'എനിക്ക് സുഖമാണോയെന്ന് അന്വേഷിക്കാൻ വന്നതാണ്...'; ബാലയെ സർപ്രൈസായി കാണാനെത്തി ഷൈൻ ടോം ചാക്കോ!

മലയാളി ആരാധകർ ഏറെയുള്ള താരമാണ് ബാല. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടൻ ആരാധകരുമായി എല്ലാ കാര്യങ്ങളും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ച പുതിയ വീഡിയോയാണ് വൈറലായിരിക്കുന്നത്. നാൽപ്പത്തിരണ്ടുകാരനായ താരത്തെ കാണാൻ കൊച്ചിയിലെ വസതിയിൽ ഒരു സ്പെഷ്യൽ ​ഗസ്റ്റ് എത്തിയതിന്റെ വീഡിയോയാണ് ബാല പങ്കിട്ടത്. നടനെ സർപ്രൈസായി കാണാനെത്തിയത് മറ്റാരുമല്ല... പുതുതലമുറയിലെ നടന്മാരിൽ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ ഷൈൻ ടോം ചാക്കോയാണ്.

ബാലയെപ്പോലെ തന്നെ അഭിമുഖങ്ങളും സോഷ്യൽമ‍ീഡിയ പോസ്റ്റുകളും ഇടയ്ക്കിടെ ചില വിവാദങ്ങളിലൂടെയും എപ്പോഴും ചർച്ചകളിൽ നിറയാറുള്ള നടനാണ് ഷൈൻ. ഇരുവരും സ്വാഭവം കൊണ്ട് സാമ്യതകളുള്ളവരാണെന്നാണ് പ്രേക്ഷകർ പറയാറുള്ളത്.

Shine Tom Chacko  bala

രണ്ടുപേരെയും ഒറ്റ ഫ്രെയിമിൽ കാണാൻ സാധിച്ചിരുന്നെങ്കിലെന്ന ആ​ഗ്രഹവും സിനിമാപ്രേമികൾ പങ്കുവെക്കാറുണ്ടായിരുന്നു. പ്രേക്ഷകരുടെ ആ ഒരു ആ​ഗ്രഹം കൂടി ബാലയെ സന്ദർശിച്ചതിലൂടെ ഷൈൻ നടത്തി കൊടുത്തുവെന്ന് വേണം പറയാൻ. ഓണത്തിന് മുന്നോടിയായി ആശംസകൾ അറിയിക്കാനും സുഖവിവരം അന്വേഷിക്കാനുമാണ് തന്നെ കാണാൻ ഷൈൻ വന്നതെന്ന് ബാലയും വീഡിയോയിൽ വെളിപ്പെടുത്തി.

താൻ ഡേറ്റ് ചോദിച്ചിട്ട് തരാത്ത വ്യക്തി ഇപ്പോൾ തനിക്ക് സുഖമാണോയെന്ന് അന്വേഷിക്കാൻ വന്നിരിക്കുകയാണെന്നും തമാശയായി ബാല പറഞ്ഞു. തന്റെ സർജറിക്കുശേഷം ആദ്യമായാണ് തന്നെ കാണാൻ ഷൈൻ വരുന്നതെന്നും നടനായിട്ടല്ല അ​ദ്ദേഹം വന്നിരിക്കുന്നതെന്നും ബാല പറയുന്നു. പ്രിയ സുഹൃത്തിന് തന്റെ സൺ​​ഗ്ലാസിലൊന്ന് ബാല സമ്മാനിക്കുകയും ചെയ്തു. അത് ധരിച്ചാണ് വീഡിയോയിൽ ഷൈൻ പ്രത്യക്ഷപ്പെട്ടത്.

