'തനൂജയുമായുള്ള പ്രണയം തകർന്നു, ലൈഫിൽ ഒരു പെണ്ണെന്ന സങ്കൽപ്പം എനിക്ക് സാധിക്കുന്ന കാര്യമല്ല, പൊസസീവാകും'

മലയാളികൾക്ക് ഏറെ പ്രതീക്ഷയുള്ള നടനാണ് ഷൈൻ ടോം ചാക്കോ. അടുത്ത കാലത്തായി ഷൈൻ ഭാ​ഗമല്ലാത്ത മലയാള സിനിമകൾ കുറവാണ്. കുറുപ്പിനുശേഷം തെലുങ്കിൽ വരെ അഭിനയിച്ച് കഴിഞ്ഞു ഷൈൻ ടോം ചാക്കോ. തന്റെ പ്രൊഫഷണൽ ലൈഫ് മാത്രമല്ല സ്വകാര്യ ജീവിതത്തിലെ കാര്യങ്ങളും ആരാധകരുമായി പങ്കുവെക്കാൻ ഷൈൻ തയ്യാറാകാറുണ്ട്. അതുകൊണ്ട് തന്നെയാണ് ആദ്യത്തെ വിവാ​ഹമോചനത്തെ കുറിച്ചും അതിൽ ഒരു കുഞ്ഞുള്ള വിവരവും പിന്നീട് മോഡലായ തനൂജയുമായി പ്രണയത്തിലാണെന്ന വിവരവുമെല്ലാം സോഷ്യൽമീഡിയ വഴി ഷൈൻ തുറന്ന് പറഞ്ഞത്.

ഈ വർഷം ആദ്യം തനൂജയുമായുള്ള ഷൈനിന്റെ വിവാഹനിശ്ചയവും നടന്നിരുന്നു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹ നിശ്ചയം നടന്നത്. എന്നാൽ ഇപ്പോൾ തനൂജയുമായുള്ള തന്റെ പ്രണയം തകർന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഷൈൻ.

Shine Tom Chacko

കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് തനൂജയുമായുള്ള പ്രണയം തകർന്ന വിവരം ഷൈൻ വെളിപ്പെടുത്തിയത്. ഒരു റിലേഷൻ‌ മുന്നോട്ട് കൊണ്ടുപോകാൻ തനിക്ക് പറ്റില്ലെന്ന് താൻ വീണ്ടും വിജയകരമായി തെളിയിച്ചിരിക്കുകയാണെന്നാണ് തനൂജയുമായുള്ള പ്രണയത്തകർച്ചയെ കുറിച്ച് സംസാരിച്ച് ഷൈൻ പറഞ്ഞത്. ബംബിളിൽ അക്കൗണ്ടുണ്ടായിരുന്നപ്പോൾ എന്റെ തന്നെ അക്കൗണ്ടാണ് ഫേക്ക് അക്കൗണ്ടല്ലെന്ന് പറഞ്ഞ് വിശ്വസിപ്പിക്കേണ്ട സ്ഥിതി വന്നിട്ടുണ്ട്.

ഡേറ്റ് ചെയ്യാൻ വേണ്ടി തുടങ്ങിയതായിരുന്നു ബംബിളിൽ അക്കൗണ്ട്. പക്ഷെ ആരും തന്നെ അത് എന്റെ അകൗണ്ടാണെന്ന് വിശ്വസിച്ചില്ല. പിന്നെ ലൈഫിൽ ഒരു പെണ്ണെന്ന സങ്കൽപ്പം എനിക്ക് സാധിക്കുന്ന കാര്യമല്ല. പ്രണയം എനിക്ക് ഒരു താൽ‌പര്യവുമില്ലാത്ത സംഭവമായിരുന്നു. നേരത്തെ താൽപര്യമുണ്ടായിരുന്നു. എന്നാൽ പ്രണയിച്ചശേഷം താൽപര്യമുണ്ടായിരുന്നില്ല.

ഇനി ഒരിക്കലും പ്രണയിക്കില്ലെന്ന് പറഞ്ഞാണ് നടന്നത്. പക്ഷെ വീണ്ടും വീണ്ടും പ്രണയത്തിൽ ചെന്ന് പെടുകയാണ്. മാനസീകമായ ബലഹീനതകൾ കൊണ്ടാവാം. പിന്നെ ഞാൻ ഒരു റിലേഷനിലായിരുന്നുവല്ലോ. അതും അവസാനിച്ചു. അതുകൊണ്ടാണ് ബംബിൾ എന്ന സാധനം ഞാൻ വീണ്ടും പൊക്കി പിടിച്ച് കൊണ്ടുവരുന്നത്.

