തിരിച്ചറിയാൻ പറ്റാതായി, ആരെങ്കിലും രക്ഷപ്പെടുത്തൂ; നടൻ ശ്രീയുടെ ഇന്നത്തെ അവസ്ഥയിൽ ഞെട്ടി ആരാധകർ
സിനിമാ ലോകത്ത് താരത്തിളക്കത്തിൽ നിന്നും വൻ വീഴ്ച സംഭവിച്ച താരങ്ങളുണ്ട്. ജീവിതത്തിൽ കയ്പ്പേറിയ അനുഭവങ്ങൾ ചില അഭിനേതാക്കൾക്കെങ്കിലുമുണ്ടായി. കരിയർ പോലെ തന്നെ സിനിമാ താരങ്ങളുടെ ജീവിതവും പ്രവചനാതീതമാണ്. തമിഴ് നടൻ ശ്രീരാം നടരാജന്റെ പുതിയ ചിത്രങ്ങളാണ് ഏവരെയും ഇപ്പോൾ ഞെട്ടിക്കുന്നത്. ശ്രീ എന്ന വിളിപ്പേരിൽ അറിയപ്പെട്ട നടൻ ഇന്ന് തിരിച്ചറിയാൻ പറ്റാത്ത വിധം മാറിപ്പോയിരിക്കുന്നു. വിജയ് ടിവിയിലൂടെ ശ്രദ്ധ നേടിയ നടനാണ് ശ്രീ. കാണാ കാണും കാലങ്ങൾ എന്ന സീരിയലിലൂടെ ജനശ്രദ്ധ നേടി. പിന്നീട് വഴക്ക് എൻ 18 \ 9 എന്ന സിനിമയിലും അഭിനയിച്ചു.
2012 ലാണ് ഈ സിനിമ റിലീസ് ചെയ്തത്. സിനിമ വിജയം നേടി. പിന്നീടിങ്ങോട്ട് ചില സിനിമകളിൽ ശ്രീ അഭിനയിച്ചു. ബിഗ് ബോസ് തമിഴ് സീസൺ ഒന്നിൽ ശ്രീ മത്സരാർത്ഥിയായിരുന്നു. എന്നാൽ നാലാമത്തെ ദിവസം നടൻ ഷോയിൽ നിന്ന് പുറത്ത് വന്നു. ബിഗ് ബോസ് തനിക്ക് പറ്റിയ ഷോ അല്ലെന്നാണ് ശ്രീ പറഞ്ഞത്. അന്നത്തെ ശ്രീയാണിതെന്ന് ഒറ്റ നോട്ടത്തിൽ കണ്ടാൽ മനസിലാകില്ല. അത്രയും മാറ്റം നടന് വന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചില വീഡിയോകളിൽ ശ്രീ മോശമായി സംസാരിക്കുന്നുണ്ട്.

ശ്രീ ലഹരിക്ക് അടിമയായോ, മാനസിക പ്രശ്നങ്ങളുണ്ടോ എന്നെല്ലാം ചോദിക്കുന്നവരുമുണ്ട്. മെലിഞ്ഞ് ശോഷിച്ച് ആരോഗ്യം നഷ്ടപ്പെട്ട ശ്രീയെയാണ് വീഡിയോകളിൽ കാണുന്നത്. നടൻ ലഹരിക്ക് അടിപ്പെട്ടെന്ന് പലരും ഉറപ്പിച്ച് പറയുന്നു. കൗൺസിലിംഗ് ആവശ്യമാണെന്നും അഭിപ്രായമുണ്ട്. സിനിമാ രംഗത്തെ മോശം വശത്തിന്റെ ഉദാഹരണമാണ് ശ്രീക്ക് സംഭവിച്ച മാറ്റമെന്നും കമന്റുകളുണ്ട്.ഇതാദ്യമായല്ല തമിഴ് താരങ്ങളുടെ ഇത്തരത്തിലുള്ള മാറ്റം പ്രേക്ഷകർ കാണുന്നത്.
ഗായിക സുചിത്രയ്ക്ക് സംഭവിച്ചതും വലിയ തോതിൽ ചർച്ചയായതാണ്. സുചിത്രയ്ക്ക് മാനസികമായി ചില പ്രശ്നങ്ങളുണ്ടെന്നാണ് പുറത്ത് വന്ന വിവരം. സിനിമാ ലോകത്തെക്കുറിച്ച് പല വാദങ്ങളും അടുത്ത കാലത്ത് സുചിത്ര ഉന്നയിച്ചു. തമിഴകത്ത് ലഹരി പാർട്ടികൾ സജീവമാണെന്നും യുവത്വത്തെ വഴി തെറ്റിക്കുന്ന കാര്യങ്ങൾ സിനിമാ ലോകത്തുണ്ടെന്നും സുചിത്ര ആരോപിച്ചു. എന്നാൽ സുചിത്രയുടെ ആരോപണങ്ങൾ ആരും മുഖവിലയ്ക്കെടുത്തില്ല. ഗായികയ്ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നും കുടുംബം നേരത്തെ പറഞ്ഞിരുന്നു.

ഒരു കാലത്ത് തമിഴകത്തെ സെൻസേഷണൽ ഗായികയായിരുന്നു സുചിത്ര. എന്നാൽ 2017 ൽ സുചി ലീക്ക്സ് വിവാദത്തിൽ അകപ്പെട്ടതോടെ സുചിത്രയുടെ കരിയർ തകർന്നു. ഇതിനിടെ ഭർത്താവ് നടൻ കാർത്തിക് കുമാറുമായി വിവാഹ ബന്ധം പിരിഞ്ഞു. സുചിത്ര മാനസിക പ്രശ്നം നേരിടുന്നുണ്ടെന്ന് സുചി ലീക്ക്സ് വിവാദ സമയത്ത് കാർത്തിക് കുമാർ പറഞ്ഞിരുന്നു. അടുത്തിടെ നൽകിയ അഭിമുഖത്തിൽ കാർത്തിക് കുമാറിനെ അധിക്ഷേപിച്ച് സുചിത്ര സംസാരിച്ചു.
ഇതോടെ സുചിത്രയ്ക്കെതിരെ കാർത്തിക് കുമാർ വക്കീൽ നോട്ടീസ് അയച്ചു. തമിഴകത്തെ പല താരങ്ങൾക്കെതിരെയും സുചിത്ര ആരോപണം ഉന്നയിച്ചു. അടിസ്ഥാന രഹിതമായ വാദങ്ങളുടെ പേരിൽ വലിയ വിമർശനം സുചിത്രയ്ക്ക് കേൾക്കേണ്ടി വന്നു. പിന്നണി ഗാന രംഗത്ത് സുചിത്രയെ ഇപ്പോൾ കാണാനേയില്ല. സുചി ലീക്ക്സ് വിവാദം കരിയർ ഇല്ലാതാക്കി എന്നാണ് സുചിത്ര പറയുന്നത്. സുചി ലീക്ക്സിന് പിന്നിൽ ധനുഷും കാർത്തിക് കുമാറും അടങ്ങുന്ന സംഘമാണെന്നും സുചിത്ര ആരോപിച്ചു.


Click it and Unblock the Notifications











