For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തല്ലുമാലയിലെ റെജിയാകാൻ കഴിഞ്ഞില്ലെന്ന് ഷൈൻ, എന്നെ വിളിച്ച് അരമണിക്കൂർ സംസാരിച്ചെന്ന് ടൊവിനോ

  |

  മലയാള സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളാണ് ഷൈൻ ടോം ചാക്കോ. നായകനായും വില്ലനായും സഹനടനായുമെല്ലാം ഷൈൻ സിനിമയിൽ തിളങ്ങിയിട്ടുണ്ട്. ഏത് വേഷവും അതിൻ്റേതായ തന്മയിത്വത്തോടെ അവതരിപ്പിക്കുന്ന നടൻ കൂടിയാണ് താരം. കോമഡിയും വില്ലൻ വേഷങ്ങളും അതുപോലെ വൈകാരികമായ രംഗങ്ങളുമെല്ലാം ഷൈന് ഒരുപോലെ വഴങ്ങുമെന്നത് പല സിനിമകളിലൂടെ പ്രേക്ഷകർ കണ്ടതുമാണ്.

  ഷൈൻ അഭിനയിക്കുന്ന പുതിയ ചിത്രം 'തല്ലുമാല' തിയറ്ററുകളിലേക്ക് എത്തുകയാണ്. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന 'തല്ലുമാല'യിൽ ടൊവിനോ തോമസും കല്യാണി പ്രിയദർശനുമാണ് നായകനും നായികയും. ചിത്രത്തിൻ്റെ പ്രൊമോഷൻ്റെ ഭാഗമായി ഹിറ്റ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ കഥാപാത്രത്തെക്കുറിച്ച് ഷൈൻ പറഞ്ഞ കാര്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.

  Shine

  'പെട്ടെന്നാണ് തല്ലുമാല എന്ന പടം എനിക്ക് കേറി വരുന്നത്. അതുകൊണ്ട് തന്നെ തല്ലുമാല ഷൂട്ടിങ്ങ് സമയത്ത് എനിക്ക് കഥാപാത്രത്തിലേക്ക് എത്താൻ കഴിഞ്ഞില്ല. റെജി എന്ന പൊലീസ് വേഷമാണ് അവതരിപ്പിക്കുന്നത്. സാധാരണ ഒരു പടം ചെയ്യുന്ന സമയത്ത് കഥാപാത്രത്തെ ഉൾക്കൊണ്ട് മുന്നോട്ട് പോകാൻ കഴിയും'.

  'പക്ഷേ തല്ലുമാലയുടെ ഷൂട്ടിങ്ങ് സമയത്ത് കഥാപാത്രത്തെ ഉൾകൊള്ളാൻ കഴിഞ്ഞില്ല. കാരണം സിനിമയിൽ അധികം സീനുകൾ ഇല്ലായിരുന്നു. എട്ട് ഇടിയും എട്ട് പാട്ടുമല്ലേ ഉള്ളൂ. അതുകൊണ്ട് കഥാപാത്രത്തെ ചെയ്ത ഒരു സുഖം കിട്ടുന്നുണ്ടായിരുന്നില്ല'.

  Also Read: കുഞ്ഞിന്റെ കാതുകുത്ത്; പുത്തൻ സർപ്രൈസൊരുക്കി അനു, ആകാംക്ഷയിൽ ആരാധകർ

  പക്ഷേ ഡബ്ബിങ്ങിന് വന്നപ്പോൾ കുറച്ച് ഭാഗങ്ങൾ കണ്ടു. അപ്പോൾ കറക്റ്റായിട്ട് തന്നെ അടികളൊക്കെ ഇതിൽ പ്ലേസ് ചെയ്തിട്ടുണ്ട്. സാധാരണ സിനിമക്ക് ഒരു ഘടനയുണ്ട്, അതൊക്കെ ഈ സിനിമ ബ്രേക്ക് ചെയ്തിട്ടുണ്ട്. ടൊവിനോയൊക്കെ വേറെ ഒരാളായിട്ടാണ് എത്തുന്നത്. ഇതുവരെ കണ്ട ആളല്ല തല്ലുമാലയിൽ,' ഷൈൻ പറഞ്ഞു.

