ഹൈപ്പിലാണ് സിനിമ തിയേറ്ററുകളിലേക്ക് എത്താൻ പോകുന്നത്.

ടൊവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്മാന് സംവിധാനം ചെയ്ത സിനിമയായ തല്ലുമാലയിൽ ഷൈൻ ടോം ചാക്കോ പോലീസ് ഉദ്യോഗസ്ഥനാണ്. ചിത്രത്തിന്റെ നേരത്തെയെത്തിയ ട്രെയ്ലറിനും പാട്ടിനുമൊക്കെ മികച്ച പ്രതികരണം ലഭിച്ചിരുന്നു.
ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കോഴിക്കോട് ഹൈലൈറ്റ് മാളില്‍ ഇന്നലെ നടത്താന്‍ നിശ്ചയിച്ച പരിപാടി വന്‍ ജനത്തിരക്ക് മൂലം റദ്ദാക്കേണ്ടിവന്നിരുന്നു. അതേസമയം ചിത്രത്തിന്റെ പ്രീ റിലീസ് ബുക്കിംഗിലൂടെ മാത്രം ഒരു കോടിയിലധികം ചിത്രം ഇതിനകം നേടി എന്നാണ് പുറത്തുവരുന്ന അനൗദ്യോഗിക കണക്കുകള്‍.
മുഹ്സിന് പരാരിയും അഷ്റഫ് ഹംസയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ആഷിക് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാനാണ് നിര്‍മ്മാണം. ലുക്മാന്, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തിൽ ഇരുപതുവയസുകാരനായാണ് ടൊവിനോ എത്തുന്നത്. മണവാളന് വസിം എന്നാണ് ടൊവിനോയുടെ നായക കഥാപാത്രത്തിന്റെ പേര്. ബീപാത്തു എന്നാണ് കല്യാണിയുടെ കഥാപാത്രത്തിന്റെ പേര്.
സിനിമയുടെ പ്രമോഷനുമായി ഷൈൻ ടോം ചാക്കോയും സജീവമാണ്. അതേസമയം അടുത്തിടെ ഒരു അഭിമുഖത്തിൽ ഷൈൻ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. വിവാഹത്തെ കുറിച്ചാണ് താരം സംസാരിച്ചിരിക്കുന്നത്.

'കല്യാണം കഴിച്ച് കഴിഞ്ഞപ്പോഴല്ലേ മനസിലായത് ഈ മിഠായി എന്താണെന്ന്. അതില്‍ നിന്നും ഊരിപ്പോരാന്‍ പെട്ട പാട് എനിക്കെ അറിയൂ. കല്യാണം കഴിച്ച് കഴിഞ്ഞാലേ മനസിലാകൂ ഇത് എന്താണ് പരിപാടിയെന്ന്. എല്ലാവരും പോയി കഴിക്കേണ്ട കാര്യമില്ല.'
'പറ്റിയ ആളുകള്‍ പോയാല്‍ മതി. അല്ലെങ്കില്‍ ഭയങ്കര പ്രശ്നമാകും. പിള്ളേര് ഉണ്ടാകണം.... എന്നാലേ പടം കാണാന്‍ ആള് കേറുള്ളൂ' ഷൈന്‍ പറഞ്ഞു. കൃഷ്ണ ശങ്കര്‍ നായകനായ കൊച്ചാളാണ് ഷൈനിന്റെ ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത ചിത്രം. സണ്ണി വെയ്നൊപ്പം പ്രധാന വേഷം ചെയ്ത അടിത്തട്ടാണ് റിലീസ് ചെയ്യാനിരിക്കുന്ന ഷൈനിന്റെ മറ്റൊരു ചിത്രം.
-
'സാമന്തയെ ആദ്യം കണ്ട മൊമന്റ് ഭയങ്കര ഫണ്ണിയാണ്, ആൾ സെറ്റിലേക്ക് വന്നാലേ എനർജിയാണ്; ദുൽഖർ ജ്യേഷ്ഠനെ പോലെ': ദേവ്
-
'പത്ത് വർഷത്തെ പ്രണയം, ഞങ്ങളുടേത് സൂഫിയോ ശാകുന്തളം പോലെയോ അല്ല; പക്ഷേ രസകരമായ ഒരു കാര്യമുണ്ട്!': ദേവ് മോഹൻ
-
വസ്ത്രം ശരിയല്ല, പിള്ളേര് നശിച്ചു പോകും! പ്രിന്‍സിപ്പല്‍ അപമാനിച്ചെന്ന് നടി രേവതി സമ്പത്ത്