മുണ്ടും ഷർട്ടും അണിഞ്ഞ് സിംപിൾ ലുക്കിലായിരുന്നു രണ്ടുപേരും. ഇരുവരും ഒരുമിച്ചുള്ള വീഡിയോ സോഷ്യൽമീഡിയയും ഏറ്റെടുത്തു. സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചുകൊണ്ട് ക്യാമറയ്ക്ക് മുന്നിലെത്തി സൂപ്പർ താരങ്ങളുടെ നിരയിലേക്ക് വളർന്ന താരമാണ് ഷൈൻ ടോം ചാക്കോ. കമൽ സംവിധാനം ചെയ്ത നമ്മൾ സിനിമയിലൊക്കെ ഷൈൻ ടോം ഭാഗമായിരുന്നിട്ടുണ്ട്. 2011ൽ ഗദ്ദാമയിലൂടെയാണ് ഷൈന്‍ ടോം ചാക്കോ അഭിനയലോകത്തേക്ക് കടക്കുന്നത്.

പിന്നീട് ഒട്ടേറെ സിനിമകളിൽ അദ്ദേഹം സഹനടനും വില്ലനും നായകനുമായി തന്റെ താര പ്രതിഭ തെളിയിച്ച് മുന്നേറി. ഏത് റോളും അനായാസം ചെയ്ത് ഫലിപ്പിക്കാനാകുമെന്ന് തെളിയിച്ചു തന്നെയാണ് ഷൈന്‍ ടോം ചാക്കോ മലയാള സിനിമയിൽ വ്യത്യസ്തനായി മാറിയത്. താൻ കടന്ന് വന്ന വഴികളെ കുറിച്ചും ജയിൽ ജീവിതത്തെ കുറിച്ചുമൊക്കെ ഷൈൻ പലപ്പോഴായി തുറന്ന് പറഞ്ഞിരുന്നു.

Shine Tom Chacko  bala

2015ന്റെ തുടക്കത്തിലാണ് ഷൈന്‍ ടോം ചാക്കോയേയും നാല് യുവതികളേയും കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റിൽ‌ വെച്ച് കൊക്കെയ്ന്‍ ഉപയോഗിച്ചതിന് പോലീസ് പിടികൂടിയത്. കാക്കനാട്ടെ ഫോറന്‍സിക് ലാബിലായിരുന്നു ഇവരുടെ രക്ത സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിരുന്നത്. എന്നാല്‍ ഈ പരിശോധനയില്‍ കൊക്കെയ്‌ന്റെ സാന്നിധ്യം കണ്ടെത്താനായിരുന്നില്ലെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.

കുറുപ്പ് സിനിമയുടെ വിജയിത്തുശേഷം തെലുങ്കിൽ നിന്നും തമിഴിൽ നിന്നുമെല്ലാം ഷൈനിന് അവസരങ്ങൾ ലഭിക്കുന്നുണ്ട്. എന്നാൽ അടുത്തിടെയായി നടന്റെ അഭിനയശൈലിക്കും ഡയലോ​ഗ് പറയുമ്പോഴുള്ള വ്യക്തതയില്ലായ്മയ്ക്കും വിമർശനം ലഭിക്കുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നപ്പോൾ ഷൈൻ‌ നടത്തിയ പ്രതികരണവും വിവാദമായിരുന്നു. നിലപാടുകൾ‌ എവിടെയും തുറന്ന് പറയാൻ മടിയില്ലാത്ത വ്യക്തിയാണ് ഷൈനിനെപ്പോലെ ബാലയും. ബാഡ് ബോയ്സാണ് ബാലയുടെ റിലീസിന് ഒരുങ്ങുന്ന പുതിയ സിനിമ.

കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്കുശേഷം ആദ്യമായി റിലീസിനെത്തുന്ന ബാലയുടെ സിനിമ കൂടിയാണിത്. അവസാനം ബാല അഭിനയിച്ചത് ഷെഫീക്കിന്റെ സന്തോഷമെന്ന ഉണ്ണി മുകുന്ദൻ ചിത്രത്തിലാണ്. തമിഴ്നാട്ടിലാണ് കുടുംബവേരുകളെങ്കിലും ബാല വർഷങ്ങളായി കൊച്ചിയിൽ സ്ഥിര താമസമാണ്.

More from Filmibeat

Read more about: shine tom chacko bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X