ഒരു റിലേഷൻ‌ മുന്നോട്ട് കൊണ്ടുപോകാൻ എനിക്ക് പറ്റില്ലെന്ന് ഞാൻ വീണ്ടും വിജയകരമായി തെളിയിച്ചിരിക്കുകയാണ്. തുടർന്നാൽ എനിക്കും ഒപ്പമുള്ള വ്യക്തിക്കും വളരെ അധികം ബുദ്ധിമുട്ടുകളുണ്ടാക്കും. എനിക്ക് ആ വ്യക്തിയോട് വളരെ അധികം ഇഷ്ടമുള്ളതുകൊണ്ട് എനിക്കൊപ്പം തന്നെ നിൽക്കണമെന്ന് പറഞ്ഞ് ആ വ്യക്തിയുടെ ജീവിതം ഇല്ലാതാക്കാൻ എനിക്ക് പറ്റില്ല. അങ്ങനെ ചെയ്താൽ അവളെ ഏറ്റവും കൂടുതൽ ദ്രോഹിക്കുന്നത് ഞാനായി മാറും.

Shine Tom Chacko

റൊമാന്റിക്ക് മൂഡ് എനിക്കുണ്ടെങ്കിലും ചിലപ്പോഴൊക്കെ ടോക്സിക്ക് ലെവലിലേക്ക് മാറാറുണ്ട്. ഭയങ്കര റൊമാന്റിക്ക് എന്നതാണ് ടോക്സിക്കാവുന്നത്. പിന്നെ ചിലപ്പോൾ ഭയങ്കരമായി പൊസസീവാകും. ഞാൻ ഇപ്പോൾ വീണ്ടും സിം​ഗിളാണ്. റിലേഷനിലാവാൻ കൊള്ളൂല്ലാത്ത ഒരുത്തനാണ് ഞാൻ എന്നാണ് ഞാൻ പറഞ്ഞ് വരുന്നത്. എന്നെ വീട്ടിൽ കൊണ്ടുപോകാൻ കൊള്ളില്ലെന്നും ഷൈൻ പറയുന്നു.

തനൂജയുടെ ഇൻസ്റ്റ​ഗ്രാം പേജിൽ നിന്നും ഷൈനിനൊപ്പമുള്ള ചിത്രങ്ങളെല്ലാം നീക്കം ചെയ്തിട്ടുണ്ട്. സിനിമാ പ്രമോഷനും മറ്റ് ചടങ്ങുകൾക്കും കുടുംബത്തോടൊപ്പം തനൂജയെയും ഷൈൻ ഒപ്പം കൂട്ടാറുണ്ടായിരുന്നു. തനൂജയ്ക്കൊപ്പമുള്ള നിരവധി ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കിട്ടിട്ടുമുണ്ട്. ഈ വർഷം തന്നെ വിവാഹം ഉണ്ടായേക്കുമെന്നെല്ലാം ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞ സമയത്ത് റിപ്പോർട്ടുണ്ടായിരുന്നു.

മോഡലാണ് തനൂജ. സിയാൽ എന്നൊരു കുഞ്ഞ് ആദ്യ വിവാ​ഹത്തിൽ ഷൈനിനുണ്ട്. താരത്തിന്റെ ആദ്യ ഭാര്യയ്ക്കൊപ്പമാണ് ആ കുഞ്ഞിപ്പോൾ. സിയൽ എന്നാണ് കുഞ്ഞിന്റെ പേരെന്നും എട്ട് വയസായിയെന്നും കുഞ്ഞും അമ്മയും ഈ ഭൂഖണ്ഡത്തിലേ ഇല്ലെന്നും ഷൈൻ കുറച്ച് മാസങ്ങൾക്ക് മുമ്പൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

അല്ലെങ്കിലും സെപ്പറേറ്റഡായി കഴിഞ്ഞാൽ കുട്ടികൾ ഏതെങ്കിലും ഒരു സൈഡിൽ നിന്ന് വളരുന്നതാണ് നല്ലതെന്ന പക്ഷക്കാരനാണ് ഷൈൻ. അതേസമയം താനാരയാണ് ഷൈനിന്റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ സിനിമ.‍

Read more about: shine tom chacko
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X