'പങ്കാളി പറഞ്ഞപ്പോഴാണ് ഞാൻ ടോക്‌സിക്കാണെന്ന് അറിയുന്നത്, ഞാൻ വിചാരിച്ചത് അത് എന്റെ സ്നേഹവും കരുതലുമാണെന്നാണ്'

ഇന്ന് മലയാള സിനിമയിലെ ശ്രദ്ധേയനായ യുവ താരമാണ് ഷൈൻ ടോം ചാക്കോ. കാലങ്ങളായി മലയാള സിനിമയുടെ ഭാഗമാണ് ഷൈൻ. വർഷങ്ങളോളം അസോസിയേറ്റായും മറ്റും പ്രവർത്തിച്ചശേഷമാണ് ഷൈനിന് നല്ല കഥപാത്രങ്ങളും നായക വേഷങ്ങളും ലഭിച്ച് തുടങ്ങിയത്. കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെയാണ് സഹ സംവിധായകനായി സിനിമ കരിയർ ഷൈൻ ആരംഭിച്ചത്. ഈയിടെ ഇറങ്ങിയ കമലിന്റെ തന്നെ വിവേകാനന്ദൻ വൈറലാണ് എന്ന ചിത്രത്തിൽ നായകനായി എത്തിയതും ഷൈനായിരുന്നു.

ഇപ്പോൾ മലയാളത്തിൽ റിലീസ് ചെയ്യുന്ന ഒട്ടുമിക്ക സിനിമകളുടെയും ഭാ​ഗമാണ് ഷൈൻ. ഷൈനിന്റെ സിനിമയെക്കാൾ പ്രേക്ഷക പ്രീതി താരത്തിന്റെ അഭിമുഖങ്ങൾക്കാണ്. കാരണം ഒളിയും മറയുമില്ലാതെ കാര്യങ്ങൾ വെട്ടി തുറന്ന് പറയുന്ന പ്രകൃതമാണ് ഷൈനിന്റേത് എന്നത് തന്നെയാണ്. അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞത്. മോഡല്‍ തനൂജയാണ് വധു. ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു.

Shine Tom Chacko

അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വളരെ ലളിതമായാണ് ഷൈനിന്റെയും തനൂജയുടെയും വിവാഹനിശ്ചയം നടന്നത്. സോഷ്യൽ മീഡിയയിലും ആക്ടീവായ ഷൈൻ ലിറ്റിൽ ഹാർട്ട്സ് എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. താൻ ടോക്സിക്കാണെന്ന് പങ്കാളി പറയുമ്പോഴെ തനിക്ക് മനസിലാകൂ എന്നാണ് താരം പറയുന്നത്.

എൽജിബിറ്റിക്യൂപ്ലസ് കമ്യൂണിറ്റിയെ കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിന് മറുപടിയായി സംസാരിക്കുകയായിരുന്നു താരം. നമ്മൾ ആണും പെണ്ണും തമ്മിലുള്ള ബന്ധം പോലും ശരിയായി മനസിലാക്കിയിട്ടില്ല. പിന്നെയാണ് ഇതൊക്കെ മനസിലാക്കുന്നത്. ഒരു ആൺകുട്ടിയും പെൺകുട്ടിയും തമ്മിലുള്ള അടുപ്പം പുറത്തൊരാൾ കാണുമ്പോൾ തന്നെ അവർക്ക് അത് സഹിക്കാൻ പറ്റാത്ത അവസ്ഥയാണ്.

പിന്നെ ബാക്കിയുള്ളവരുടെ കാര്യം പറയണോ. ഇത് മാറ്റിയെടുക്കണങ്കിൽ ആദ്യം നമ്മുടെ ഉള്ളിൽ തന്നെ മാറ്റം വരണം. അങ്ങനെ വരുമ്പോൾ ഞാൻ തന്നെ പലകാര്യങ്ങളിലും ഓകെ അല്ല. ഞാൻ എന്റെ പാർട്ണറുടെ കാര്യത്തിൽ പോലും ഓക്കയല്ല. കാര്യം അവർ വേറൊരാളുമായി സംസാരിക്കുകയോ കാണുകയോ നോക്കുകയോ ചെയ്യുമ്പോൾ പോലും പൂർണമായി അംഗീകരിക്കാൻ നമുക്ക് സാധിക്കാറില്ല. അതിന്റെ പേരിൽ തർക്കങ്ങൾ സംഭവിക്കും.

ആ ഞാൻ എങ്ങനെ മറ്റുള്ളവരെ കുറ്റം പറയും. തിരിച്ച് ഭാര്യ അങ്ങനെ പൊസസീവ്നസ് ആവുന്നത് ഇടക്ക് ഇഷ്ടപ്പെടുമെങ്കിലും അത് ചില സമയങ്ങളിൽ ടോക്സിക്കാകും. എന്റെ പാർട്ണർ പറയുമ്പോഴാണല്ലോ ഞാൻ ഭയങ്കര ടോക്സിക്കാണെന്ന് ഞാൻ അറിയുന്നത്. ഞാൻ വിചാരിക്കുന്നത് അത് എന്റെ സ്നേഹവും കരുതലും ആണെന്നാണ്.

Shine Tom Chacko

അപ്പോൾ ഞാൻ എങ്ങനെ ഇതിന്റെ പേരിൽ കുറ്റം പറയും എന്നാണ് ഷൈൻ ചോദിക്കുന്നത്. സിനിമാ പ്രമോഷനും മറ്റ് ചടങ്ങുകൾക്കും കുടുംബത്തോടൊപ്പം ഭാവി വധു തനൂജയെയും ഷൈൻ ഒപ്പം കൂട്ടാറുണ്ട്. തനൂജയ്ക്കൊപ്പമുള്ള നിരവധി ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കിട്ടിട്ടുമുണ്ട്. ഈ വർഷം തന്നെ വിവാഹം ഉണ്ടായേക്കും. നടന്റെ രണ്ടാം വിവാഹമാണിത്.

മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും തന്റെ അഭിനയ പ്രകടനം കൊണ്ട് ഇതിനോടകം ശ്രദ്ധേയനായി മാറിക്കഴിഞ്ഞു ഷൈൻ. ലിറ്റിൽ ഹാർട്ട്സിൽ നായകൻ ഷെയ്ൻ നി​ഗമാണ്. മഹിമ നമ്പ്യാരാണ് നായിക. ജൂൺ ഏഴിന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.

സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ എത്തിയ ചിത്രം ബന്ധങ്ങളുടെ കഥയാണ് പറയുന്നത്. സാന്ദ്ര തോമസ് പ്രൊഡക്ഷന്റെ ബാനറിൽ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണിത്. ആദ്യ ചിത്രം നല്ല നിലാവുള്ള രാത്രിയായിരുന്നു.

Read more about: shine tom chacko
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X