  'ഡബ്ബ് ചെയ്യാൻ പോയപ്പോൾ ഷൈൻ എന്നെ വിളിച്ച് അര മണിക്കൂർ സിനിമയുടെ ഘടനയെ പറ്റി സംസാരിച്ചു', ടൊവിനോ അഭിമുഖത്തിനിടെ പറഞ്ഞു.

  Also Read: ഫാസിൽ സാറിൻ്റെ സിനിമയാണെങ്കിൽ ചെയ്യാം, റാംജി റാവു സ്പീക്കിങ്ങ് സിനിമയിലെ അനുഭവം പങ്കുവെച്ച് നടി രേഖ

  കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ തല്ലുമാലയിലെ പാട്ടും ഡാൻസും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതുവരെ ഡാൻസ് കളിക്കാത്ത ടൊവിനോയും ഷൈനുമൊക്കെ ഡാൻസ് കളിച്ച് കയ്യടി നേടുകയാണ്. 'ക്യാമറയുടെ മുമ്പിൽ ഡാൻസ് കളിക്കാൻ വലിയ ബുദ്ധിമുട്ടാണ്. ചുമ്മാ ഡാൻസ് കളിക്കുന്നതിന് കുഴപ്പമില്ല, ക്യാമറയുടെ മുമ്പിലാണെങ്കിൽ നമ്മൾ ഭയങ്കര കോൺഷ്യസാകും. അതുപോലെ ഡബ്ബിങ്ങും അഭിനയിക്കുന്നതുപോലെ ഈസിയല്ല', ഷൈൻ പറയുകയുണ്ടായി.

  Also Read: ഐശ്വര്യ-ധനുഷ് വേർപിരിയലിൽ അസ്വസ്ഥരായ രജനികാന്ത് കുടുംബത്തിലേക്ക് സന്തോഷ വാർത്ത

  തല്ലുമാലക്ക് ശേഷം 'വെള്ളേപ്പം', 'റോയ്', 'അടി', 'പടവെട്ട്' തുടങ്ങിയ സിനിമകളാണ് ഷൈന്റേതായി പുറത്തിറങ്ങാനുള്ളത്. മുഹ്‌സിൻ പരാരിയും അഷ്‌റഫ് ഹംസയുമാണ് ചിത്രത്തിൻ്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ഓഗസ്റ്റ് 12നാണ് 'തല്ലുമാല' തിയറ്ററുകളിൽ എത്തും. ഇതിനോടകം തന്നെ സെൻസറിങ് നടപടികൾ പൂർത്തിയാക്കിയ ചിത്രത്തിന് ക്ലീൻ യു/എ സർട്ടിഫിക്കറ്റും ലഭിച്ചു.

  Shine tom

  Recommended Video

  Tovino Thomas At TVM: തിരുവനന്തപുരം ഇളക്കിമറിച്ച് ടോവിനോ | Thallumala | *Celebrity

  'അനുരാഗ കരിക്കിൻ വെള്ളം', 'ഉണ്ട', 'ലവ്' എന്നീ ചിത്രങ്ങൾക്കു ശേഷം ഖാലിദ് റഹ്മാന്റെ സംവിധാനത്തിൽ എത്തുന്ന ചിത്രമാണ് 'തല്ലുമാല'. ലുക്മാൻ, ചെമ്പൻ വിനോദ് ജോസ്, ജോണി ആന്റണി, ഓസ്റ്റിൻ, അസിം ജമാൽ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ഇരുപതുവയസുകാരനായ മണവാളൻ വസീമായാണ് ടൊവിനോ എത്തുന്നത്. സിനിമയുടെ ചിത്രീകരണം ദുബൈയിലും തലശ്ശേരിയിലും കണ്ണൂരിലെ പരിസരങ്ങളിലുമായിരുന്നു .

  Read more about: shine tom chacko
  English summary
  Actor Shine Tom Chacko shared His Experience in Thallumaala Movie Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X